Thursday, 31 December 2009

രാത്രി മഴ

തൊരു സങ്കല്പ്പമാണ്.
ഏത് വിഭാഗത്തില്‍ പെടുമെന്ന് അറിയില്ല.
ചിലര്‍ക്ക് ഇതൊരു അനുഭവമാവാം, ചിലര്‍ക്ക് ഒരു ആഗ്രഹവും..

Raathrimazha_Malayalam_SabuMH

Post a Comment

Saturday, 26 December 2009

ആത്മമിത്രം

    
നാടായ നാടൊക്കെ നിന്നെത്തിരഞ്ഞു ഞാന്‍
കാടായ  കാട്ടിലും നിന്നെത്തിരഞ്ഞു
ഒടുവില്‍ ഞാന്‍ കണ്ടുവെന്നാത്മമിത്രം
മറ്റാരുമല്ലവന്‍ , എന്‍ നിഴല്‍ മാത്രം!
        

Post a Comment

Saturday, 19 December 2009

നഷ്ടപ്പെട്ടവര്‍ക്കായ്...

Nashttapettavarkkaay_Malayalam_SabuMH                                                                                                                                                       

Post a Comment

Friday, 18 December 2009

മലയാളിയുടെ സിനിമാ ആസ്വാദനം

രു കാലത്ത്‌ തമിഴ്‌, തെലുഗ്‌ സിനിമകളിലെ നായകന്മാർ വിഗ്ഗ്‌ വെച്ചു(കഷണ്ടി മറയ്ക്കാൻ), കൂളിംഗ്‌ ഗ്ലാസ്‌ വെച്ചും(കണ്ണിനടിയിലെ കറുപ്പ്‌ മറയ്ക്കാൻ), കഴുത്തിൽ തൂവാല ചുറ്റിയും (ചുളിവുകൾ മറയ്‌ക്കാൻ) നടക്കുന്നതു കണ്ട്‌ ആക്ഷേപിച്ച മലയാളി, ഇവിടെ ഇന്നും, 40 വയസ്സിമേൽ പ്രായം വരുന്ന നടന്മാർ ചെറുപ്പക്കാരിയായ നായികയുമൊത്ത്‌ ആടിപ്പാടുന്നത്‌ ആനന്ദത്തൊടെ കണ്ടാസ്വദിക്കുന്നു..മലയാളിയുടെ ആസ്വാദന നിലവാര തകർച്ചയല്ലേ ഇതു കാണിക്കുന്നത്‌?

ഒരു സിനിമാ പോസ്റ്റെറിൽ മാല ചാർത്തുന്നതും, തിരശ്ശീലയിൽ നടന്റെ മുഖം കാണുമ്പോൾ, കൈയടിക്കുന്നതും എന്തിനാണ്‌? ഒരു തുണി വലിച്ചു കെട്ടി അതിൽ ചില നിറവ്യത്യാസങ്ങൾ കാണുമ്പോൾ അതു നോക്കി കൈയടിക്കുന്നത്‌, പണ്ടാരോ പറഞ്ഞപോലെ, അമ്പിളിയമ്മാവനെ കണ്ട്‌ നായ കുരയ്ക്കുന്നതു പോലെ അല്ലേ?.
സമൂഹത്തിന്റെ, അല്ലെങ്കിൽ സംസ്ക്കാരത്തിന്റെ തകർച്ചയാണ്‌ ഇത്‌ കാണിക്കുന്നത്‌.
അതിനിടയിൽ ഒരു സംഭവം കൂടി - ഫാൻസ്‌ അസോസിയേഷൻ ! അവരു തമ്മിൽ തർക്കം, അടിപിടി, ആർക്കു വേണ്ടി?!
ഒരു സിനിമ കണ്ട്‌, ആസ്വദിക്കുക വീണ്ടും തിരിച്ചു ജീവിതത്തിന്റെ തിരക്കിലേക്ക്‌ മടങ്ങുക. അത്രെയല്ലേ ഉള്ളൂ? അതോ, അതും തലയിൽ വെച്ചു കൊണ്ട്‌ ഉള്ള കാലം മുഴുവൻ കഴിയുമോ?.. അങ്ങനെ നടക്കുകയാണെങ്കിൽ അതൊരു മാനസിക രോഗമല്ലേ?.. കഥാപാത്രങ്ങളേ മനസ്സിൽ വെച്ച്‌ പൂജിച്ച്‌, കഥപാത്രങ്ങളുടെ സംഭാഷണവും ഓർത്തു നടക്കുന്നത്‌ ഒരു തരം മാനസിക രോഗം തന്നെ ആണ്‌. അപ്പോൾ ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെ പൂജിക്കുന്നതിനെ എന്തിനോട്‌ ഉപമിക്കാം?!.. ചങ്ങലയ്ക്ക്‌ ഭ്രാന്തെന്നോ?. സിനിമയിൽ വില്ലൻ വേഷം ചെയ്യുന്നയാളെ എന്തിനു വെറുക്കണം? ഒരു കഥാപാത്രത്തിനെ അവതരിപ്പിച്ച ഒരു നടനെ വെറുക്കാൻ മാത്രം നമ്മുടെ മനസ്സിടുങ്ങിപ്പോയോ?.. തികച്ചും ബാലിശമല്ലേ അത്‌?
നടന്മാരുടെ പോസ്റ്റർ വലിച്ചു കീറിയും, ചിലരുടെ പടത്തിൽ മാലയിട്ടും നടന്നവർ, ഒരു ഇരുപത്‌ വർഷം കഴിഞ്ഞു, അതെല്ലാം അലോചിക്കുമ്പൊൾ നഷ്ടബോധം അല്ലാതെന്തു തോന്നാൻ?

ഈയടുത്തകാലത്ത്‌ പത്രങ്ങളിൽ വന്ന ചില വാർത്തകളാണ്‌ ഇതെഴുതാനുള്ള കാരണം.
ഫിലിം പെട്ടിക്ക്‌ മാലയിടുക, ആർപ്പുവിളികളൊടെ ആ പെട്ടി (വെറും പെട്ടി ആണെന്നോർക്കണം!) ആനയിക്കുക.. അതിനുള്ളിൽ ഒരു സിനിമയുടെ ഫിലിം മാത്രമാണ്‌.. പട്ടിണി കിടക്കുന്നവർക്ക്‌ കൊണ്ട്‌ വരുന്ന അരിയോ, പച്ചക്കറിയോ അല്ല.. അതിനാണ്‌ ഈ ഘോരം ഘോരം വിളിക്കുന്നത്‌?.. ആ സിനിമ കണ്ടിട്ട്‌ സമൂഹത്തിന്‌ അല്ലെങ്കിൽ ഒരാൾക്കെങ്കിലും എന്തെങ്കിലും ഒരു ഗുണമുണ്ടോ?..അങ്ങനെ ഗുണമുണ്ടാകുമായിരുന്നെങ്കിൽ, ഈ ലോകം എത്ര നന്നായി പോയെനെ? സിനിമ അന്നും ഇന്നും ഒരു വിനോദത്തിനും, കലാസ്വാദനത്തിനും വേണ്ടിയുള്ള ഒരു മാധ്യമം മാത്രമാണ്‌..അതൊരു പുസ്തകം പോലെ, അല്ലെങ്കിൽ, ഒരു നല്ല സംഗീതം കേൾക്കുന്നതു പോലെ, ഒരു നല്ല നൃത്തം കാണുന്നതു പോലെ ആണ്‌..
അല്ലാതെ, പോസ്റ്റർ കീറിയും, ചാണകം പൂശിയും, തമ്മിൽ തർക്കിച്ചും, കൈയടിച്ചും, കൂവിയും ആസ്വദിക്കേണ്ടതല്ല എന്നാണെന്റെ അഭിപ്രായം.
ഒരു നാടകം കണ്ടു കൈയടിക്കുന്നതു ആ നടന്റെ അഭിനയം കണ്ടിട്ട്‌ നേരിട്ട്‌ അഭിപ്രായം അറിയിക്കുന്നതിനു തുല്യമാണ്‌. എന്നാൽ ഇരുണ്ട മുറിയിൽ, ഒരു തുണിയിൽ, മാറി മാറി വരുന്ന വർണ്ണ ചിത്രങ്ങൾ കണ്ടിട്ട്‌ കൈയടിക്കുന്നതും, കൂവുന്നതും തികച്ചും ബാലിശമെന്നേ പറയാൻ പറ്റുകയുള്ളൂ..

പക്ഷെ, കൂവുന്നവർ, അല്ലെങ്കിൽ കൈയടിക്കുന്നവർ അറിയുന്നില്ല ചില പാവം പ്രേക്ഷകരെ, സിനിമ കണ്ട്‌ ആസ്വദിക്കുവാൻ വരുന്നവരെ എന്തു മാത്രം ഉപദ്രവിക്കുന്നെന്ന്‌..
അവർക്കു വേണ്ടിയെങ്കിലും ഈ 'കൂവൽ', 'കൈയടി' പരിപാടികൾ നിർത്തിയാൽ നന്നായിരുന്നു..

Post a Comment

Wednesday, 9 December 2009

അദൃശ്യൻ

പുകവലിക്കുന്നവർക്കായ്‌ ഞാനിതു സമർപ്പിക്കുന്നു (ആൺ പെൺ  ഭേദമില്ലാതെ)...


ചൂടു പുക കൊണ്ടെന്റെ,
ശ്വാസകോശത്തെ ശ്വാസം മുട്ടിച്ചു.. ചുട്ടു പൊള്ളിച്ചു..
ചുണ്ടൊന്നു കൂർപ്പിച്ചു, തെല്ലൊന്നഹങ്കാരത്തൊടെ,
അവരെ, ഊതി തള്ളി അയക്കുമ്പോൾ,
അറിഞ്ഞില്ല ഞാൻ, അയുസ്സിന്റെ ഒരു നിമിഷമാണപ്പോൾ
നിസ്സാരമായ്‌ എരിച്ചു കളഞ്ഞെന്ന സത്യം..
എന്റെ ശ്വാസ നാളങ്ങൾ, നാവും ചുണ്ടും,
നീറി, ചുവന്നു, കരഞ്ഞലറി പറഞ്ഞിട്ടുണ്ടാവാം..
ഞാനെത്ര വിഡ്ഡി!
എന്റെ ശ്രദ്ധയെപ്പോഴും, ഉയർന്ന്, പഞ്ഞിക്കെട്ടു പോലെ,
ഒഴുകി നടക്കുന്ന പുകചുരുളുകളിലായിരുന്നു..
ചുരുളുകളെ തട്ടി തെറിപ്പിച്ചും,
ഊതി പറപ്പിച്ചും,
പിന്നതൊക്കെ മാഞ്ഞകലുമ്പോൾ, മറ്റൊരു ചുരുളിനെ
സൃഷ്ടിക്കാനുള്ള വ്യഗ്രതിലായിരുന്നു ഞാൻ!
ഒരു സൃഷ്ടാവിന്റെ സംതൃപ്തി..
ഒരു സൃഷ്ടാവിന്റെ അഹങ്കാരം..
എല്ലാ സൃഷ്ടാക്കളും ഇങ്ങനെ അഹങ്കരിച്ചിട്ടുണ്ടാവുമോ?..
പക്ഷെ.. ഏതോ മറവിൽ, അദൃശ്യനായി,
ഇതു കണ്ടു ആരോ ആസ്വദിച്ചിരിക്കാം,
അവൻ - മരണത്തിന്റെ കൈയൊപ്പു ചാർത്താൻ,
സദാ പതുങ്ങി നടക്കുന്നവൻ..
ഒരിര കൂടി...

പക്ഷെ, ഈ പുകചുരുളുകൽ കൊണ്ടാവാം, ഞനവനെ കണ്ടില്ല..

Post a Comment

മരണത്തിന്റെ മുഖം

   
എന്റെ അലസ ചിന്തകളുടെ സന്തതിയാണ്‌ താഴെ ചമ്രം പടിഞ്ഞിരിക്കുന്നവൻ. അവനെ ഒന്നു നോക്കു..

മരണത്തിനു മുഖമുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയിരിക്കും?
വെള്ളത്തിൽ മുങ്ങി മരിക്കുന്നയാൾ കാണുന്ന മുഖമാവുമോ, തീയിൽ പെട്ടു മരിക്കുന്ന ആൾക്കും കാണുക?
ചുമ്മാ ഉറക്കത്തിൽ, കാറ്റ്‌ വന്നു വീശിപ്പോയതു പോലെ, വളരെ ശാന്തമായ്‌ മരിക്കുകയാണെങ്കിലോ?

എനിക്കു തോന്നുന്നത്‌ അവരെല്ലാം കാണുന്നത്‌ വ്യതസ്ഥ മുഖങ്ങളായിരിക്കുമെന്നാണ്‌..
(ഇതിപ്പോ ആരോടെങ്കിലും ഒന്നു ചോദിച്ചറിയാമെന്നു വിചാരിച്ചാൽ, ഒരുത്തനെയും കാണുന്നുമില്ല!)
പക്ഷെ സങ്കൽപ്പിച്ചു നോക്കുന്നതിൽ വല്ല്യ പന്തികേട്‌ ഉണ്ടെന്നു തോന്നുന്നില്ല..

നല്ല തണ്ണുത്ത, നീല നിറമുള്ള, ശാന്തമായ കണ്ണുകള്ളുള്ള, പാറിപറന്ന മുടിയിഴകള്ളുള്ള, ഒരു സ്ത്രീ മുഖമാണ്‌ വെള്ളത്തിൽ മുങ്ങി മരിക്കുന്നയാൾ കാണാൻ സാധ്യതയുള്ള മരണത്തിന്റെ മുഖം..

തീ നാമ്പുകൾ നാവിലൂടെ ഇറ്റിറ്റ്‌ വീഴുന്ന, ഉയർന്ന്, വാലു പോലുള്ള പുരികങ്ങള്ളുള്ള, തല നിറയെ തീ നാളങ്ങള്ളുള്ള, വായ്‌ തുറന്നലറിക്കൊണ്ട്‌ വരുന്ന ഒരു പുരുഷ രൂപമായിരിക്കും ഒരു പക്ഷെ തീപിടിത്തതിൽ മരിക്കുന്നയാൾ കാണുന്നത്‌..

ഉറക്കത്തിൽ മരിക്കുന്നയാൾ ഒന്നും കാണുന്നുണ്ടാവില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.. അയാൾ ഒരു ചെറിയ കാറ്റിന്റെ തണുപ്പായിരിക്കും അറിഞ്ഞിരിക്കുക..

കൂടുതൽ സങ്കൽപ്പിക്കാൻ ഇപ്പൊ തോന്നുന്നില്ല.. തോന്നുന്നവർക്ക്‌, തോന്നുന്നത്‌ പങ്കുവെക്കാം..

നന്ദി..

Post a Comment

Tuesday, 8 December 2009

എഴുത്തിലെ നിയമങ്ങൾ..

എഴുത്തിലെ നിയമങ്ങൾ..
അതനുസരിച്ച്‌ എഴുതീട്ട്‌ പണ്ടാരമടങ്ങി..
കൈയിൽ ചങ്ങലയിട്ടിട്ടു എഴുതുന്ന പോലെ..

എനിക്ക്‌ തോന്നും പോലെ ഒന്നു എഴുതിക്കോട്ടെ..
എനിക്ക്‌ ഒന്നു ശ്വസിക്കണം!

-------------------------------------------------------------------------------------
പാടാൻ വരുന്നോ?

എനിക്ക്‌ പാടാൻ പറ്റുന്നില്ല.
ടെമ്പൊയുമില്ല, സംഗതികളുമില്ല
താളമില്ല, രാഗവും.. ഒരു കുന്തപ്രാണ്ടിയുമില്ല..
ഇംഗ്ലീഷ്‌ അരച്ചു ചേർത്ത മലയാളം കേട്ടു,
ഇംഗ്ലീഷും പോയി മലയാളവും പോയി..
ഇപ്പൊ, ഏതൊ അജ്ഞാത ഭാഷ സംസാരിക്കുന്ന പരുവമായി..
ഒന്നും മനസിലാവുന്നില്ല.. എന്റെ കുഴപ്പമായിരിക്കും..ഡോക്ടറിനെ കാണണോ?
ഈ മുടിഞ്ഞ റീയാലിറ്റി ഷോ കാരണം...
കുയിലിന്റെ പാട്ടിൽ പൊലും സംഗതി അന്വേക്ഷിച്ചു തുടങ്ങി..
ഉപ്പൻ കൂവുന്നതു പണ്ടെ നിർത്തി..
ഉപ്പന്മാരുടെ കുറ്റി അറ്റു പോയോ? അതൊ അവരും പേടിച്ചു തുടങ്ങിയോ?

സഹിക്കാൻ വയ്യാഞ്ഞിട്ടു ഞാൻ കാടു കേറി..
ഒത്ത നടുവിൽ ഒരു കുടിലും കെട്ടി..
ടിവി ഇല്ല റേഡിയോ ഇല്ല.. പരമ സുഖം..
അപ്പൊഴാണു കണ്ടതു.. എല്ലാ കുയിലുകളും, ഉപ്പന്മരും ഇപ്പൊ കാട്ടിലാണ്‌!
ഇപ്പൊ ഞാൻ പാടി തുടങ്ങിട്ടുണ്ട്‌..
എനിക്കിഷ്ടമുള്ള ശബ്ദത്തിൽ.. എനിക്കിഷ്ടമുള്ള താളത്തിൽ..
ചിലപ്പോൾ ഞാൻ കൂവും, ചിലപ്പോൾ അലറും..ആർക്കാ നഷ്ടം?
എന്തൊരു സുഖം...അഹാ ഹാ
സ്വാന്തന്ത്ര്യത്തിന്റെ സംഗീതം..

കൂട്ടിനു വരുന്നോ?
എങ്കിൽ നേരെ വന്നാൽ മതി..അറിയാവുന്ന ശബ്ദങ്ങളൊക്കെ ഉണ്ടാക്കി കൊണ്ട്‌..
ഞാനും ചില ശബ്ദങ്ങൾ ഉണ്ടാക്കാം..
നമുക്കൊന്നിച്ചു കുറെ ശബ്ദങ്ങളുണ്ടാക്കാം!
സ്വാഗതം!
-------------------------------------------------------------------------------------

..എഴുതി എഴുതി വട്ടായി പോയോ എന്തൊ?

ഇത്രേം എഴുതി കഴിഞ്ഞപ്പോൾ എന്തൊരു സുഖം..
മൂത്രമൊഴിച്ചതു പോലെ...
(ശൊ, അങ്ങനെയൊന്നും എഴുതാൻ പാടില്ല... അറിഞ്ഞൂടെ?..മറ്റുള്ളോരെന്തു വിചാരിക്കും?..)
  

Post a Comment

Monday, 7 December 2009

എനിക്ക്‌ മുമ്പേ പോയ നിനക്കായ്‌..

ണിയില്ല താജ്മഹൽ നിനക്കായ്‌ ഞാൻ..
എഴുതില്ല നിനക്കായ്‌ പ്രണയകാവ്യം..
പാടില്ല ഞാനൊരു വിരഹ ഗാനം
പക്ഷെ...
മരിച്ചു ഞാൻ ജീവിക്കും മരണം വരെ..
നിന്റെ മരിക്കാത്ത ഓർമ്മകൾ ചേർത്ത്‌ വെച്ച്‌...

Post a Comment

പ്രണയത്തിന്റെ ഭാഷ

ടല്‍ക്കാറ്റ് കൊണ്ടിരുന്നപ്പോളവന്‍ ചോദിച്ചു
പ്രണയത്തിന്റെ നിറമെന്താണ് ?
എന്തിനു നിറം? പ്രണയത്തിനു നിറമില്ല..
ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു - 
ഞാന്‍ തൊട്ടാലോ?
എന്തിനു തൊടണം? നീ തൊട്ടില്ലെങ്കിലും ഞാന്‍ പ്രണയിക്കും
ഞാന്‍ എന്റെ പ്രേമം പറഞ്ഞില്ലെങ്കിലോ? 
എന്തിനു പറയണം ? പറയാതെ ഞാന്‍ അറിഞ്ഞുവല്ലോ
ഞാന്‍ മരിച്ചാലോ ?
നമ്മുടെ പ്രേമം ജീവിക്കും..

അവര്‍ പ്രേമിച്ചു കൊണ്ടിരുന്നു..ജന്മം മുഴുവനും ..
അവര്‍ ബധിരരും മൂകരുമായിരുന്നു... Post a Comment

Thursday, 3 December 2009

ഈ കവിതയ്ക്ക് പേരില്ല..

ഈ കവിതയ്ക്ക് പേരില്ല.. ഇഷ്ട്ടമുള്ള പേരിടാം.

Perillatha Kavitha (Malayalam) by Sabu M H

Post a Comment

Tuesday, 1 December 2009

ഭൂമിയുടെ കൂട്ടുകാരി

Bhoomiyude koottukaari

Bhoomiyude Koottukaari (Malayalam) by Sabu M H                                                                                                                                               

Post a Comment