Saturday, 26 June 2010

എന്നിട്ടും പരാതി!

ഒരു തുള്ളി വെള്ളം ചോദിച്ചു നിങ്ങൾ
ഒരു കുപ്പി കോള തന്നില്ലേ നമ്മൾ?

ഒരു മണി അരി തരൂ ചോദിച്ചു നിങ്ങൾ
ഒരു കേക്ക്‌ വാങ്ങി കഴിച്ചു കൂടെ?!

പെണ്ണിന്റെ മാനം പോയെന്നു നിങ്ങൾ
അതു വെറു 'ചായ കുടി' പോലെയല്ലേ?

കുഴിയില്ലാ റോഡുകൾ ചോദിച്ചു നിങ്ങൾ
'ഒരു ലക്ഷം' കാറില്ലേ വാങ്ങുവാനായ്‌?

വെള്ളവും വെളിച്ചവും ഇല്ലെന്നു നിങ്ങൾ
പക്ഷെയുണ്ടല്ലോ നമുക്കും IPL ടീം?

Post a Comment

7 comments:

  1. അവസരോചിതം ഈ ആക്ഷേപഹാസ്യ ചോദ്യങ്ങള്‍

    ReplyDelete
  2. ഹ ഹാ..
    കവിതയിലെ ആക്ഷേപഹാസ്യം.
    നന്നായി.

    ReplyDelete
  3. നന്നായിരിക്കുന്നു....

    ആശംസകൾ.

    ReplyDelete
  4. കുടിക്കാന്‍ കോളയും കഴിക്കാന്‍ കേക്കും സഞ്ചരിക്കാന്‍ കാറും,പിന്നെ IPL ടീമും ഉണ്ടായിട്ടും പരാതി???

    ReplyDelete
  5. ഹാവൂ,ഇന്ന് കമന്റ്‌ പോസ്റ്റ്‌ ആയി....കുറെ ദിവസങ്ങളായി ഇവിടെ വന്നു പോകുന്നു.കമന്റ്‌ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ബ്രൌസര്‍ പണിമുടക്കും.ഇന്നെന്തോ...പോസ്റ്റ്‌ ആയി.

    ReplyDelete
  6. dear brother ..
    neeharabindhukkal vayichu ..
    hrithayathil thattiya chilathu kandu ...fine ..
    kalapamannil,orurula choor enniva manasil thattii
    ellam vayichu theerkkan pattiyilla vayichava nannayirikkunnu ..congrats ....

    ReplyDelete
  7. അഭിപ്രായം എഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു.

    ReplyDelete