Please use Firefox Browser for a good reading experience

Monday 2 May 2011

നാഗങ്ങൾ

ഒരു രഹസ്യമുണ്ട്‌.
ഇന്നൊരു സത്യമറിഞ്ഞു.
അതു ഞാൻ പറയുകയാണ്‌.
ഇതോടെയാ രഹസ്യം മരിക്കും.

സത്യമിതാണ്‌.
എന്റെ തലയിൽ ധാരാളം പൊത്തുകളുണ്ട്‌.
അവ നിറയെ നാഗങ്ങൾ!
ഉഗ്ര വിഷമുള്ളവയുണ്ടവയിൽ.
ചിലതുറങ്ങിക്കിടക്കും.
ചിലതു വലിഞ്ഞു മുറുകും.
ചിലതു വിഷം ചീറ്റും.
ചിലതു തലയാട്ടുകമാത്രമേയുള്ളൂ.
ചിലതു നൃത്തമാടും, പത്തി നിവർത്തി!
എന്റെ ചിന്തകൾക്ക്‌ ഫണങ്ങളുണ്ടെന്നു ഞാനറിഞ്ഞു..

അത്ഭുതം!
ഇതു വരെ ഞാൻ വിഷം തീണ്ടിയിട്ടില്ല!
അതു കൊണ്ടെനിക്കവ സംസാരിക്കുന്നതറിയാം.
അവയുടെ ചിന്തകളും.

അല്ല്ലാ..നീയെന്താ ഒന്നും മിണ്ടാത്തത്‌?
എന്താ തുറിച്ച്‌ നോക്കുന്നത്‌?
നിന്റെ നാവു പിളർന്നിരിക്കുന്നതു ഞാൻ കാണുന്നു.
നിന്റെ കറുത്ത നാവ്‌!
നീയൊരു നാഗമായിരിക്കുന്നു..
ഞാനെത്ര വിഡ്ഢി!
നിന്റെ വിഷം..എനിക്കു ഭയമാണ്‌.
നിന്റെ സുഹൃത്തുക്കൾ..ചുറ്റും നീലിച്ച്‌..കണ്ണുകൾ തുറിച്ച്‌..
ഞാൻ രക്ഷപെടട്ടെ!
എന്റെ തലയിലെ നാഗങ്ങളുമായി.
അവ പൊത്തിനുള്ളിൽ തന്നെയിരിക്കട്ടെ
അവ ഉള്ളിലിരുന്ന് നൃത്തമാടട്ടെ!

Post a Comment

4 comments:

  1. അത്ഭുതം!
    ഇതു വരെ ഞാൻ വിഷം തീണ്ടിയിട്ടില്ല!
    അതു കൊണ്ടെനിക്കവ സംസാരിക്കുന്നതറിയാം.
    അവയുടെ ചിന്തകളും.
    അതാണെല്ലാവരുടെയും കുഴപ്പം

    ReplyDelete
  2. ഇവിടെയിപ്പോ വിഷം ചീറ്റണോ, തലയാട്ടണോ, അതോ പത്തി നിവർത്തി ആടണോ!!!

    ReplyDelete
  3. നാഗവല്ലി

    ReplyDelete
  4. നാഗമാണിക്യം ഏതെങ്കിലും പൊത്തിൽ ഉണ്ടോ..?

    ReplyDelete