Thursday, 12 May 2011

കാത്തിരിക്കുന്ന കനലുകൾ

പ്രണയത്തിനൊരാകൃതിയുണ്ടാവും.
അതിനു മുനയുള്ളൊരു അഗ്രമുണ്ടാവും.
അതുകൊണ്ടാണതാത്മാവിൽ എഴുതുക.
ചിലർക്കവിടെ ചോര പൊടിയും..
ശേഷം കരിഞ്ഞുണങ്ങുകയും ചെയ്യും..

അവർ പ്രണയത്തേക്കുറിച്ചോർക്കുമ്പോൾ,
ആ അക്ഷരങ്ങൾക്ക്‌ തീ പിടിക്കും,
കനല്‌ പോലവ ജ്വലിക്കും,
അതിലാത്മാവ്‌ വേവും,
ആ നൊമ്പരത്തിലവർ പിടയും,
നിലവിളിച്ച്‌ കരയും.
ഒടുവിൽ കണ്ണുനീരു കൊണ്ടവർ,
ആ കലനണയ്ക്കും..

മറ്റൊരിക്കലതവർ ഓർക്കും വരെ,
ആ അക്ഷരങ്ങൾ അണഞ്ഞു കിടക്കും..
എരിയാൻ കാത്തിരിക്കുന്ന കനലുകൾ..

Post a Comment

12 comments:

 1. കണീര് കൊണ്ട് മാത്രം അണക്കാനാകാത്ത ചില കനലുകള്‍ പലപ്പോഴും പ്രണയം മനസ്സില്‍ കോരിയിടാരുണ്ട്.
  ഈ കവിതയിലെ പ്രണയത്തിനു തീപിടിക്കുന്നു. നന്നായി എഴുതി..

  ReplyDelete
 2. പ്രനയത്തെ കുറിച്ച് ഇങ്ങനെയും ചില വരികൾ വരാനുണ്ടായിരുന്നു. അത് സാബുവിലൂടെ സംഭവിച്ചു. പ്രണയത്തെ കുറിച്ച് ഇനിയും എന്തെല്ലാം വരാനിരിക്കുന്നു! പറഞ്ഞാലും തീരാത്ത പ്രണയം എന്ന വിഷയം ഇവിടെ സാബുവിന്റെ അഞ്ചാറു വരികളിൽ കനലുകളായി എരിയുന്നു.ആശംസകൾ!

  ReplyDelete
 3. എരിയാൻ കാത്തിരിക്കുന്ന കനലുകൾ..


  അത് തന്നെ..

  ReplyDelete
 4. ഈ എഴുത്താണി തഴമ്പിച്ചു പോയതും പ്രണയാക്ഷാരങ്ങള്‍ കുറിച്ചാണ്. പകരമ ലഭിച്ചതോ..? നിണമുങ്ങിയ പേനത്തലപ്പും. ചിതലരിച്ച സ്വപ്നങ്ങളും.
  ചിലതൊക്കെയും എരിഞ്ഞുതന്നെ തീരട്ടെ..!!

  ReplyDelete
 5. പ്രണയത്തിന്റെ അമ്പ് കൊണ്ടാല്‍

  ReplyDelete
 6. പ്രണയത്തിനൊരാകൃതിയുണ്ടാവും.
  അതിനു മുനയുള്ളൊരു അഗ്രമുണ്ടാവും.
  അതുകൊണ്ടാണതാത്മാവിൽ എഴുതുക.
  ചിലർക്കവിടെ ചോര പൊടിയും..
  ശേഷം കരിഞ്ഞുണങ്ങുകയും ചെയ്യും..
  കൊള്ളാം സാബു

  ReplyDelete
 7. ഈ എഴുത്താണി തഴമ്പിച്ചു പോയതും പ്രണയാക്ഷാരങ്ങള്‍ കുറിച്ചാണ്. പകരമ ലഭിച്ചതോ..? നിണമുങ്ങിയ പേനത്തലപ്പും. ചിതലരിച്ച സ്വപ്നങ്ങളും.
  ചിലതൊക്കെയും എരിഞ്ഞുതന്നെ തീരട്ടെ..!! p

  ReplyDelete
 8. pranayathinte puthiya niracharthukal ........ bhavukangal........

  ReplyDelete
 9. ചാരം മൂടിയ കനലുകള്‍ ഉണര്‍ന്നു

  കത്താന്‍ കൊതിക്കുന്നവയും ..!!!

  നന്നായിട്ടുണ്ട് ...

  ReplyDelete
 10. എരിയാന്‍ കാത്തിരിക്കുന്ന കനലുകള്‍. വാക്കുകള്‍ക്ക് നല്ല തീക്ഷ്ണതയുണ്ട് സാബു

  ReplyDelete
 11. പ്രണയം എപ്പോഴും കനലിലൂടെയുള്ള നടത്തം പോലെ തന്നെയാണ്. ഇത് ഓർമ്മ വന്നു. നല്ല തീക്ഷ്ണമായ കവിത.

  ReplyDelete
 12. ശരിയാണ്, കണ്ണുനീരു കൊണ്ടും കനലണയ്ക്കാം.

  ReplyDelete