Please use Firefox Browser for a good reading experience

Tuesday 27 December 2011

ആദ്യം മുതൽക്കെ..


കരിങ്കൽപ്പാളികളടർന്നു വീഴട്ടെ!
ജീവന്റെ തണുത്ത സ്പർശം ജീവനെ പുൽകട്ടെ!
പച്ചപ്പടർന്നു പോകട്ടെ.
ഭൂമി വീണ്ടും നഗ്നയാവട്ടെ.
പാപക്കനികളുണ്ടാവുന്ന വൃക്ഷങ്ങളൊഴുകി പോകട്ടെ.
മണ്ണു വീണ്ടും മണ്ണാവട്ടെ!
മണ്ണിന്റെ ഞരമ്പുകൾക്ക്‌ മുകളിൽ വെളിച്ചം വീഴട്ടെ.
ഇരുട്ടിനൊടുവിൽ പ്രകാശം തെളിയട്ടെ..
അവിടെ ശിശുക്കൾ വീണ്ടും കരഞ്ഞു കൊണ്ട്‌ പിറക്കട്ടെ.
അവർ ചരിത്രം പഠിക്കട്ടെ.
ചരിത്രത്തിൽ പുതിയ ചിത്രങ്ങളെഴുതട്ടെ..
കാലത്തിന്റെ കണക്ക്‌..അത്‌ കാലം തന്നെ തീർക്കട്ടെ..
അനുഭവങ്ങൾ..അത്‌ അറിവുകളാവട്ടെ..

Note:It seems some times negative thoughts are better than positive thoughts..

Post a Comment

11 comments:

  1. നന്നായിരിക്കുന്നു
    ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക്
    ആശംസകള്‍, ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  2. നന്മയിലേക് പ്രയാണം തുടരുക

    ReplyDelete
  3. തുടരാം സാബു ചേട്ടാ ...കണക്കുകള്‍ കണക്കുകള്‍ ആകട്ടെ

    ReplyDelete
  4. പുതിയൊരു ഭൂമിയും പുതിയ ആകാശവും ഉണ്ടാവട്ടെ

    ReplyDelete
  5. മണ്ണു വീണ്ടും മണ്ണാകുന്ന കാര്യം സംശയമാണ്

    ReplyDelete
  6. kollaam..nallathu maathram varatte...

    ReplyDelete
  7. ഒരിക്കല് വസന്തം വരും

    ReplyDelete
  8. പ്രകാശകിരണങ്ങള്‍ മത്രേം എല്ലാ ജീവനിലും വിരിയട്ടെ ..

    ഭൂതകാല സ്മരണകള്‍ കൊണ്ട് ഈറന്‍ അണിയാതെ ഇരികട്ടെ

    ReplyDelete
  9. വസന്താഗമം.ഈറന്‍ പിടിച്ച ചില്ല് ജനല്‍ പാളിയിലൂടെ ,,,

    ReplyDelete
  10. പുതിയ ചരിത്രങ്ങൾക്ക് വേണ്ടി പുത്തൻ ചിത്രങ്ങൾ...

    ReplyDelete
  11. അതെ, അതു സംഭവിയ്ക്കട്ടെ.

    ReplyDelete