Monday, 4 June 2018

അതിജീവനം


മുറിയിൽ അലമാരയുടെ മറവിലിരുന്ന രണ്ടു പാറ്റകൾ സംസാരിക്കുകയായിരുന്നു.
‘ഇന്നലെ കെട്ടിയിട്ടതാ. രാത്രി അതിലേക്കും നോക്കി ഇരിക്കുന്നത് കണ്ടു. ഇന്ന് ശ്രമിച്ചെന്നിരിക്കും’.
‘ഇതിപ്പോ രണ്ടാം തവണയാണല്ലൊ..നീ എലിയണ്ണനോടെല്ലാം പറഞ്ഞില്ലെ?
’ഉം..എല്ലാം ഏറ്റെന്നാ പറഞ്ഞത്..എലിയണ്ണൻ വാക്ക് പറഞ്ഞാ വാക്കാ..‘

രാത്രി വലിയൊരു ശബ്ദം കേട്ട് പാറ്റകൾ ചെന്നു നോക്കുമ്പോൾ കണ്ടു, തറയിൽ അയാൾ കമഴ്ന്നടിച്ചു കിടക്കുന്നത്. കഴുത്തിൽ കുരുക്കിട്ട കയറിന്റെ കഷ്ണവുമുണ്ട്.

എലി പാറ്റകളുടെ അടുത്ത് ചെന്നു പറഞ്ഞു,
’അയാൾക്ക് അയാളെ വേണ്ടെങ്കിലും നമുക്കയാളെ വേണ്ടെ?..എത്രനാളയാളുടെ എച്ചിലു തിന്നതാ.‘
’അതേ! അതേ!‘ പാറ്റകൾ രണ്ടും ഒരേ സ്വരത്തിൽ തലകുലുക്കി സമ്മതിച്ചു.



Post a Comment

No comments:

Post a Comment