Please use Firefox Browser for a good reading experience

Tuesday 27 July 2010

ജീവൻ

അരിഞ്ഞു നാം വീഴ്ത്തി പിന്നെയും പിന്നെയും
കേട്ടു നാം പ്രാണന്റെ ചിറകടി ശബ്ദവും..

പിടഞ്ഞവൾ വീണ്ടും, നിലവിളിക്കാതെ..
കഴുത്തറുത്തില്ലേ കശ്മലർ നമ്മൾ?

പിടയുന്ന ജീവൻ നിശ്ചലമാകുവാൻ
നിമിഷങ്ങൾ മാത്രം കാത്തിരിക്കുന്നു നാം..

പറിച്ചു നാം മാറ്റി തൂവലും ചർമ്മവും,
പറിച്ചു നാം കരളും, മിടിക്കാത്ത ഹൃദയവും..

എറിഞ്ഞു നാം വേണ്ടാത്ത കുടൽ മാലകൾ,
അടഞ്ഞ കണ്ണുള്ള തലകളും ദൂരെ..

അരിഞ്ഞു നാം വെച്ചു കഷ്ണങ്ങൾ പിന്നെ,
പൊടിഞ്ഞുവൊ ചോര മാംസത്തിലപ്പൊഴും?

മുളകും മസാലയും കൂട്ടി പൊരിച്ചു നാം,
തിളയ്ക്കുന്ന എണ്ണയിൽ തിരിച്ചും മറിച്ചും..

നുറുക്കിയ ഉള്ളികൾ, ഇലകളും പിന്നെ,
അലങ്കാരമായി നാം വെച്ചതിൻ മേലെ..

ഒരു ചാൺ വയറിന്റെ വിളി ഒന്നു മാറ്റുവാൻ,
ഒരു പാവം ജീവൻ എടുക്കണോ സോദരാ?..

രാക്ഷസ ഭക്ഷണം കഴിക്കുന്ന നമ്മൾ,
മാനുഷ ഭാവം കാട്ടുമോ ലോകരെ?..


ജൂലായ് ഇരുപത്തിയേഴ് രണ്ടായിരത്തി പത്ത്

Post a Comment

4 comments:

  1. "ഒരു ചാണ്‍ വയറിന്റെ വിളി ഒന്നു മാറ്റുവാന്‍,
    ഒരു പാവം ജീവന്‍ എടുക്കണോ സോദരാ?..

    രാക്ഷസ ഭക്ഷണം കഴിക്കുന്ന നമ്മള്‍,
    മാനുഷ ഭാവം കാട്ടുമോ ലോകരെ?.."



    നല്ല വരികള്‍!

    ReplyDelete
  2. ഒരാളുടെ ജീവനല്ലല്ലോ എടുക്കുന്നത്! ഒരുപാട് പേരുടെ ജീവിതമാ നശിപ്പിക്കപ്പെടുന്നത്.
    തല അരുക്കുന്നവര്‍ക്കും കൈവേട്ടുന്നവര്‍ക്കും മാനുഷ ഭാവം ഇല്ലാ.

    ReplyDelete
  3. പിടഞ്ഞവൾ വീണ്ടും, നിലവിളിക്കാതെ..
    കഴുത്തറുത്തില്ലേ...; കശ്മലർ നമ്മൾ?

    ReplyDelete
  4. " രാക്ഷസ ഭക്ഷണം കഴിക്കുന്ന നമ്മൾ,
    മാനുഷ ഭാവം കാട്ടുമോ ലോകരെ?.."

    ReplyDelete