Please use Firefox Browser for a good reading experience

Thursday, 21 January 2010

തിരിച്ചറിവ്‌

രച്ച പകലിന്റെ അടരുകൾ
വീഴുന്നതു നോക്കിയെത്ര നേരം?..
അറിയുന്നില്ല ഞാൻ സമയത്തിന്റെ വേഗം?
എല്ലാം നിശ്ചലമാണോ?..
ഒരു നിമിഷം...
എന്റെ ചിന്ത പോലും നിശ്ചലം?
ആരാ പറഞ്ഞത്‌ ചിന്തിക്കാത്തവൻ ജീവിക്കുന്നില്ലാന്ന്?..
ഒരു പൂവിരിയുന്നത്‌ കാണാതെ,
ഒരു കാറ്റിന്റെ മൂളിച്ച കേൾക്കാതെ,
ഒരു പകലിന്റെ ജനനവും,
ഒരു രാവിന്റെ തുടക്കവും..
ഇതൊന്നും കാണാതെ..വെറുതെ..
ജീവിച്ചു തീർക്കുന്നവർ..ഞാനടക്കം..
വല്ലാത്ത മടുപ്പ്‌..

നല്ലത്‌!
ആ തിരിച്ചറിവാണ്‌ തിരിച്ച്‌ പോക്കിന്റെ തുടക്കം!
അതുണ്ടാവട്ടെ.. പലർക്കും..എനിക്കും..
നരച്ചവ തളിർക്കട്ടെ!
വർണ്ണങ്ങൾ നിറയട്ടെ!
മനസ്സിലും, ജീവിതത്തിലും!

ഇനിയും വൈകിയിട്ടില്ല...

Post a Comment

1 comment:

  1. വർണ്ണങ്ങൾ തേടിയുള്ള ആ തിരിച്ച് പോക്ക് ,, വളരെ നന്നായി. ഈ വേഡ് വരിഫിക്കേഷൻ ഒഴിവാക്കിക്കൂടെ? മലയാളത്തിൽ എഴുതുമ്പോൾ ഇംഗ്ലീഷിൽ!

    ReplyDelete