Please use Firefox Browser for a good reading experience

Sunday, 21 February 2010

നിളാ തീരത്ത്‌...

ന്ധ്യക്ക്‌ സിന്ദൂര പൊട്ട്‌ തൊട്ട്‌,
പകലിന്റെ നാഥൻ പോയ്‌ മറഞ്ഞു

അമ്പിളി പെണ്ണിന്റെ കണ്ണ്‌ പൊത്താൻ,
കാമുകൻ കാർമുകിൽ വന്നണഞ്ഞു

തണുവുള്ള തെന്നലിൻ കൈപിടിച്ച്‌
പുഴയിലെ ഓളങ്ങളൊത്തു നീന്തി

ജനലിന്റെ പാളി, തള്ളി തുറന്ന്,
ഒരു കാറ്റു വന്നെന്റെ തനു പുണർന്നു

ഉണർന്നയെൻ കവിളിലൊരുമ്മ നൽകി,
കുറുമ്പിയവളെങ്ങോ പോയൊളിച്ചു!

അലസമായൊഴുകുമാ പുഴയുടെ നാദമെൻ,
അകതാരിലൊരു കൊച്ചു കുളിരായിറങ്ങി!

'ഇരുളിന്റെ അഴകൊന്നു കാണുവാൻ പോകാം'
മൊഴിഞ്ഞുവെൻ മാനസം, അറിയാതെ വീണ്ടും!

നിലാവിന്റെ നേർത്തൊരു തട്ടമിട്ട്‌,
നിളയതാ ഒഴുകുന്നു എന്റെ മുന്നിൽ!

തഴുകുന്ന കാറ്റിന്റെ മർമ്മരം കേട്ട്‌,
വെറുതെ നടന്നു ഞാൻ, ഏകനായ്‌..

ഹൃദയത്തിൻ ശബ്ദ്ധം, കേട്ടു ഞാനപ്പോൾ,
'ഇതു തന്നെ സ്വർഗ്ഗം! ഇതു തന്നെ പുണ്യം!' 

Post a Comment

2 comments:

  1. കവിതയൊക്കെ നന്നായി. ഒരു സംശയം മാത്രം, അങ്ങനെ മര്യാദക്ക് നിളയെ ഒഴുകാൻ മനുഷ്യൻ അനുവദിക്കുമോ?

    ReplyDelete
  2. മിനിക്ക് നന്ദി പറയുന്നു

    ReplyDelete