Please use Firefox Browser for a good reading experience

Friday 9 July 2010

ഒളിവിൽ..

വെളിച്ചത്തിൽ അവനെ ആരോ കല്ലെറിഞ്ഞു..
വെളിച്ചം ദുഖമെന്നാരോ പറഞ്ഞു..
അവൻ ഇരുട്ടിൽ പോയിരുന്നു..
ഇരുട്ടിലിരുന്നപ്പോൾ ശബ്ദങ്ങൾ പ്രശ്നമായി..
കാതുപൊത്താൻ പറഞ്ഞു ചിലർ.
കാതു പൊത്തിയപ്പോഴും കല്ലേറു കിട്ടി..
ഒടുവിൽ ഒളിവിൽ പോകാൻ തീരുമാനിച്ചു..
..
..
സത്യം ഇപ്പോൾ ഒളിവിലാണ്‌..
‘സത്യത്തിനെ കണ്ടവരുണ്ടൊ?’ എന്നു തിരക്കി ഇപ്പോഴും ചിലർ നടക്കുന്നു..
വെറുതെയല്ല..കല്ലെറിയാൻ മാത്രം..

Post a Comment

4 comments:

  1. സത്യത്തെ ആദ്യം തന്നെ കുഴിച്ചു മൂടിയില്ലൊ.
    പിന്നെ കണ്ണും കാതും നാവും അടച്ചുപൂട്ടുക,
    എങ്കിലേ ജീവിക്കാൻ പറ്റുകയുള്ളു. നന്നായിരിക്കുന്നു.
    എഴുതിയതെല്ലാം ഒന്നിച്ച് പോസ്റ്റ് ചെയ്യുന്ന പരിപാടിയാ?

    ReplyDelete
  2. "‘സത്യത്തിനെ കണ്ടവരുണ്ടൊ?’ എന്നു തിരക്കി ഇപ്പോഴും ചിലർ നടക്കുന്നു..
    വെറുതെയല്ല..കല്ലെറിയാൻ മാത്രം"

    ഭൂരിഭാഗം പേരും അങ്ങനെ തന്നെയാണ്.

    നന്നായി, മാഷേ.

    [ നീഹാരബിന്ദുക്കല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നു.]

    ReplyDelete
  3. അഭിപ്രായം എഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു.

    ReplyDelete