ആകാശച്ചെരുവിലൊരമ്പലമുണ്ട്.
അവിടെ അർച്ചനയ്ക്കായിരിക്കണം,
ആയിരം കിളികൾ പറന്നു പോകുന്നുണ്ട്.
ഞാൻ വയൽ വരമ്പിലായിരുന്നു.
പുല്ലു നിറഞ്ഞ വരമ്പിലായിരുന്നു.
ഇടതു വശത്ത് കരിക്കേന്തിയ കുഞ്ഞൻ തെങ്ങുകൾ
വലതു വശത്ത് മാനത്തുകണ്ണികൾ മിഴിക്കുന്ന വെള്ളം.
അമ്പലമണികൾക്കായി ഞാൻ കാതോർത്തു.
കാറ്റു വന്ന് മന്ത്രമോതിയതെന്റെ കാതിൽ തന്നെ.
നാവു നീട്ടിയ ദേവിയെ കണ്ടതമ്മയോട് പറയണം!.
അമ്പലം മാഞ്ഞു പോയിരിക്കുന്നു.
ആനപ്പുറത്താരോ എഴുന്നെള്ളുന്നുണ്ട്.
മേഘരാജനു വെഞ്ചാമരമില്ലേ?
ചോദിച്ചു തീർന്നില്ല, അതാ,
ഇരുവശത്തും വെഞ്ചാമരങ്ങളുയർന്നു!
എന്തൊരു ഗമയാണ്!
ചക്രമുരുട്ടുന്ന കുട്ടി.
തെക്കേതിലെ രാമനുണ്ണിയുടെയത്രേമേയുള്ളൂ!
അമ്പലകുളത്തിലെ മുട്ടൻ താമരകളാകാശത്ത്!
കണ്ടു ഞാൻ കണ്ണു മിഴിച്ചു.
ഒരു വലിയ മാങ്ങ ഒഴുകി വന്നു.
ഇന്നലെ ഒരെണ്ണം പൊട്ടിച്ച് ഉപ്പു തൊട്ടു കൂട്ടിയതേയുള്ളൂ.
എന്റെ നാവ് നീന്തിതുടിക്കുന്നുണ്ട്.
കാറ്റ് വരുന്നുണ്ട്.
ആട്ടിതെളിക്കുന്ന ഇടയനെ പോലെ..
അമ്മയുടെ വിളി എന്റെ ചെവിവരെ നീണ്ടു.
'ദാ വരുന്നൂ'
പഞ്ഞിക്കെട്ടുപോലുള്ള കൈകൾ പ്രത്യക്ഷപ്പെട്ടു.
എന്റെ നേരെ കൈ വീശി മറഞ്ഞു.
കൈ വീശി കൊണ്ട് ഞാനോടി,
വരമ്പിലൂടെ, എന്റെ സ്വപ്നങ്ങളിലൂടെ..
നാളെ വീണ്ടും വരാമെന്നു പറഞ്ഞ്..
അവിടെ അർച്ചനയ്ക്കായിരിക്കണം,
ആയിരം കിളികൾ പറന്നു പോകുന്നുണ്ട്.
ഞാൻ വയൽ വരമ്പിലായിരുന്നു.
പുല്ലു നിറഞ്ഞ വരമ്പിലായിരുന്നു.
ഇടതു വശത്ത് കരിക്കേന്തിയ കുഞ്ഞൻ തെങ്ങുകൾ
വലതു വശത്ത് മാനത്തുകണ്ണികൾ മിഴിക്കുന്ന വെള്ളം.
അമ്പലമണികൾക്കായി ഞാൻ കാതോർത്തു.
കാറ്റു വന്ന് മന്ത്രമോതിയതെന്റെ കാതിൽ തന്നെ.
നാവു നീട്ടിയ ദേവിയെ കണ്ടതമ്മയോട് പറയണം!.
അമ്പലം മാഞ്ഞു പോയിരിക്കുന്നു.
ആനപ്പുറത്താരോ എഴുന്നെള്ളുന്നുണ്ട്.
മേഘരാജനു വെഞ്ചാമരമില്ലേ?
ചോദിച്ചു തീർന്നില്ല, അതാ,
ഇരുവശത്തും വെഞ്ചാമരങ്ങളുയർന്നു!
എന്തൊരു ഗമയാണ്!
ചക്രമുരുട്ടുന്ന കുട്ടി.
തെക്കേതിലെ രാമനുണ്ണിയുടെയത്രേമേയുള്ളൂ!
അമ്പലകുളത്തിലെ മുട്ടൻ താമരകളാകാശത്ത്!
കണ്ടു ഞാൻ കണ്ണു മിഴിച്ചു.
ഒരു വലിയ മാങ്ങ ഒഴുകി വന്നു.
ഇന്നലെ ഒരെണ്ണം പൊട്ടിച്ച് ഉപ്പു തൊട്ടു കൂട്ടിയതേയുള്ളൂ.
എന്റെ നാവ് നീന്തിതുടിക്കുന്നുണ്ട്.
കാറ്റ് വരുന്നുണ്ട്.
ആട്ടിതെളിക്കുന്ന ഇടയനെ പോലെ..
അമ്മയുടെ വിളി എന്റെ ചെവിവരെ നീണ്ടു.
'ദാ വരുന്നൂ'
പഞ്ഞിക്കെട്ടുപോലുള്ള കൈകൾ പ്രത്യക്ഷപ്പെട്ടു.
എന്റെ നേരെ കൈ വീശി മറഞ്ഞു.
കൈ വീശി കൊണ്ട് ഞാനോടി,
വരമ്പിലൂടെ, എന്റെ സ്വപ്നങ്ങളിലൂടെ..
നാളെ വീണ്ടും വരാമെന്നു പറഞ്ഞ്..
നല്ല കാഴ്ച്ചകള്‍
ReplyDeleteഭംഗിയായി ആകാശചരുവിലെ കാഴ്ചകള്‍ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ReplyDeleteമേഘങ്ങളിലൂടെയുള്ള കാഴ്ചകള്‍ നന്നായിട്ടുണ്ട്....
ReplyDeleteഅഭിനന്ദനങ്ങള്‍....
മ്രുത്യുവിന്റെ സാന്ത്വനം ഒളിഞ്ഞിരിക്കുന്ന സ്വപ്നക്കാഴ്ചകൾ...
ReplyDeleteനാളെയുടെ പ്രത്യാശയില്‍ കതോര്ര്ത്തു നമുക്ക് കാത്തിരിക്കാം ..............
ReplyDeleteഅഭിനന്ദനങള്‍.....
ഈ കാഴ്ചകള്‍ ഒരു കുട്ടിയുടെ മനസ്സ് പോലെ
ReplyDeleteതന്നെ വായിക്കാം...ചിതറിയ ചിന്തകളിലൂടെ
ഒരു സ്വാന്തന സ്പര്‍ശം....ആകാശ ചെരുവിലെ
കാഴ്ചക്ക് അഭിനന്ദനങ്ങള്‍...
നല്ല കാഴ്ചകളാണല്ലോ. അഭിനന്ദനനങ്ങൾ.
ReplyDelete