Tuesday, 1 June 2010

ഓർമ്മകൾ

ചിലർ കൊതിക്കുന്നു മറക്കാൻ, ഓർമ്മകൾ വന്നോർമ്മിപ്പിക്കാതിരിക്കാൻ
ചിലരോ, ഓർമ്മകൾ മായ്ക്കാൻ മഷിത്തണ്ട് തേടി നടക്കുന്നു!
ഓർമ്മിപ്പിക്കാൻ ഓർമ്മകൾ ഉള്ളതെന്റെ ഭാഗ്യം!
ഓർമ്മയുടെ വള്ളികൾ പിരിച്ച്, കയറു പോലെയാക്കി
അതിൽ മുറുക്കെ പിടിച്ചു കിടക്കും ഞാൻ..
ബോധത്തിന്റെ അവസാന കണിക മായും വരെ..

Post a Comment

1 comment:

  1. ഓർമ്മകളാണല്ലൊ പുത്തൻ പ്രതീക്ഷകൾ നൽകുന്നത്.

    ReplyDelete