Please use Firefox Browser for a good reading experience

Friday, 25 June 2010

പുലർകാല ദർശനം

പുലർകാലെ തെളിനീരിൽ മുങ്ങിക്കുളിച്ചു ഞാൻ
പതിയേ നടന്നുവെൻ ദേവനെ കാണുവാൻ..
വിറപൂണ്ട മെയ്യുമായ് തൊഴുതു ഞാൻ നിന്നു
കുഴലുമായി നില്ക്കുമെൻ കണ്ണനെ കാണുവാൻ..

നറുമണം പൊഴിക്കും, പാരിജാതങ്ങളും,
പുകയുന്ന ചന്ദന തിരികളും കണ്ടു ഞാൻ
തിരിയിട്ട ചെമ്പിൻ വിളക്കിന്റെ നാളം,
തെളിച്ചുവെന്നാത്മാവിലായിരം ദീപം

മിഴിപൂട്ടി നിന്നു ഞാൻ ഒരുവേളയപ്പോൾ,
കണ്ടു ഞാനകതാരിലൊരു ദിവ്യ രൂപം.
കേട്ടു ഞാനായിരം മണിയൊച്ചയപ്പോൾ,
ചൊല്ലി ഞാൻ നിന്നുടെ ആ ദിവ്യ നാമം.

മണിയൊച്ച കേട്ടു ഞാൻ മിഴിതുറന്നപ്പോൾ,
കണ്ടൂ മുഴുക്കാപ്പ് തീർത്തയാ തിരുവുടൽ!
ഒരു ഹർഷ ബിന്ദുവെന്നാത്മാവിലലിയുന്ന
പരമാർത്ഥ സുഖമൊന്നറിഞ്ഞുവപ്പോൾ!

Post a Comment

8 comments:

  1. വായിച്ചു.
    കവിതയല്ലെ
    ഒന്നൂടെകുറുകിയൊലിക്കാമായിരുന്നു.

    ഭാവുകങ്ങള്‍..
    പുസ്തകം വായിക്കാം...

    ReplyDelete
  2. ഭക്തി സാന്ദ്രമായ വരികള്‍ ..

    ReplyDelete
  3. നല്ലവരികള്‍!
    ഭാവുകങ്ങള്‍...

    ReplyDelete
  4. പുസ്തകം വായിക്കാം ...കവിത എല്ലാവരും പറയുന്നത് പോലെ പരയാതിരിക്കു...

    ReplyDelete
  5. കവിതയിൽ വേറിട്ട വിഷയങ്ങൾ തേടൂ. കഴിയും.. പുസ്തകം പുസ്തകമായി വായിക്കാൻ ഏറെ ഇഷ്ടം..

    ReplyDelete
  6. പ്രഭാതവേളയിലെ ക്ഷേത്രദര്‍ശനം നന്നായിട്ടുണ്ട്. കുഴുലൂതും കണ്ണന്റെ മുഴുക്കാപ്പണിഞ്ഞ രൂപം ഹര്‍ഷദായകം തന്നെ.

    ReplyDelete
  7. ഭക്തിയുടെ തീര്‍ഥമണ്ഡലത്തിനപ്പുറം അകന്നുപോകുന്ന കാഴ്ചകളിലേക്ക് ഒരു മരജാലകം കവിതയിലുണ്ട്.

    ReplyDelete