Please use Firefox Browser for a good reading experience

Wednesday 23 June 2010

താരാട്ട്‌

പൂനിലാ മാനത്ത്‌ ചിന്നുന്നു താരകം
അമ്മതൻ തോളത്ത്‌ ചായുന്നു പൈതലും

തോളത്ത്‌ ചാരിയ പൊന്നിൻ കുടത്തിനെ
താളത്തിലാട്ടി, ആ അമ്മ പാടി.

താരാട്ട്‌ പാട്ടിന്റെ ഈണത്തിലാറാടി,
താളം പിടിച്ചുവോ പിഞ്ചു കൈകൾ?

ചെഞ്ചിളം പൂമുഖം തോളത്തമർത്തിയാ
കുഞ്ഞിളം പൈതലോ നിദ്ര പൂണ്ടു..

മാനത്ത്‌ നോക്കി, ആ അമ്മയപ്പോൾ,
അമ്പിളി പൈതലെ കണ്ടു ദൂരെ..

കാർമുകിൽ മാറത്ത്‌ ചാഞ്ഞുറങ്ങുന്നൊരു
ഓമന പൈതലോ ചന്ദ്രബിംബം?...

23 ജൂൺ രണ്ടായിരത്തി പത്ത്‌

Post a Comment

4 comments:

  1. താരാട്ട് പാട്ട് നന്നായിരിക്കുന്നു.

    ReplyDelete
  2. nalla paattanu, paadi nokki santhoshichu.
    abhinandanagal.

    ReplyDelete
  3. നല്ല താരാട്ട്....
    "മാനത്ത്‌ നോക്കി, ആ അമ്മയപ്പോൾ,
    അമ്പിളി പൈതലെ കണ്ടു ദൂരെ.."

    ReplyDelete
  4. അഭിപ്രായം എഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു.

    ReplyDelete