Please use Firefox Browser for a good reading experience

Saturday 26 June 2010

വീണ്ടും...

തരളതാരുണ്യമെന്നംഗങ്ങളിൽ നിന്നു,
അറിയാതെയെങ്ങോ മറഞ്ഞു പോകും..

വർണ്ണം നിറയുമെൻ നീല നയനങ്ങളിൽ,
തിമിരം നിറയുന്ന കാലമാകും..

നുണക്കുഴിയഴകായ കവിളുകളോക്കെയും,
ചുളിവുകൾ നിറയുന്ന നേരമാകും..

പുഷ്പകം ചൂടിയ കാർകൂന്തലോ പിന്നെ,
മാറിടും തൂവെള്ള നൂലു പോലെ..

മധുരവും പുളിയുമീ നാവിന്റെ തുമ്പത്ത്‌,
ആരുമേ അറിയാത്ത രുചികളാകും..

നിറമുള്ള ഓർമ്മകൾ നിറയുന്നയെൻമനം,
ഒരു ശൂന്യ മുറി പോലെയാകുമപ്പോൾ..

ബലഹീനമാകുമെൻ കൈകാലുകൾ പിന്നെ,
വിറയാർന്നു പോകുമെൻ വാക്കുമപ്പോൾ..

അടിതെറ്റി വീഴുമീ നശ്വരഭൂമിയിൽ,
അവസാനമായി ഞാൻ കണ്ണടയ്ക്കും..

പിറന്നു ഞാൻ വീഴുമീ ഭൂമിയിൽ വീണ്ടും,
ഒരു ജീവചരിതം പൂർത്തിയാക്കാൻ..

Post a Comment

6 comments:

  1. " അടിതെറ്റി വീഴുമീ നശ്വരഭൂമിയിൽ,
    അവസാനമായി ഞാൻ കണ്ണടയ്ക്കും...
    പിറന്നു ഞാൻ വീഴുമീ ഭൂമിയിൽ വീണ്ടും,"
    വീണ്ടും ജനിക്കാന്‍ വെമ്പുന്ന വരികളില്‍ ഉണ്ട് ഒരു ജന്മത്തിന്റെ തുടിപ്പ് ...

    ReplyDelete
  2. എന്ത് പാപം ചെയ്തിട്ടാണഹോ ഞാന്‍
    ഈ ഭൂമിയില്‍ തന്നെ പുനര്‍ജ്ജനിക്കാന്‍ ...

    ReplyDelete
  3. അടിതെറ്റി വീഴുമീ നശ്വരഭൂമിയിൽ,
    അവസാനമായി ഞാൻ കണ്ണടയ്ക്കും..

    ഓർമ്മയുണ്ടായിരിക്കട്ടെ!

    ReplyDelete
  4. ഹാ.
    നന്നായി...

    ReplyDelete
  5. അഭിപ്രായം എഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു.

    ReplyDelete