Please use Firefox Browser for a good reading experience

Tuesday 12 July 2011

അവരും നിങ്ങളും

മട്ടുപ്പാവിൽ ചെന്നു നിന്ന് നിങ്ങൾ നിങ്ങളുടെ സന്തോഷം ഉറക്കെ വിളിച്ചു പറഞ്ഞു നോക്കൂ.
ആരുമുണ്ടാവില്ല കേൾക്കാൻ.
വെറുതെയാണത്‌. എല്ലാരും കേട്ടിട്ടുണ്ടാവും.
കേൾക്കാത്ത പോലെ നടിക്കുകയാണ്‌!
നിങ്ങൾ ഒന്നടക്കി തേങ്ങി നോക്കൂ.
നിങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മറച്ചു പിടിച്ചു നോക്കൂ.
അവർ വരും നിങ്ങളെ ആശ്വസിപ്പിക്കാൻ.
അതും വെറുതെയാണ്‌.
അവർ ചിരിക്കുന്നത്‌ നിങ്ങൾ കേൾക്കാത്തത്‌ കൊണ്ടാണ്‌.
അവർ കാണുന്നത്‌, കാണാൻ ആഗ്രഹിക്കുന്നത്‌ നിങ്ങളുടെ കരഞ്ഞു ചുവന്ന കണ്ണുകളെയാണ്‌.
നിങ്ങളുടെ കലങ്ങിയ കണ്ണുകൾ അവരെ കാണുകയില്ല.
നിങ്ങളുടെ തേങ്ങൽ കാരണം അവരുടെ ചിരികൾ കേൾക്കുകയുമില്ല..

Post a Comment

8 comments:

  1. ചിന്തകൾ കാട് കയറരുത്,,,

    ReplyDelete
  2. ശരിയാണ്. നമ്മുടെ ചിരിയെക്കായിലും നമ്മുടെ കരച്ചിലിനെയാണ് കൂടുതല്‍ ശ്രദ്ധിക്കുക

    ReplyDelete
  3. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
    കരയുമ്പോള്‍ നിന്‍ നിഴല്‍ മാത്രം വരും...
    എന്ന പാട്ട് ഓര്‍ത്തുപോയി

    But there are exceptions

    ReplyDelete
  4. മനുഷ്യർക്ക് നിങ്ങളിലുള്ള താത്പര്യം നിങ്ങൾ ദുരിതപ്പെടുന്നുവോ, ദുരിതപ്പെടുന്നുവോ, എങ്കിൽ സന്തോഷിക്കാലോ എന്നതു മാത്രമാണല്ലോ. (എങ്കിലും മനുഷ്യന് മറ്റൊരു മുഖമുണ്ട്, ഒരു ക്രിസ്തു മുഖം) നന്നായിട്ടുണ്ട് കവിത.

    ReplyDelete
  5. കവിത നന്നായി.

    ReplyDelete
  6. ഒരു വലിയ സത്യം വിളിച്ചു പറയുന്നു, ഈ കവിത..നന്നായി..

    ReplyDelete
  7. പ്രതീക്ഷകളാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്,നമ്മള്‍ കരഞ്ഞു തുടങ്ങുപ്പോഴേ ആരെങ്കില്ലും ആശ്വസിപ്പിക്കാനുണ്ടോയെന്നറിയാനാവൂ.പക്ഷെ ആശ്വസിപ്പിക്കുവാന്‍ ആരെങ്കില്ലും വരുമെന്നു കരുതി കരയുന്നതു ശരിയല്ലല്ലോ.
    അതിനാല്‍ നാം കരയാതിരിക്കണം,കരയാതിരിക്കട്ടെ.

    ആശംസകളോടെ.......സങ്കല്‍പ്പങ്ങള്‍

    ReplyDelete
  8. @@
    ലേബല്‍ എന്താണെന്ന് പോലും നോക്കാതെ വായിച്ചുകമന്റുന്ന ബ്ലോഗേഴ്‌സിനെ ഓര്‍ത്തു ലജ്ജിക്കുന്നു! 'അലസ ചിന്തകള്‍' എന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് പബ്ലിഷ് ചെയ്ത ബ്ലോഗര്‍ക്ക് പോലും ഞെട്ടലുണ്ടാക്കുന്ന രീതിയിലാണ് ഇതിലെ ചില കമന്റുകള്‍ !

    @ സാബുവേട്ടാ: ഉറവ വറ്റിയോ! അതോ നേര്ച്ചക്കടം വീട്ടാനാണോ ബ്ലോഗെഴുത്ത്!
    രണ്ടായാലും മണ്ടയില്‍കേറാത്ത "അലസചിന്തകളു"മായി ഇനിയും വന്നാല്‍ കണ്ണൂരാന്‍ ഈ ബ്ലോഗിനു തീയിടും!

    **

    ReplyDelete