Please use Firefox Browser for a good reading experience

Friday, 1 July 2011

മഴ പെയ്യുമ്പോൾ..

അവളെ ആദ്യം കാണുമ്പോൾ,
കണ്ണിൽ മിന്നൽ കണ്ടെന്നു പറഞ്ഞ എന്നെ, നീ കളിയാക്കി..

പിരിയുമ്പോളൊരു കാർമേഘം ഉരുണ്ടു കൂടുന്നതും കണ്ടതാ കണ്ണിൽ തന്നെ.
അതു കാണാതിരുന്നത്‌ ഞാൻ മാത്രമെന്നും നീ പറഞ്ഞു

വർഷങ്ങൾക്കപ്പുറം ഒരു ഫോണിൽ, അവളിനിയില്ല എന്ന് നീ പറയുമ്പോൾ,
പുറത്ത്‌ നല്ല മഴയുണ്ടായിരുന്നു..

അത്‌ അവളുടെ കണ്ണിൽ നിന്നും പെയ്തിറങ്ങിയതാവണം..

ഇപ്പോൾ പുറത്ത്‌ മഴ നിലച്ചിരിക്കുന്നു.
എങ്കിലും മഴ പെയ്തു കൊണ്ടിരിക്കുന്നത്‌ ഞാനറിയുന്നു..
എന്റെയുള്ളിലെ തോരാത്ത മഴയിലും നനയാതെ അവളെ ഞാൻ സൂക്ഷിച്ചു..
എന്റെയാത്മാവിന്റെ നനയാത്ത കൈകൾ കൊണ്ട്‌,
ഞാനവൾക്കൊരു മറ തീർത്തു.

എങ്കിലും ഇടയ്ക്കവൾ മറയിൽ നിന്നും പുറത്ത്‌ വരും..
കണ്ണിരിൽ ഞാൻ നനയേണ്ടെന്നു പറയാൻ..
അപ്പോഴെല്ലാം...പുറത്ത്‌ മഴപെയ്യുന്നതെന്തിനാവാം..?

Post a Comment

8 comments:

  1. കണ്ണീരിൽ തീർത്ത ഒരു മഴ...!

    ReplyDelete
  2. എന്റെയുള്ളിലെ തോരാത്ത മഴയിലും നനയാതെ അവളെ ഞാൻ സൂക്ഷിച്ചു..
    എന്തു സുന്ദരമായ വരി...

    ReplyDelete
  3. കണ്ണീർ മഴ....
    നല്ല വരികൾക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  4. സുന്ദരമായ വരികള്‍, സാബു മാഷെ...ഇഷ്ട്ടപ്പെട്ടു..

    ReplyDelete
  5. കണ്ണീര്‍ മഴ നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  6. എന്തിനവളെ കണ്ടില്ലെന്നു നടിച്ചു. ഇപ്പോളീ ചിന്തകളത്രയും കുറ്റബോധം തന്നെയാവണം കാരണം. എങ്കിലും, ഇന്നാരും ഓര്‍മ്മിപ്പിക്കാതെ തിരിച്ചറിയുന്നു നീ അവളെ.. ഒരു മഴയായ് അനുഭവമാകുന്നുവല്ലേ..

    മാഷേ, ഇതും ചില അലാസ ചിന്തകള്‍,

    ReplyDelete
  7. kollaam sabu.....
    nanaja mizhikalil
    ninnu veendum mazha...

    ReplyDelete
  8. നന്നായിരിക്കുന്നു... ആശംസകള്‍...

    ReplyDelete