കടലെന്നെ നിത്യവും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു, എന്നും പുതിയത് ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ചിലപ്പോഴതല്ലാം ഞാനോ നീയോ മുൻപ് ചിന്തിച്ചു മറന്നതാവാം. എന്നാൽ മാറ്റി പറയാം, എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്. കടലു കാണാത്ത ദിവസം - അതൊരു മുഷിവുള്ള ദിവസമാകും. കടൽ കാണുക എന്നു പറഞ്ഞാൽ..മനസ്സിൽ കാണാമല്ലോ. കടപ്പുറത്ത് ഓടി കളിക്കുവാൻ എന്നും സാധിക്കില്ലല്ലോ. മനസ്സ് കൊണ്ട് എവിടെയും സഞ്ചരിക്കുവാനുള്ള കഴിവ് ഈശ്വരൻ (ചിലപ്പോൾ ഈശ്വരനെ വിളിക്കേണ്ടത് ഈശ്വരൻ എന്നാവണമെന്നില്ല. സൗകര്യത്തിനു വിളിക്കാൻ ഒരു പേരുണ്ടാകുന്നത് നല്ലതല്ലെ?) ജന്മനാ എന്റെ ഉള്ളിൽ വെച്ചു തന്നിട്ടുണ്ട് (നിനക്കും തന്നതു പോലെ). അതൊരു അനുഗ്രഹം.
ഇന്നെന്നെ ചിന്തിപ്പിച്ചത് ഇതാണ്:
കടലെത്രെ നിഷ്ക്കളങ്കമാണ്!.
പക്ഷെ ‘നിഷ്ക്കളങ്കം’ എന്നു പറഞ്ഞാൽ ആ വാക്കിന്റെ അർത്ഥം അറിഞ്ഞാലല്ലെ അതെന്താണെന്നു മനസ്സിലാവൂ!
ഒരിക്കൽ നമ്മൾ എത്രയോ നിഷ്ക്കളങ്കരായിരുന്നു. ആ പ്രായത്തിൽ നമ്മൾ നിഷ്ക്കളങ്കരായിരുന്നു എന്ന് സ്വയം അറിഞ്ഞിരുന്നില്ല! ആ അറിവില്ലായ്മയെ ആണ് നിഷ്ക്കളങ്കത എന്നു പറയുന്നത്!. ഇന്നു കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ നഷ്ടപ്പെട്ടു പോയ ആ ഒന്നിനെ ഓർത്ത് ആ പേരു വിളിക്കുന്നു എന്നേയുള്ളൂ!.
‘കടൽ ക്ഷോഭം’ - എത്ര തവണ കേട്ടിരിക്കുന്നു.
കടൽ ക്ഷോഭിക്കുകയല്ല എന്നിപ്പോൾ തോന്നുന്നു. അങ്ങനെ പറയുന്നത്, നമുക്ക് ആ ഒരു കാര്യം മാത്രമെ മനസ്സിലാക്കാൻ കഴിയുകയുള്ളു എന്നതു കൊണ്ട് മത്രമാണ്. കടൽ ഒരു കുഞ്ഞിനെ പോലെ പിണങ്ങുകയാണ്, കളിപ്പാട്ടം വലിച്ചെറിയുകയാണ്, ചിണുങ്ങി കരയുകയാണ്. ചിലപ്പോൾ നമ്മളിൽ ചിലർ കരയുമ്പോൾ ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ട്. ദുഖം ഉള്ളിലുറഞ്ഞു പോകാതിരിക്കാൻ, ചില കടൽ തേടി പോകുന്നത്, മണലിലൂടെ നടക്കുന്നത്, തണുത്ത തിരകളിലൂടെ കാൽ നനച്ച് നടന്ന് പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
അവിടെല്ലാം കടലൊരു സുഹൃത്താണ്, ഒരു അത്താണിയാണ്, ചിലപ്പോൾ കടലൊരു അമ്മയെ പോലെയാവാം, വലിയ കൈകളുള്ള, അമർത്തി ആലിംഗനം ചെയ്യുന്ന അച്ഛനെ പോലെയാവാം, തോളിൽ സ്വാതന്ത്ര്യത്തോടെ കൈയിട്ട് കൂടെ നടക്കുന്ന ഒരു ജേഷ്ഠനാവാം.
ദേഷ്യം വരുമ്പോൾ കരയുകയും, പിണങ്ങുകയും, സ്നേഹം വരുമ്പോൾ, തലോടുകയും, കളി പറയുകയും, കൂടെ കളിക്കുകയും ചെയ്യുന്ന കടൽ ഒരു കൊച്ചു കുഞ്ഞല്ലാതെ ആരാണ്?
തിരകൾ ഒരു കുഞ്ഞു പൈതലിന്റെ പതുപതുത്ത കൈകൾ പോലെയാണ്. ചിലപ്പോഴൊക്കെ കോപം വന്നാലും, കടലൊരിക്കലും നമ്മെ വെറുക്കുകയില്ല എന്നു ഞാനറിയുന്നു. അതിന്റെ കാരണം, കടലിനു ആ വാക്കോ, ആ വാക്കിന്റെ അർത്ഥമോ അറിയില്ല എന്നതു തന്നെ!.
എന്നും ശൈശവം..ആ ശൈശവത്തിലേക്ക് നോക്കി നില്ക്കാൻ, കൂടെ കളിക്കാൻ, കളി പറയാൻ ഈ ജന്മം പോരാ എന്നു ഞാനറിയുന്നു. അങ്ങനെ അറിയുന്നതും ഒരു ഭാഗ്യമാവാം..
മനസ്സ് കൊണ്ട് ഞാൻ കടപ്പുറത്തേക്ക് പോകട്ടെ, ആ തണുത്ത കുഞ്ഞു തിരകൾ എന്റെ കാൽ വിരലുകളിൽ ഇക്കിളിയിടാൻ കാത്തിരിക്കുകയാവും!.

കടലിലേയ്ക്ക് ഒരു മനസ്സിന്റെ ദൂരം മാത്രം
ReplyDelete"ചിലപ്പോള്‍ ഈശ്വരനെ വിളിക്കേണ്ടത് ഈശ്വരന്‍ എന്നാവണമെന്നില്ല".
ReplyDeleteExactly correct !! പ്രാണന്‍ പോകുന്ന വിശപ്പുള്ളവന്‍ അതിനെ ഭക്ഷണം എന്ന് വിളിക്കുന്നു. ദാഹിക്കുന്നവന്‍ ദാഹജലം എന്നും.
നല്ല [കടല്‍ ] ചിന്തകള്‍ ...
ഞാനിതിനെ ഇങ്ങനെ വായിക്കുന്നു.
ReplyDeleteചിലതിനെ കുറിച്ചുള്ള അറിവില്ലായ്മ തന്നെയാകണം ആ വിഷയത്തിലെ 'അയാളുടെ' നന്മ.
kadal veendum irambunnu.
ReplyDeletekalikkuka avum alle?
nalla chinthakal....
കടലിനോട് കൂടെ വരാമെന്ന് പറഞ്ഞപ്പോൾ
ReplyDeleteഭയങ്കരമായി ക്ഷോഭിച്ചലറിക്കൊണ്ട് വിലക്കി. അപ്പോൾ മനസ്സിലായി കടലിന് കണ്ണുരുട്ടിക്കാണിച്ചും ഉച്ചത്തിലലറി വിറപ്പിച്ചും ഭയപ്പെടുത്താനുമറിയാമെന്ന്........
നല്ല എഴുത്ത്.....