ഇരുട്ട് വെളിച്ചത്തെ നക്കി തുടച്ചു.
വെളിച്ചം ഇരുട്ടായതറിയാതെ,
ചിലർ വെളിച്ചമന്വേഷിച്ചു നടന്നു.
നേരിനു നുണയുടെ നിറം പുരണ്ടതും,
പ്രണയത്തിനു കാമത്തിന്റെ നിറം വന്നതും
അതു പോലെ തന്നെയാണ്..
ശക്തനും ദുർബ്ബലനും തമ്മിലുള്ള മത്സരത്തിൽ,
ശക്തൻ ജയിച്ചു കൊണ്ടേയിരിക്കുന്നു..
അതാവും ഒരിക്കൽ ദുർബ്ബലനും
ശക്തനെ പോലെ സംസാരിച്ചു തുടങ്ങുന്നത്!.
അന്വേഷകരെ, നിങ്ങൾ വിഡ്ഡികൾ!
നിങ്ങൾ അന്വേഷിക്കുന്നവർ,
നിങ്ങളെയും അന്വേഷിച്ചു പരാജയപ്പെട്ടിരിക്കുന്നു!
അവർ ഒരിക്കൽ നിങ്ങളെ കാത്തിരുന്നതായിരുന്നു..
നിങ്ങൾ അവരേയും അവർ നിങ്ങളെയും ഒരിക്കലും കാണുകയില്ല..
അന്വേഷിപ്പിന്‍; നിങ്ങള്‍ കണ്ടെത്തും!!!
ReplyDeleteഅന്വേക്ഷിക്കണോ...
ReplyDeleteഅന്വേഷിച്ചാൽ പോരെ??
അലി,
ReplyDeleteതെറ്റ് ചൂണ്ടി കാട്ടിയതിനു നന്ദി പറയുന്നു.
തിരുത്തിയിട്ടുണ്ട്.
അതെ, ശരിയാണ്........
ReplyDeleteനേരും നുണയും...
ReplyDeleteപിന്നെ മുഖം മൂടിയിട്ടു
ഒളിപാർത്തു
പ്രണയിക്കുന്നവരുടെ കാമം
ആ കാമം സാധിക്കാതെപോയാൽ
പിന്നെയടുത്തുകാണുമൊരാളെ
കൂട്ടിവന്നൊരു പ്രതികാരം
അന്വേഷകരീ ഞങ്ങൾ
കണ്ടെത്തിയിരിക്കുന്നു
പ്രണയം മനുഷ്യർക്കുള്ളത്..
യഥാർഥഹൃദയത്തിനുള്ളത്..
ശക്തന്മാർക്കും, മുഖപടങ്ങൾക്കും
അതൊരു പ്രകടനനാടകം...
ഒരു ഷോ...
അപ്പൊ അന്വേഷണം നിര്‍ത്താം അല്ലേ?
ReplyDeleteഅന്വേക്ഷകരെ, നിങ്ങൾ വിഡ്ഡികൾ!
ReplyDeleteനിങ്ങൾ അന്വേക്ഷിക്കുന്നവർ,
നിങ്ങളെയും അന്വേക്ഷിച്ചു പരാജയപ്പെട്ടിരിക്കുന്നു!
അവർ ഒരിക്കൽ നിങ്ങളെ കാത്തിരുന്നതായിരുന്നു..
കൊള്ളാം. നന്നായിരിക്കുന്നു
മൂന്നാമത്തെ വരിയില്‍ "അന്വേഷണം" ശക്തി പ്രാപിച്ച് "അന്വേക്ഷണം "ആയിട്ടുണ്ട് കേട്ടോ ..:)
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ആശയം.... ആശയത്തെ പൂര്‍ണ്ണമായും വായനക്കാരിലെത്തിക്കുന്ന പദങ്ങള്‍ .
ReplyDeleteകവിത കൊള്ളാം...... ആശംസകള്‍....
aashamsakal..
ReplyDeleteanweshikkaatte jeevitham
muzhuvan alle....