എന്താണ് സ്ഥായിയായിട്ടുള്ളത്?. ഈ ഒരു ചിന്ത വളരെ വിചിത്രമായ ചില കാര്യങ്ങളിലേക്ക് എന്റെ മനസ്സിലെ വലിച്ചു കൊണ്ട് പോയി. അതിൽ ചിലതിതാണ്.
ഇതെല്ലാം ശരിയെന്നോ തെറ്റെന്നോ സമർത്ഥിക്കാൻ ഒരു ശ്രമവുമില്ല. ചില ചിന്തകൾ പങ്കു വെയ്ക്കുന്നു എന്നേയുള്ളൂ.
എന്താണ് ഇരുട്ട്?
വെളിച്ചത്തിന്റെ അഭാവമാണ് ഇരുട്ട്. അഥവാ, ഇരുട്ട് സൃഷ്ടിക്കപ്പെടുന്നില്ല. വെളിച്ചം ഇല്ലാത്ത ഒരു അവസ്ഥ മാത്രമാണ് ഇരുട്ട്.
എന്താണ് തിന്മ?
ഇവിടെയും അഭാവമാണ്. വെളിച്ചത്തിനു പകരം നന്മ എന്ന വ്യത്യാസം മാത്രം.
ഒരു വലിയ മുറി നിറയെ വീട്ടുസാമാനങ്ങൾ കൊണ്ട് നിറയ്ക്കുകയാണെന്ന് സങ്കൽപ്പിക്കൂ. അതിനു ശേഷം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സ്ഥലമെവിടെ?
ഇവിടെ മുൻപ് സ്ഥലം ഉണ്ടായിരുന്നു. നമ്മൾ അതു ഉപയോഗിച്ച് കഴിഞ്ഞു, അല്ലെങ്കിൽ അവിടം മറ്റു ചില വസ്തുക്കൾ കൊണ്ട് നിറച്ചു കഴിഞ്ഞു.
ഇനി മുൻപ് പറഞ്ഞ കാര്യത്തിലേക്ക് തിരിച്ച് വരാം.
വെളിച്ചം വരുന്നതിനു മുൻപ് എന്താണവിടെ ഉണ്ടായിരുന്നത്?
നന്മ വന്നു മൂടുന്നതിനു മുൻപ് എന്താണുണ്ടായിരുന്നത്?
വീട്ടുസാമാനങ്ങൾ കൊണ്ട് നിറയ്ക്കുന്നതിനു മുൻപ് എന്താണുണ്ടായിരുന്നത്?
അപ്പോൾ മുൻപ് സ്ഥായിയായി ഉണ്ടായിരുന്നതിനു മുകളിലായി മറ്റൊരു വസ്തു നമ്മൾ കൊണ്ട് വന്നു വെച്ചു. അതിനർത്ഥം, ഇരുട്ടും, തിന്മയും സ്ഥായിയായിരുന്നു. വളരെ മുൻപേ അതുണ്ടായിരുന്നു. നന്മ കൊണ്ട് തിന്മ മൂടിയിരിക്കുന്നു എന്നേയുള്ളൂ. അത് പൂർണ്ണമായും ഇല്ലാതാവുകയില്ല!. അതു മാത്രമല്ല, അതൊരിക്കലും ഇല്ലാതിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുമില്ല!
ഇതല്ലേ മനുഷ്യമനസ്സിലും സംഭവിക്കുന്നത്?. മനസ്സിലെ തിന്മ നമ്മൾ നന്മ കൊണ്ട് മൂടി വെയ്ക്കുകയാണ്. അടിയിലെവിടെയോ തിന്മ ഇപ്പോഴും, എപ്പോഴും ഉണ്ടാവും. അത് നന്മയുടെ ബാഹുല്യം കൊണ്ട് അറിയാതെ പോകുന്നുവെന്നേയുള്ളൂ! അതിനു എപ്പോൾ വേണമെങ്കിലും പുറത്ത് വരാൻ കഴിയും. ജനിക്കുമ്പോൾ തന്നെ ഉള്ളിൽ സ്ഥായിയായി തിന്മയുമായാണോ വരുന്നത്? അപ്പോൾ നന്മ നമ്മൾ ബലം പ്രയോഗിച്ചോ, ശീലം കൊണ്ടൊ, അഭ്യാസം കൊണ്ടോ വളർത്തിയെടുക്കുന്നതാണോ? .. ഉത്തരങ്ങൾ അറിയില്ല. പക്ഷെ ഒന്നു തീർച്ചയാണ് - നന്മയേക്കാൾ സ്ഥായിയായി തിന്മ ഉണ്ടാവും, വെളിച്ചത്തിനേക്കാൾ സ്ഥായിയായി ഇരുട്ടുണ്ടാവും. ഭയപ്പെടുത്തുന്ന സത്യം..

No comments:
Post a Comment