വിമാനയാത്ര
ഉറുമ്പുകളാവുന്ന വാഹനങ്ങൾ..
തീപ്പെട്ടിക്കൂടുകളാവുന്ന കെട്ടിടങ്ങൾ..
മണൽത്തരികളാവുന്ന മനുഷ്യരും..
ചിറകടിക്കാതെ മുന്നോട്ട്..
പഞ്ഞി മേഘങ്ങൾ തൊട്ട്,
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും,
വെളിച്ചത്തിൽ നിന്നിരുട്ടിലേക്കും..
പിന്നീട് താഴേക്ക്..
കറുത്ത ചക്രങ്ങൾ തീയും പുകയുമുതിർത്ത്,
തളർന്ന് നിശ്ചലമാകുമ്പോൾ മാത്രമെ,
ഉള്ളിലെ തീയണയുകയുള്ളൂ..
അതു വരെ ജീവന്റെ ചരട് പുക പോലെയൊഴുകി നടക്കും..
ഓരോ യാത്രയും ജീവന്റെ ചരടിലുള്ള പിടി അയയും പോലെ..
പിന്നീട് തിരിച്ച് പിടിക്കും പോലെ..
അതു വരെ പ്രാർത്ഥനകളിൽ കുടുങ്ങി കിടക്കുന്നു ഓരോ ജീവനും..
ഓരോ യാത്രയുമൊരു പ്രാർത്ഥയാവുന്നിപ്പോൾ..
പ്രാർത്ഥനകൾ മറക്കാതിരിക്കാനുള്ള പാഠങ്ങളാവുന്നു..
======================================
ഞാൻ കണ്ടു!
ഇന്നു ഞാൻ ദൈവത്തിനെ കണ്ടു!
ദൈവമെത്ര ചെറുതാണ്!
എത്ര ഭാരം കുറഞ്ഞതാണ്!
ദൈവം ചിരിക്കുമ്പോൾ ഞാൻ കണ്ടു,
ദൈവത്തിനു പല്ലുകളില്ല!
എന്റെ മുടിയിൽ പിടിച്ച് വലിക്കുകയും,
എന്റെ മാറിൽ ചവിട്ടുകയും ചെയ്തു..
എങ്കിലുമെനിക്ക് വേദനിച്ചില്ലയെന്നതു സത്യം!
ദൈവത്തിന്റെ കൈകൾ ഭംഗിയുള്ളതാണ്.
ചെമ്പനീരിതളുപോലെ മൃദുവും..
ദൈവം സംസാരിക്കുകയുണ്ടായില്ല..
എന്നാൽ ശബ്ദിക്കുകയും ചിരിക്കുകയും ചെയ്തു.
അതിലലിഞ്ഞു പോയപ്പോഴാണ് ഞാനും ദൈവമായത്..
അതു വരെ ഞാൻ വെറും മനുഷ്യനായിരുന്നു..
വെറും മനുഷ്യൻ..
======================================
മോഹം
മോഹമൊരു മഞ്ഞുതുള്ളിപോലയല്ലെങ്കിലെന്താണ്?
ആരുമറിയാതെ ജനിക്കുകയും,
വെയിലേറ്റ് തിളങ്ങുകയും,
ആരുമറിയാതെ മറയുകയും ചെയ്യും.
ഇതൊന്നുമറിയാതെ മറ്റൊരു മഞ്ഞുതുള്ളി ജനിച്ചിട്ടുണ്ടാവുമപ്പോൾ..
======================================
ചതുരക്കട്ടകൾ
ചതുരക്കട്ടകളെത്ര സുന്ദരം!
ചതുരക്കട്ടകൾക്ക് മാത്രമെ ചേർന്നിരിക്കാനാവൂ!
വശങ്ങൾ ചേർന്ന്, ഉറച്ച്, മറ്റൊരു ചതുരക്കട്ടയായി മാറുമപ്പോൾ!
ചേരാനപ്പോഴും വശങ്ങൾ ബാക്കി!
നിന്നോട് ചേർന്ന് ഞാനും,
എന്നോട് ചേർന്ന് നീയും.
നമുക്ക് ചേർന്നിരിക്കാം..
സ്ഫടിക ഗോളങ്ങളെ പോലെ
ചേരാതെ, ഉറയ്ക്കാതെ, ഉരുണ്ടെവിടെയോ..
വേണ്ട! നമുക്ക് ചേർന്നിരിക്കാം..
നമുക്ക് ചതുരക്കട്ടകളാവാം!
======================================
പൈങ്കിളി പാടിയപ്പോൾ..
നിഴലായ് നീയരികത്തു നിന്നില്ലയെങ്കിലും
ഒളിയായ് സൂക്ഷിച്ചു നിന്നെയെൻ കണ്ണിൽ..
ഒരു പൂവെനിക്കു നീ തന്നില്ലയെങ്കിലും,
മധുവായി സൂക്ഷിച്ചു നിന്നെയെൻ ഹൃത്തിൽ..
നിൻ കൂന്തലെന്നെ തഴുകിയില്ലെങ്കിലും,
ഒരു മണി തെന്നലായൊഴുകിനീയുള്ളിൽ..
പ്രണയമാണെന്നു നീ പറഞ്ഞില്ലയെങ്കിലും,
അറിയാമെനിക്കു നീ എന്റെ സ്വന്തം..
22,414
ഉറുമ്പുകളാവുന്ന വാഹനങ്ങൾ..
തീപ്പെട്ടിക്കൂടുകളാവുന്ന കെട്ടിടങ്ങൾ..
മണൽത്തരികളാവുന്ന മനുഷ്യരും..
ചിറകടിക്കാതെ മുന്നോട്ട്..
പഞ്ഞി മേഘങ്ങൾ തൊട്ട്,
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും,
വെളിച്ചത്തിൽ നിന്നിരുട്ടിലേക്കും..
പിന്നീട് താഴേക്ക്..
കറുത്ത ചക്രങ്ങൾ തീയും പുകയുമുതിർത്ത്,
തളർന്ന് നിശ്ചലമാകുമ്പോൾ മാത്രമെ,
ഉള്ളിലെ തീയണയുകയുള്ളൂ..
അതു വരെ ജീവന്റെ ചരട് പുക പോലെയൊഴുകി നടക്കും..
ഓരോ യാത്രയും ജീവന്റെ ചരടിലുള്ള പിടി അയയും പോലെ..
പിന്നീട് തിരിച്ച് പിടിക്കും പോലെ..
അതു വരെ പ്രാർത്ഥനകളിൽ കുടുങ്ങി കിടക്കുന്നു ഓരോ ജീവനും..
ഓരോ യാത്രയുമൊരു പ്രാർത്ഥയാവുന്നിപ്പോൾ..
പ്രാർത്ഥനകൾ മറക്കാതിരിക്കാനുള്ള പാഠങ്ങളാവുന്നു..
======================================
ഞാൻ കണ്ടു!
ഇന്നു ഞാൻ ദൈവത്തിനെ കണ്ടു!
ദൈവമെത്ര ചെറുതാണ്!
എത്ര ഭാരം കുറഞ്ഞതാണ്!
ദൈവം ചിരിക്കുമ്പോൾ ഞാൻ കണ്ടു,
ദൈവത്തിനു പല്ലുകളില്ല!
എന്റെ മുടിയിൽ പിടിച്ച് വലിക്കുകയും,
എന്റെ മാറിൽ ചവിട്ടുകയും ചെയ്തു..
എങ്കിലുമെനിക്ക് വേദനിച്ചില്ലയെന്നതു സത്യം!
ദൈവത്തിന്റെ കൈകൾ ഭംഗിയുള്ളതാണ്.
ചെമ്പനീരിതളുപോലെ മൃദുവും..
ദൈവം സംസാരിക്കുകയുണ്ടായില്ല..
എന്നാൽ ശബ്ദിക്കുകയും ചിരിക്കുകയും ചെയ്തു.
അതിലലിഞ്ഞു പോയപ്പോഴാണ് ഞാനും ദൈവമായത്..
അതു വരെ ഞാൻ വെറും മനുഷ്യനായിരുന്നു..
വെറും മനുഷ്യൻ..
======================================
മോഹം
മോഹമൊരു മഞ്ഞുതുള്ളിപോലയല്ലെങ്കിലെന്താണ്?
ആരുമറിയാതെ ജനിക്കുകയും,
വെയിലേറ്റ് തിളങ്ങുകയും,
ആരുമറിയാതെ മറയുകയും ചെയ്യും.
ഇതൊന്നുമറിയാതെ മറ്റൊരു മഞ്ഞുതുള്ളി ജനിച്ചിട്ടുണ്ടാവുമപ്പോൾ..
======================================
ചതുരക്കട്ടകൾ
ചതുരക്കട്ടകളെത്ര സുന്ദരം!
ചതുരക്കട്ടകൾക്ക് മാത്രമെ ചേർന്നിരിക്കാനാവൂ!
വശങ്ങൾ ചേർന്ന്, ഉറച്ച്, മറ്റൊരു ചതുരക്കട്ടയായി മാറുമപ്പോൾ!
ചേരാനപ്പോഴും വശങ്ങൾ ബാക്കി!
നിന്നോട് ചേർന്ന് ഞാനും,
എന്നോട് ചേർന്ന് നീയും.
നമുക്ക് ചേർന്നിരിക്കാം..
സ്ഫടിക ഗോളങ്ങളെ പോലെ
ചേരാതെ, ഉറയ്ക്കാതെ, ഉരുണ്ടെവിടെയോ..
വേണ്ട! നമുക്ക് ചേർന്നിരിക്കാം..
നമുക്ക് ചതുരക്കട്ടകളാവാം!
======================================
പൈങ്കിളി പാടിയപ്പോൾ..
നിഴലായ് നീയരികത്തു നിന്നില്ലയെങ്കിലും
ഒളിയായ് സൂക്ഷിച്ചു നിന്നെയെൻ കണ്ണിൽ..
ഒരു പൂവെനിക്കു നീ തന്നില്ലയെങ്കിലും,
മധുവായി സൂക്ഷിച്ചു നിന്നെയെൻ ഹൃത്തിൽ..
നിൻ കൂന്തലെന്നെ തഴുകിയില്ലെങ്കിലും,
ഒരു മണി തെന്നലായൊഴുകിനീയുള്ളിൽ..
പ്രണയമാണെന്നു നീ പറഞ്ഞില്ലയെങ്കിലും,
അറിയാമെനിക്കു നീ എന്റെ സ്വന്തം..
22,414
No comments:
Post a Comment