Please use Firefox Browser for a good reading experience

Wednesday 21 April 2010

അവനും കിണറും

കിണറ്റിലാണിപ്പോഴവന്റെ താമസം. മുമ്പ് വീട്ടിനുള്ളിൽ തന്നെയായിരുന്നു. വളർന്ന്, സ്വയം ചിന്തിക്കാനുള്ള ശേഷി അവന്റെ തലച്ചോറിലെ കോശങ്ങൾക്കുണ്ടായപ്പോൾ, അവൻ താമസം മാറ്റി. ആദ്യമൊക്കെ, കുറച്ച് നേരം അവനവിടെ ഇറങ്ങി ഇരിക്കും. വഴക്കും, ഭീഷണിയും ആയിരുന്നു അവനെ തിരിച്ചു മുകളിൽ കൊണ്ട് വരാനുള്ള ഉപാധികൾ- അല്ല ഉപായങ്ങൾ. പ്രായം ചെല്ലും തോറും കിണറ്റിനകത്തുള്ള അവന്റെ താമസം - അതിന്റെ ദൈർഘ്യം കൂടി കൂടി വന്നു. മറ്റുള്ളവർക്ക് മടുത്ത് തുടങ്ങി. എങ്കിലും, വല്ലപ്പോഴും ഭക്ഷണം അവനിട്ട് കൊടുക്കുമായിരുന്നു. മറുത്തൊന്നും പറയാതെ അവനത് ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. ഒരു സുപ്രഭാതത്തിലവൻ സംസാരിക്കാൻ തുടങ്ങി. പുതിയ പുതിയ സിദ്ധാന്തങ്ങൾ!
പുറത്തുള്ള വലിയ ലോകത്തേക്കുറിച്ച് പലരും അവനോട് വിളിച്ചു പറഞ്ഞു. അതെല്ലാം അവനിരുന്ന കിണറിന്റെ പായൽ പിടിച്ച ഉൾമതിലുകളിൽ തട്ടി തിരിച്ചു വരികയാണുണ്ടായത്!
സുഹൃത്തുക്കളുടെ സ്നേഹം പോലും അവന്‌ അസഹനീയമായി തുടങ്ങി. അവന്റെ പ്രതിരോധവും, പ്രതികരണവും സുഹൃത്തുക്കൾക്കും..
പിന്നെപ്പോഴൊ അവർ അവനെ സന്ദർശിക്കുന്നത് നിർത്തി.
ഉള്ളിലിരുന്ന് അവൻ ന്യായങ്ങളും, അവകാശ വാദങ്ങളും നടത്തി. പിന്നെ അതൊക്കെ അക്രോശമായി മാറി..പിന്നെ എപ്പോഴോ അലർച്ചയായും..
ഈയിടയ്ക്ക് ഞാൻ ചെന്ന് അവനെ നോക്കുമ്പോൾ ചിലരേ കൂടി ഉള്ളിൽ കണ്ടു. മുയലുകൾ!! അവനു ചുറ്റും ഓടിക്കളിക്കുന്ന മുയലുകൾ.
സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ കണ്ടു, ഇരുണ്ട ഒരു മൂലയിൽ ഒരു കറുത്ത മുയലിനേയും പിടിച്ച് അവൻ കൂനി കൂടി ഇരിക്കുന്നത്..
ആ മുയലിന്‌ മൂന്ന് കൊമ്പുകൾ ഉണ്ടായിരുന്നു..


ഏപ്രിൽ ഇരുപത്തി ഒന്ന് രണ്ടായിരത്തി പത്ത്

Post a Comment

8 comments:

  1. മുഴുവൻ വായിച്ചപ്പോഴാണ് ശരിക്കും പിടി കിട്ടിയത്.

    ReplyDelete
  2. ആധുനികത, ഉത്തരാധുനികത, സിംപോളിക്, ഇതെല്ലാം പഴകിയില്ലേ സാബു?
    ആശയ വ്യക്ക്തത അല്ലെ നല്ലത്. ദഹിക്കാന്‍ പ്രയാസമായ ഭക്ഷണം വയറു വേദന ഉണ്ടാക്കും.
    കഴിവ് ഉണ്ട്. അത് ദുര്‍ഗ്രാഹ്യമായി അവതരിപ്പിക്കതിരിക്കു.

    ReplyDelete
  3. എല്ലാ പേർക്കും എന്റെ നന്ദി അറിയിക്കുന്നു.

    ReplyDelete
  4. Sunil,

    ഒന്നും പഴകില്ല ഒരിക്കലും..
    എല്ലാത്തരം രചനകൾക്കും എല്ലാ കാലത്തും വായനക്കാരുണ്ട്‌ എന്നതാണ്‌ സത്യം..

    ReplyDelete
  5. Unnikrishnan M. N.28 April 2010 at 01:04

    സുനില്‍ പറഞ്ഞത് സത്യം. കണ്ടും കേട്ടും വായിച്ചും മടുത്ത പ്രതീകങ്ങള്‍ തന്നെ. പക്ഷെ, എഴുതുവാനുള്ള അവകാശം എഴുത്തുകാരന്റെ തന്നെ.

    ReplyDelete