അവയ്ക്കുള്ളിൽ കരിഞ്ഞ ബാല്യങ്ങൾ.
കരിഞ്ഞ മുഖങ്ങളിൽ തിരക്കിയത്,
ഇന്നലെ കണ്ട ചിരിച്ച മുഖം.
അവനെ തിരിച്ചറിയാൻ കഴിയുന്നില്ല..
അവന്റെ മുഖം മായ്ച്ചു കളഞ്ഞിരിക്കുന്നു,
കരുണയില്ലാത്ത കാലത്തിന്റെ കൈകൾ.
ഇനി കഥ പറയാനില്ലാത്ത രാവുകൾ..
കളിക്കോപ്പിന്റെ ശബ്ദമില്ലാത്ത പകലുകൾ..
തോളിലൊരു സുഖമുള്ള ഭാരമില്ലാതെ,
താരാട്ട് പാടുവാൻ പാട്ടുകളില്ലാതെ,
കരയാതെ, കരയുവാൻ കഴിയാതെ..
അവൻ കൊട്ടാരമുണ്ടാക്കാത്ത തീരവും..
അവന്റെ കാൽപ്പാടുകളില്ലാത്ത വീട്ടു മുറ്റവും..
അവന്റെ മണമില്ലാത്ത കുഞ്ഞുടുപ്പും..
അവന്റെ പേരെഴുതിയ കറുത്ത സ്ലേറ്റും..
മറക്കിലൊരിക്കലും തലേന്ന് ചോദിച്ച ചോദ്യം..
'ഞാനും വെടിക്കെട്ട് കാണുവാൻ പോയ്ക്കോട്ടേ?'
അവന്റെ മുഖം മായ്ച്ചു കളഞ്ഞിരിക്കുന്നു,
ReplyDeleteകരുണയില്ലാത്ത കാലത്തിന്റെ കൈകൾ...
തികച്ചും ശക്തമായ എഴുത്ത്..
തുടരുക ആശംസകള്‍
മറക്കിലൊരിക്കലും തലേന്ന് ചോദിച്ച ചോദ്യം..
ReplyDelete'ഞാനും വെടിക്കെട്ട് കാണുവാൻ പോയ്ക്കോട്ടേ?'
ലളിതമായി, നന്നായി പറഞ്ഞിരിക്കുന്നു..!
ശ്രീ. സാബുവിന്റെ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ സുവ്യക്തവും ശക്തവുമായ ഒരാത്മ ബന്ധം സാബുവിനോടു തോന്നുന്നു . കഥയായാലും കവിതയായാലും ചിന്തോദ്ദീപകങ്ങളായ പ്രമേയങ്ങളാണ് ശ്രീ. സാബു തിരഞ്ഞെടുക്കുന്നത്. ചില വേദികളില്‍ എഴുത്തിന്റെ ശക്തിയും ,തീവ്രതയും അത്യാകര്‍ഷകമായി അനുഭവപ്പെടാറണ്ട് . ഈ കവിതയിലും അതനുഭവപ്പെടുന്നു. കൂടുതല്‍ മക്കളുള്ള വര്‍ക്ക് എല്ലാവരെയും വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് പോലെ സാബുവിന്‍റെ സൃഷ്ടികളുടെ എണ്ണപ്പെരുപ്പം അനശ്വരമാക്കെന്ടതിനെ നശ്വരമാക്കുകയും അകാലത്തില്‍ ചരമമടയുകയും ചെയ്യുന്നു. വേണ്ടത്ര സമയമെടുത്ത് ചേതോഹരമാക്കുന്ന സൃഷ്ടികള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും . അങ്ങിനെ അമരത്വം കൈവരിക്കാനും സാധ്യതയുണ്ട് . എണ്ണം കുറച്ചു മഹത്വം വര്‍ദ്ധിപ്പിക്കണമെന്ന ഈ അഭ്യുദയ കാമ്ക്ഷിയുടെ അഭ്യര്‍ത്ഥന നീരസം ജനിപ്പിക്കാതെ
ReplyDeleteഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു
സാബു ചേട്ടാ.. വരികളില്‍ നിന്നും ഒപ്പിയെടുക്കാവുന്ന ജീവിതം ഞാന്‍ കണ്ടറിയുകയാണ് ഇവിടെ... വായിച്ച് തീരുമ്പോള്‍ നൊമ്പരം കൊണ്ടൊരു കൂട് കൂട്ടുന്നു മനസ്സിനകത്തെവിടെയോ... ഈ കവിത. എപ്പോഴത്തെയും പോലെ നല്ലത്...
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteഎല്ലാ ഭാവുകങ്ങളും!
നല്ല ആലോചനകള്‍ തന്നെ. പക്ഷെ കുറച്ചുകൂടി വെട്ടിയൊതുക്കിക്കൂടേ?
ReplyDelete