ന്നൊന്നൂഞ്ഞാൽ ആടുവാൻ മോഹം
കാക്ക കറുമ്പിക്ക് വാഴതൻ കൈയിന്മേൽ,
ആടിക്കളിക്കുവാൻ മോഹം.
തെളിവുള്ള ചോലയ്ക്ക് മലയുടെ ചുറ്റു,
മൊരരഞ്ഞാണമാകുവാൻ മോഹം.
അകലെ നിന്നെത്തുന്ന കാറ്റിന്റെ കൈകൾക്ക്
അടവിയെ പുണരുവാൻ മോഹം.
മുളകളും ഇലകളും കൊണ്ടെനിക്കവിടൊരു
കുടിലൊരുക്കാനാണ് മോഹം.
കുടിലിന്റെയുള്ളിലൊരു തണുവുള്ള പായയിൽ
മയങ്ങി കിടക്കുവാൻ മോഹം.
സ്വപ്നത്തിലൊരു കൊച്ചു തേരിൽ വരുന്ന നിൻ
ചുണ്ടിലായ് മുത്തുവാൻ മോഹം.
ആ കൊച്ചു തേരിലന്നാകാശമാകെ,
പാടി പറക്കുവാൻ മോഹം..
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും...
ReplyDeleteഎനിക്ക് നിലാവിലൂടെ മഴയിലൂടെ നടക്കുവാന്‍ മോഹം. . പുഴയുടെ തീരത്തിരുന്ന് പുഴയുടെ സ്നേഹവും സൗന്ദര്യവും ആസ്വദിക്കുവാന്‍ മോഹം. പിന്നെ പുഴയുടെ പാട്ടുകേട്ടിരിക്കുവാന്‍ മോഹം...
ReplyDeleteആശംസകള്‍
ReplyDeleteഎന്റെ മോഹങ്ങൾക്ക് ചിറകുകളൂണ്ടായിരുന്നങ്കിലെന്ന്…….
ReplyDeleteനല്ല കവിത.
സ്വപ്നത്തിലൊരു കൊച്ചു തേരിൽ വരുന്ന നിൻ
ReplyDeleteചുണ്ടിലായ് മുത്തുവാൻ മോഹം.
ആ കൊച്ചു തേരിലന്നാകാശമാകെ,
പാടി പറക്കുവാൻ മോഹം..
നല്ല ഈണമുള്ള വരികൾ കേട്ടൊ സാബു
എല്ലാം...വെറുതേ മോഹിക്കുവാന്‍ മോഹം
ReplyDeleteമോഹം..മോഹം..മോഹം..
ReplyDelete