തിരിച്ചു പോകില്ല, ആ പ്രേമം ഞാൻ തേടിയും!
എനിക്കുണ്ട് പോകുവാൻ പാതകൾ അനവധി,
അവയെല്ലാമേകും, ആഹ്ലാദമൊക്കെയും!
കേൾക്കണം എനിക്ക് പുതു പാട്ടുകളൊക്കെയും,
കാണണം എനിക്ക് പുതു കാഴ്ച്ചകളൊക്കെയും!
എനിക്കായ് പാടണം കുയിലുകൾ നിത്യവും,
പുതിയ ചില പാട്ടുകൾ മാത്രമെൻ പുലരിയിൽ!
കാണാത്ത തീരങ്ങൾ തേടി ഞാൻ പോകും,
പറന്നു ഞാൻ പോകുമാ മലകൾക്കുമപ്പുറം!
ഇതു വരെ കാണാത്ത പുലരികൾ കാത്ത്,
ഞാനൊന്നുറങ്ങട്ടെ സ്വപ്നങ്ങൾ കാണുവാൻ!
പോകുവാനായി ഏറെയുണ്ട് ദൂരം നാമതോര്‍ക്കണം
ReplyDeleteയാത്ര തുടരുക ..........
പോകുവാനായി ഏറെയുണ്ട് ദൂരം
ReplyDelete