Please use Firefox Browser for a good reading experience

Saturday, 25 September 2010

പ്രേമ രൂപം

ഗന്ധങ്ങൾ കൊണ്ടാണ്‌ ഞാനവളെ അറിയുന്നത്.
അവളുടെ മുടിയിൽ നിന്നൊഴുകി വന്ന എണ്ണയുടെ,
ചെവിയിൽ തിരുകുമായിരുന്ന തുളസിയിലകളുടെ,
നെറ്റിയിൽ തണുത്ത് കിടന്ന ചന്ദനത്തിന്റെ..

എന്റെ നെറ്റിയിൽ സുഗന്ധമുള്ള ചന്ദനം കൊണ്ട് കുറി വരയ്ക്കുമ്പോൾ,
അവളുടെ കുപ്പിവളകൾ അടക്കം പറഞ്ഞത് ഞാൻ കേട്ടു..
എന്റെ കവിളോട് അവൾ കവിൾത്തടം ചേർക്കുമ്പോൾ,
അവളുടെ ഗന്ധം ഞാനറിഞ്ഞു, പ്രേമത്തിന്റെ ഗന്ധം..

അവളുടെ ശബ്ദമാണെനിക്ക് സംഗീതം..
അവളുടെ ഗന്ധമാണെനിക്ക് സുഗന്ധം..
അവളുടെ കവിൾത്തടങ്ങളായിരുന്നു എനിക്കു പൂവിതളുകൾ..
അവൾ ചിരിക്കുമ്പോൾ എനിക്കുള്ളിൽ മഴ പെയ്യുന്നതറിഞ്ഞു, പ്രണയ മഴ..

അവൾ നടന്നടുത്തു വരുമ്പോൾ,
പ്രേമത്തിന്റെ കാലൊച്ച ഞാൻ കേട്ടു.

അവളില്ലാത്തപ്പോൾ എനിക്ക് ശിശിരമായിരുന്നു,
ഇലകൾ കൊഴിഞ്ഞ ഒരു മരമായ്..
അവളടുത്ത് വരുമ്പോൾ, വസന്തവും..

എന്റെ വിരൽത്തുമ്പുകളിലൂടെ ഞാനവളുടെ രൂപം തിരഞ്ഞു.
എനിക്കു കാണാം, വ്യക്തമായി
സ്നേഹത്തിന്റെ, പ്രേമത്തിന്റെ രൂപം.
ഈശ്വരൻ എന്റെ കണ്ണുകൾ കവർന്നെടുത്തുവെങ്കിലും..

Post a Comment

14 comments:

  1. പ്രണയിക്കാന്‍ എന്തിനാണ്‌ കണ്ണുകള്‍? ശരീരം പോലും ആവശ്യമില്ല. രണ്ടു മനസ്സുകള്‍ മാത്രം മതി. പ്രണയം മണക്കുന്ന കവിത!

    ഒരുപാടിഷ്ടമായി. അഭിനന്ദങ്ങള്‍.

    ReplyDelete
  2. അവളുടെ ശബ്ദമാണെനിക്ക് സംഗീതം..
    അവളുടെ ഗന്ധമാണെനിക്ക് സുഗന്ധം..
    അവളുടെ കവിൾത്തടങ്ങളായിരുന്നു എനിക്കു പൂവിതളുകൾ..
    അവൾ ചിരിക്കുമ്പോൾ എനിക്കുള്ളിൽ മഴ പെയ്യുന്നതറിഞ്ഞു, പ്രണയ മഴ..

    ReplyDelete
  3. പ്രണയം തുടിക്കുന്ന വരികള്‍....
    ഈ പ്രണയം നിനക്ക് കാഴ്ചയുമല്ലേ??

    ReplyDelete
  4. ഈ പ്രണയം മനോഹരം, അസൂയ തോന്നുന്നു..

    ReplyDelete
  5. avan avaliloode jeevikkunnu .
    nalla kavitha sabuchetta.

    ReplyDelete
  6. പ്രണയത്തിനിടയിലൂടെ....

    ReplyDelete
  7. അവളുടെ ശബ്ദമാണെനിക്ക് സംഗീതം..
    അവളുടെ ഗന്ധമാണെനിക്ക് സുഗന്ധം..
    അവളുടെ കവിൾത്തടങ്ങളായിരുന്നു എനിക്കു പൂവിതളുകൾ..

    ReplyDelete
  8. എനിക്കവളെ കാണാന്‍ കൊതിയില്ലെങ്കില്‍
    കേള്‍ക്കാന്‍ കൊതിയില്ലെങ്കില്‍ ...
    പിന്നെ.....

    പ്രണയത്തിനു എല്ലാം വേണം....
    എല്ലാം....

    ReplyDelete
  9. പ്രണയം..... പ്രണയം..... !

    ReplyDelete
  10. മനസ്സിന്‍ വാതായനങ്ങള്‍ തുറന്നെത്തും
    കാച്ചെണ്ണയുടെ പുതുസ്സുഗന്ധം
    കുളിപ്പിന്നലതു കെട്ടിച്ചൂടിയ തുളസിയില
    പകര്‍ന്നിടുന്ന , വിശുദ്ധിയുടെ പച്ച
    നെറ്റി നെറ്റിമേല്‍ തൊടുമ്പോളറിയുന്ന
    ചന്ദനത്തിന്റെ തണുപ്പ്
    കൈവല്ലിയതു ചുറ്റിപ്പടരുമ്പോളിളകും
    ആ, കുപ്പിനളകളുടെ കിലുക്കം
    പ്രണയമെന്നൊറ്റ വാക്കിലൊതുക്കട്ടെ

    ആ , നല്ല കാലത്തിലേക്ക് മനസ്സിനെ
    പിറകോട്ടു നടത്തിച്ച നല്ല കവിതക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  11. ദാ ഈ പാട്ട് ഈ കവിതയ്ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നുക്ലിക്കൂ

    ReplyDelete