പുലരിയിൻ തൂമന്ദഹാസം മുഴുക്കെയും
ഒരു മഴത്തുള്ളിയിൽ ഒതുക്കീ കാലം
ഒരു വർഷകാലം മുഴുക്കെയും വീണ്ടും
ഒരു പൂവിനുള്ളിലായൊരുക്കീ വസന്തം
പ്രകൃതിയിൻ മണമെല്ലാമെനിക്കായി വീണ്ടും.
ഒരു കുയിൽ നാദത്തിലൊതുക്കി സംഗീത
സ്വരമെല്ലാമെനിക്കെന്റെ ജന്മം മുഴുക്കെയും.
ഒരു തിരി നാളത്തിൽ കണ്ടു ഞാൻ വീണ്ടും,
പരമ പ്രകാശമെ നിൻ ദിവ്യ രൂപം.
ഒരു തുള്ളി തേനിൽ നിറച്ചൂ പ്രകൃതി,
മധുരം മുഴുക്കെയും മധുവായി വീണ്ടും.
അറിയില്ലെനിക്ക് നിന്നോട് പറയുവാൻ,
എനിക്കുള്ള പ്രേമം മുഴുവനായോമലെ..
ആവില്ലെനിക്ക്, നിനക്കെന്റെ പ്രേമം,
ഒരു കൊച്ചു പൂവിൽ മാത്രമായി നിർത്തുവാൻ..
ആവില്ലയോമനെ, ഈ ജന്മം മാത്രമായി,
നിനക്കെന്റെ പ്രേമം മുഴുവനായി നല്കുവാൻ..
നന്നായിരിക്കുന്നു. “ഒരു പുഷ്പം മാത്രമെൻ” എന്ന ഗാനം ഓർമ്മിച്ചു പോയി.
ReplyDeleteആവില്ലെനിക്കെന്റെ അസ്വാദ്യ ശ്രുതികള്‍
ReplyDeleteവെറുമൊരു കമന്റിന്‍ ത്രെഡിലായി നല്‍കുവാന്‍.......
അഭിനന്ദനങ്ങള്‍ ......
ലളിതം. സുന്ദരം.
ReplyDeleteഇഷ്ടായി.
ആശംസകള്‍