Please use Firefox Browser for a good reading experience

Monday, 25 October 2010

മണ്ണാങ്കട്ടയും കരിയിലയും

അന്നതൊരു വിപ്ലവമായിരുന്നു.
വയസ്സായ മണ്ണാങ്കട്ടയും,
മേദസ്സെല്ലാം വറ്റിയ കരിയിലയും.
അവരന്യോന്യം അത്താണിയായി, ഒരു താങ്ങായി..

പുതിയ പച്ചിലകൾ കേട്ടിട്ടുണ്ടാകുമോ
പഴയ കരിയിലയുടെ കഥ?

താങ്ങില്ലാതെ ഇന്നുമെത്രയോ മണ്ണാങ്കട്ടകൾ..കരിയിലകൾ..
അവരൊക്കെ തമ്മിൽ കാണാറുമുണ്ട്‌..
പക്ഷെ പച്ചിലകളുടെ കളിയാക്കലുകൾ ഭയന്നാവും,
അവരാരും ഒന്നിച്ച്‌ ഒരിടത്തും പോകാറില്ല.

വിപ്ലവ കഥകൾ എത്ര വേഗമാണ്‌ നമ്മൾ മറക്കുന്നത്‌!

Post a Comment

11 comments:

  1. valare sathyam.
    blog udama maariyathu polund puthiya fotoyil. :-)

    ReplyDelete
  2. വിപ്ലവം ഒരു കഥയായി എന്നാണോ?

    ReplyDelete
  3. മറവിയെക്കാള്‍ മാറ്റങ്ങളാണ്.

    ReplyDelete
  4. ഇപ്പോ‍ാൾ പച്ചിലകൾക്ക്ക്കാ‍ാറീയാ‍ാം വീപ്പ്ലവമ്മ്മ്ം ജാ‍ാ‍ാ‍ായ്യികക്ില്ലെന്ന്

    ReplyDelete
  5. മറവികൊണ്ട് മൂടാന്‍ ആകില്ല പലതും

    ReplyDelete
  6. "വിപ്ലവ കഥകൾ എത്ര വേഗമാണ്‌ നമ്മൾ മറക്കുന്നത്‌!"


    നല്ല വരികള്‍....

    ReplyDelete
  7. samaadhanamai jeevikkende?

    viplavam naichaal mathio?


    nalla varikal.

    ReplyDelete
  8. thangalude blogile oru post njaan gplusil ittitundu......
    not with my name but yours...
    done this so that a lot will come to read this awesong blog......best malayalam sahityam truly......forgive me if i did something wrong....by posting it.....

    ReplyDelete