Please use Firefox Browser for a good reading experience

Monday, 25 October 2010

ഓർമ്മകൾ വാങ്ങുന്നവർ

ഓർമ്മകളാണ്‌ കഴിഞ്ഞു പോയ ജീവിതം.
എല്ലാം ഇളം ചാര നിറമുള്ള കോശങ്ങളിലത്രെ സൂക്ഷിച്ചിരിക്കുന്നത്‌!
അവ അവിടുള്ളിടത്തോളം കാലം കഴിഞ്ഞതത്രയും സ്വയം അനുഭവിച്ചതായി തോന്നുകയും ചെയ്യും!
നമ്മൾ സംസാരിച്ചത്‌..
നമ്മൾ കണ്ടുമുട്ടിയവർ..
കണ്ട സ്ഥലങ്ങൾ..
അനുഭവിച്ച സുഖവും ദുഃഖവും..
എല്ലാം ഓർമ്മകൾ മാത്രം!
നാളെ ഓർമ്മകൾ മാറ്റിയെഴുതുന്ന സാങ്കേതിക വിദ്യ രൂപപ്പെട്ടേക്കാം..
പരീക്ഷകൾ ഉണ്ടാവില്ല!
പള്ളിക്കൂടങ്ങൾ എന്തിന്‌?
പതിനെട്ടുകാരന്‌ എഴുപതുകാരന്റെ ഓർമ്മകൾ കോശങ്ങൾ പതിപ്പിച്ചു വെച്ചാൽ,
ഒരു ജീവിതം മുഴുവനും അനുഭവിച്ച പോലെ!
പ്രേമവും, പ്രേമ നൈരാശ്യവും
സ്നേഹവും, രതിയും..എല്ലാം ഓർമ്മകൾ
പക്ഷെ ഒന്നുറപ്പ്‌! പണം വേണം!
ഓർമ്മകൾ സ്വന്തമാക്കുവാൻ പണം വേണം!
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തെ ഓർമ്മകൾ വേണോ?
വില കൂടിയ കാറിൽ കറങ്ങി നടന്ന ഓർമ്മകൾ വേണോ?
കഥകളിലെ കഥാപാത്രമാകണോ?
അതിമാനുഷിക കഥാപാത്രം?
ഏതു രാജ്യത്താണ്‌ ഒഴിവു ദിനങ്ങൾ ആസ്വദിച്ചത്‌?
അങ്ങനെ അങ്ങനെ...

പണം കൊടുത്ത്‌ ഓർമ്മകൾ വാങ്ങി കൂട്ടുന്ന ഒരു സമൂഹം,
നമ്മുടെ മുന്നിൽ അതിവിദൂരത്തിലെവിടെയോ ഉണ്ടെന്നറിയുക!

ഭാഗ്യം! നമ്മൾ അതിനും എത്രയോ മുൻപേ മരിച്ചു പോയിരിക്കും!

Post a Comment

7 comments:

  1. വളരെ മികച്ച രചന .
    ചാര നിറമുള്ള കോശങ്ങളുടെ
    കെടുകാര്യസ്ഥതയില്‍
    ഓര്‍മ്മകള്‍ ശൂന്യമാകുന്ന
    ഹതാശരുമുണ്ടിവിടെ.

    ReplyDelete
  2. അത്തരം സമൂഹത്തിലും അങ്ങനെ അല്ലാത്ത ഒരു ഒറ്റയാന്‍ ഉണ്ടാകും...
    ഓര്‍മ്മകളെ മനസ്സില്‍ താലോലിക്കുന്ന ഒരാള്‍...
    let's be optimistic...
    regards..
    joe

    ReplyDelete
  3. ഹോ! ഇതൊക്കെ വായിക്കുമ്പോള്‍ പേടി തോന്നുന്നു. പിന്നെ ഒരു സമാധാനം, ചിലപ്പോള്‍ നമ്മൾ അതിനും എത്രയോ മുൻപേ മരിച്ചു പോയിരിക്കും!

    നല്ല രചന. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. അതേ, ജോ പറഞ്ഞത് പോലെ ഒരു 'ഒറ്റയാന്‍' അന്നും ഇല്ലാതെ വരുമോ?

    നല്ല ചിന്തകള്‍ സാബു...

    ReplyDelete
  5. പണം കൊടുത്ത്‌ ഓർമ്മകൾ വാങ്ങി കൂട്ടുന്ന ഒരു സമൂഹം,
    നമ്മുടെ മുന്നിൽ അതിവിദൂരത്തിലെവിടെയോ ഉണ്ടെന്നറിയുക!


    സങ്കൽ‌പ്പിക്കാൻ കൂടി വയ്യാത്ത ഒരവസ്ഥ. ഭാഗ്യം! നമ്മൾ അതിനും എത്രയോ മുൻപേ മരിച്ചു പോയിരിക്കും! സമാധാനം. അപാര ചിന്തകൾ തന്നെ സാബുവേട്ടാ.

    ReplyDelete
  6. anganeyaakumo?

    pinne ippozhe chilarokkeyenkilum anganeyille?

    ReplyDelete