Please use Firefox Browser for a good reading experience

Tuesday, 26 October 2010

ആത്മാവില്ലാത്തവർ

മെഴുകു തുള്ളികളും, കണ്ണുനീർ തുള്ളികളും..
അവ ഒരു പോലെയാണ്‌ ഉരുണ്ട് വീഴുന്നത്.
ചൂടു കൊണ്ടു തന്നെ..
മെഴുകുരുകി ഇല്ലാതാകുമ്പോൾ,
മനുഷ്യനെന്തു കൊണ്ട്...??

കണ്ടിട്ടില്ലെ ഉരുകിയ മെഴുതിരിയിൽ,
കമഴ്ന്നു കിടക്കുന്ന, ഒരു കരിന്തിരിയുടെ അവസാന ഭാഗം?
ഉള്ളിൽ കരിന്തിരിയുമായി ചിലരുണ്ടാകും ചുറ്റും
അവർ കരയുകയില്ല
കണ്ണുനീരൊഴുക്കുകയുമില്ല
അവർ ജീവിക്കുന്നില്ല
മരിച്ചിട്ടുമില്ല.
അവർ ആത്മാവില്ലാതെ ജീവിക്കുന്നവർ
ചലിക്കുന്ന ശരീരങ്ങളാണവർ..
ശരീരങ്ങൾ മാത്രം..

Post a Comment

5 comments:

  1. ഇങ്ങിനെ ശരീരം മാത്രമായി ജീവിക്കുന്ന എത്രയോ ജന്മങ്ങള്‍!
    ഉരുകി തീരുന്ന ആത്മാക്കള്‍!

    ReplyDelete
  2. ഉരുകട്ടെ ആത്മാവുകൾ, കരിന്തിരിയായിട്ട് ഉരുകട്ടെ…….
    ആത്മാക്കളുടെ ഉരുക്കം ഉറക്കം കെടുത്തും………..
    നമുക്കുറങ്ങാതിരിക്കാം.

    ReplyDelete
  3. ദിസ് ഈസ് അമേസിങ്ങ്. ഹാറ്റ്സ് ഓഫ് റ്റുയു സർ. വളരെ ശരിയാണ്.

    ReplyDelete
  4. അങ്ങനെയും ചിലര്‍

    ReplyDelete
  5. ഒരുപാടൊരു പാട് ഇഷ്ട്ടപ്പെട്ടു ഓരോ വാക്കുകളും...ഓരോ വരിയും.......

    ReplyDelete