Please use Firefox Browser for a good reading experience

Wednesday, 27 October 2010

കുമ്പസാരം

മുങ്ങി മരിക്കും സൂര്യനെ,
കണ്ണിമയ്ക്കാതെ നോക്കും വൃദ്ധ നയനങ്ങൾ..

വലിച്ചെറിയും എച്ചിലികൾക്കിടയിൽ,
വിശപ്പിൻ മറുപടി തിരയും കൈകൾ..

നിലത്തെറിഞ്ഞ പണമെണ്ണും,
ചുവന്ന തെരുവിലെ യൗവ്വനങ്ങൾ..

കടലെടുത്ത വീട് വിട്ട്,
തെരുവിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നവർ.

പുസ്തമേന്തുന്നവരെ നോക്കും,
വെയിലിൽ പാവ വില്ക്കും ബാല്യങ്ങൾ.

കാട്ടിലൊരു മാടം..
അതിനായാരോ കൊടുത്ത കൊടിയേന്തുന്നവർ.

മാറു പിളർന്ന് കിടക്കും പുഴയുടെ,
മാറ്റൊലി കൊള്ളും നിലവിളികൾ..

...

‘നിന്നെ കുറിച്ചു മാത്രമാണെന്റെ ചിന്ത’
എന്നു പറഞ്ഞതെത്ര നുണയാണെന്നറിയുന്നു ഞാൻ..

ഓർക്കുന്നില്ല ഞാൻ നിന്നെക്കുറിച്ചും..
ഓർക്കുന്നില്ല ഞാനെന്നെക്കുറിച്ചും..

ക്ഷമിക്കൂ നീ എന്നോടൊരുവട്ടം കൂടി,
ആവില്ലെനിക്കെല്ലാമോർക്കാതിരിക്കുവാൻ..

Post a Comment

10 comments:

  1. നന്നായിരിക്കുന്നു.

    ReplyDelete
  2. പുസ്തമേന്തുന്നവരെ നോക്കും,
    വെയിലിൽ പാവ വില്ക്കും ബാല്യങ്ങൾ.

    ReplyDelete
  3. എന്‍റെ പോസ്റ്റില്‍ കമന്റ്‌ കണ്ടിട്ടുണ്ട് ,ഇത് വഴി വരാന്‍ വൈകി എന്നും മനസിലായി .നിഹാര ബിന്ദുക്കള്‍ തീര്‍ച്ചയായും വായിക്കും ,എല്ലാവിധ ആശംസകളും

    ReplyDelete
  4. നിന്നെ കുറിച്ചു മാത്രമാണെന്റെ ചിന്ത’
    എന്നു പറഞ്ഞതെത്ര നുണയാണെന്നറിയുന്നു ഞാനിപ്പോൾ..

    ha ha ഇതു കൊള്ളാം

    ReplyDelete
  5. Theevramaya Kavitha...eniyum ezhuthoo

    ReplyDelete
  6. ഇതൊരിക്കൽ പോസ്റ്റിയതല്ലേ സാബുവേട്ടാ?

    ReplyDelete
  7. സംശയമായി, അതൊ ഇതിനു മുൻപ് വായിച്ചു പോയതാണെന്നു തോന്നുന്നു. ഓർമ്മയില്ല. അൽ‌ഷീമേർസ്,അൽ‌ഷീമേർസ്..

    ReplyDelete
  8. നിന്നെ കുറിച്ചു മാത്രമാണെന്റെ ചിന്ത’
    എന്നു പറഞ്ഞതെത്ര നുണയാണെന്നറിയുന്നു ഞാൻ..
    ഓർക്കുന്നില്ല ഞാൻ നിന്നെക്കുറിച്ചും..
    ഓർക്കുന്നില്ല ഞാനെന്നെക്കുറിച്ചും..
    ക്ഷമിക്കൂ നീ എന്നോടൊരുവട്ടം കൂടി,
    ആവില്ലെനിക്കെല്ലാമോർക്കാതിരിക്കുവാൻ..
    nice............

    ReplyDelete
  9. നമ്മള്‍ സമയം പോലെ ഓര്‍ക്കുകയും ഓര്‍ക്കാതിരിയ്ക്കുകയും ചെയ്യുമല്ലോ.

    ReplyDelete