Please use Firefox Browser for a good reading experience

Wednesday, 3 November 2010

പുതിയ കഴുകന്മാർ

ട്രാക്കിലൊരു മൃതദേഹം കിടക്കുന്നു.
ഓടിക്കൂടുന്നെല്ലാവരും.
എന്തിന്‌?!
എന്തു കാണാൻ?
ചിലർ തലയറ്റ ശരീരം കണ്ടിട്ടില്ലത്രെ!
ചിലർ കാലുകളറ്റ ശരീരം..
കണ്ടവർ അത്ഭുതത്തിന്റെയും, ഭീതിയുടെയും ശബ്ദങ്ങളുണ്ടാക്കുന്നു.
ചിലർ തല തിരിക്കുന്നു, അറപ്പോടെ..
ഇതല്ലാതെ പിന്നെ അവരെന്താണ്‌ പ്രതീക്ഷിച്ചത്?!

ചിലരിപ്പോൾ മൊബൈൽ ഫോണുമായാണ്‌ ഓടുന്നത്..
കൂട്ടുകാരെ ഫോട്ടൊ കാണിക്കേണ്ടെ?
എന്തിന്‌?!.
മറ്റാർക്കും കിട്ടാത്ത ഫോട്ടോ അല്ലേ അത്?.

അല്ല, ആരാണ്‌ മരിച്ചത്?
ആ...ആർക്കറിയാം?

പിന്നെന്തിനു ഓടി പോയി?
തലയില്ലാത്ത ഉടൽ കണ്ടെന്ന് ഇനി പറയാമല്ലൊ..
പേടി തോന്നിയില്ലെന്ന് വീരവാദവും..

കാണാൻ കഴിയാത്ത ചിലർക്ക് നഷ്ടബോധവും..
“ശ്ശെ, ഓടി കിതച്ച് ചെന്നപ്പോഴേക്കും, ആരോ തെങ്ങോല കൊണ്ട് മൂടി കളഞ്ഞു..ഇനി അടുത്ത തവണ നേരത്തെ വരണം”..

Post a Comment

13 comments:

  1. ഭൂരിപക്ഷ മനസ്സുകളുടെ ഗതി വരച്ചിട്ട കവിത (കഥ) .
    എന്തായാലും അന്യന്റെ ദു:ഖത്തെ ആഘോഷമാക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടു…. ഇനിയും.

    ReplyDelete
  2. നമ്മുടെ നാട്ടിൽ ഒരു പയ്യൻ റോഡപകടം കണ്ടത് അവഗണിച്ച്‌കൊണ്ട് കോളേജിൽ പോയി. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അറിയുന്നത്, ‘ആ മരിച്ച ആൾ അവന്റെ അച്ഛനാണെന്ന കാര്യം’.
    കാലത്തിനൊത്ത കവിത.

    ReplyDelete
  3. നന്നായിരിക്കുന്നു...
    ഇക്കാലത്ത് നടക്കുന്ന സംഭവം

    ReplyDelete
  4. എല്ലാം വെറുതെ കാണാന്‍....

    ReplyDelete
  5. മനുഷ്യര്‍ക്ക്‌ ഇത്ര സാഡിസ്റ്റുകളാകാന്‍ എങ്ങിനെ കഴിയുന്നു, എന്നു ഞാന്‍ അല്‍‌ഭുതപ്പെടാറുണ്ട്.

    ReplyDelete
  6. നമ്മുടെ ചാനല്‍ -കാരും ഇതൊക്കെ തന്നെയാണ് കാട്ടികൂട്ടുന്നത്.

    ReplyDelete
  7. നമ്മുടെ ചുറ്റും നടക്കുന്നതു തന്നെ.

    ReplyDelete
  8. കാലത്തിനൊത്ത കവിത...
    സത്യം വിളിച്ചോതുന്ന വാക്കുകള്‍...
    മൊബൈല്‍ ഫോണ്‍ ; മനസ്സാക്ഷി ഇല്ലാത്ത ഒരു സമൂഹത്തിന്റെ വൈകൃതങ്ങള്‍ വിളിച്ചോതുന്ന ഈ കാലത്തിനു യോജിച്ച ചിന്തകള്‍...

    ReplyDelete
  9. very touching and nice work...no more words to describe all of ur works they are really amazing..i think they have to be published bcoz they are not just pearls to be hidden in some pages of 0s and 1s..letz move it to paper sothat many could read,get inspired greatly inspired..and they really deserve it..truly...

    ReplyDelete
  10. one of my favorite writer is sri.A.P.P Namboodiri..
    i studied in cbse school from ukg till 12..
    anyway i always liked great literary works in malayalam..
    the great poets and writers we had are non replaceable in any sense ....
    the first book i had the insight of great works in malayalam was "neerajanam"..although it is an anusmaranakurippu about APP Namboodiri..this is the great work that made me mad and search for more to read...
    i very much envy him for the works he had done..the way he used words..


    heres the link for app works please go through i think it will add somethink more to your life.. you are too excellent in writing and not just flattering you..but itz a fact...

    ReplyDelete
  11. download ebooks from here if needed:


    appcritic.org/

    pdf files available.i would say it is worth your time

    ReplyDelete
  12. എല്ലാ വായനക്കാർക്കും നന്ദി പറയുന്നു.

    പ്രിയ സുബിൻ,

    താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി പറയുന്നു. ഇമെയിൽ ഐഡി കാണാത്തതിനാൽ നേരിട്ട് മറുപടി എഴുതുവാൻ ഒരു വഴിയും കാണുന്നില്ല. മറ്റു പോസ്റ്റുകളും വായിച്ചു നോക്കുമെന്നു വിശ്വസിക്കുന്നു.

    ശ്രീ എ പി പി നമ്പൂതിരി യുടെ കൃതികൾ പരിചയപ്പെടുത്തി തന്നതിനു ഒരുപാട് നന്ദിയുണ്ട്. ഒരോന്നോരോനായി രുചിച്ചു കൊണ്ടിരിക്കുന്നു. ശരിക്കും ആ പുസ്തകങ്ങൾ ഒരു സാഹിത്യ നിധിയാണ്‌. കൂടുതൽ പേരിലേക്ക് അത് എത്തിച്ചേരേണ്ടതുണ്ട്.

    സസ്നേഹം,
    സാബു എം എച്ച്

    ReplyDelete