വെളിച്ചത്തിലും, ഇരുട്ടിലും ആദൃശ്യനായ്..
അയാൾ അതോ അവൾ ?
അതുമല്ലെങ്കിൽ..
ചതുരംഗ പലകയിൽ നിന്നിറങ്ങി നടക്കണമെനിക്ക്
കൈകാലുകളിൽ കെട്ടിയ ചരടുകൾ പൊട്ടിച്ചെറിയണം
ആരാണെന്നെ കെട്ടിയിട്ടത്?
ബോധത്തിനു മുൻപിലും പിൻപിലും തിരശ്ശീലകൾ
തിരശ്ശീലയ്ക്കകത്തിരുന്ന് ഞാൻ തന്നെയാവാം,
എന്റെ കൈകാലുകൾ ബന്ധിച്ചത്!
ചരടുകൾ എന്റെ സ്വന്തമല്ലെന്നറിയുവാൻ വൈകി..
കെട്ടുകളുടെ ശാസ്ത്രവും മറന്നു..
എനിക്കറിയേണ്ടത്,
ചതുരംഗകളികളില്ലാത്ത ലോകത്തെ കുറിച്ചാണ്
അവിടെക്കുള്ള വഴികളും..
അതിനു മുൻപ്..ആരെങ്കിലും ഈ ചരടുകൾ..
ദയവായി..ആരെങ്കിലും..
എനിക്കറിയേണ്ടത്,
ReplyDeleteചതുരംഗകളികളില്ലാത്ത ലോകത്തെ കുറിച്ചാണ്
അവിടെക്കുള്ള വഴികളും..
great sabu ettaa
തട്ടിയകറ്റുക, കാല്‍ വയ്പ്പുകളില്‍
ReplyDeleteകണാനൂലുകള്‍ കാണും
കെട്ടിവരിഞ്ഞു കുരുക്കും ചരടുക,-
ളോര്‍ക്കുക നൂപരമല്ല.....
മുകളിൽ ഇരിക്കുന്ന ഒരു അദൃശ്യനായ ഒരു നിയന്ത്രിതാവ് ആണെന്നു തോന്നുന്നു ഇതൊക്കെ നിയന്ത്രിക്കുന്നത്. ഇപ്രാവശ്യത്തെ അലസചിന്ത എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി മനസ്സിലായില്ല സാബുവേട്ടാ
ReplyDeleteപ്രിയപ്പെട്ട ഹാപ്പി ബാച്ചിലേഴ്സ്,
ReplyDeleteഇതാണ് പറയുവാൻ ശ്രമിച്ചത്..
നമ്മുടെ ചിന്തകളിൽ, വിശ്വാസങ്ങളിൽ നമ്മളൊക്കെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ഇതൊക്കെ നമ്മൾ സ്വയം ചിന്തിച്ച് ഉണ്ടാക്കിയതാവാം. ഈ ചിന്തകളുടെ, വിശ്വസങ്ങളുടെ കുരുക്കുകളിൽ പെട്ട് അനങ്ങാനാവാതെ, ആരോ കളിക്കുന്ന പകിട കളിയുടെ ഭാഗമാവുകയാണ് നാമെല്ലാവരും.
അതു തിരിച്ചറിഞ്ഞു. പക്ഷെ ഇപ്പോഴും വിശ്വാസങ്ങളുടേയും, ചിന്തളുടെയും കുരുക്കിൽ നിന്നും നമ്മുക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല (സ്വയം കുരുക്കിയതാണെങ്കിലും!)
സ്വതന്ത്രമായി ജീവിതം കാണണമെങ്കിൽ ആദ്യം ഈ കുരുക്കുകൾ അഴിച്ചു കളയേണ്ടിയിരിക്കുന്നു!. എങ്കിൽ മാത്രമെ ചതുരംഗകളിയില്ലാത്ത ലോകത്തേക്ക് പോകാൻ കഴിയൂ. അവിടെ നമ്മളെ നമ്മൾ നിയന്ത്രിക്കും (വെറും വ്യാമോഹം മാത്രമാണ്!)
ചരടുകൾ അഴിച്ചു തരാൻ ഒരു ഗുരുവിനെ തേടിയുള്ള യാത്രയാണ് എല്ലാവരുടെയും..
ഞാന്‍ തന്നെയാവാം എന്റെ കൈകാലുകള്‍ ബന്ധിച്ചത്!
ReplyDeleteചരടുകൾ എന്റെ സ്വന്തമല്ലെന്നറിയുവാൻ വൈകി...
മനോഹരമായ വരികള്‍....
ഇന്റു ദ വൈൽഡ് എന്ന സിനിമയിലെ കഥാപാത്രം (അത് ഒറിജിനൽ കഥയാണ്) ഇതേ പോലെ ചതുരംഗമില്ലാത്ത, കുരുക്കുകൾ ഇല്ലാത്ത ലോകത്തിലേയ്ക്ക് നടന്നു കയറിയ ഒരു കഥാപാത്രമാണ്. കണ്ടിട്ടുണ്ടോ?
ReplyDelete