Please use Firefox Browser for a good reading experience

Monday, 8 November 2010

ഓർക്കാത്തത്..

വരണ്ട് പോയ വഴി കാണാതിരിക്കുവാനാവാം,
പുഴ തിരിഞ്ഞൊഴുകാത്തത്..

എന്നോട് പ്രേമം തോന്നാതിരിക്കുവാനാവാം,
നീയെന്നെ ഓർക്കാത്തത്..

മുഖങ്ങൾ മറന്നു പോയതു കൊണ്ടാവാം,
ഞാൻ വന്ന വഴി ഓർക്കാത്തത്..

മറന്നതെല്ലാം ഓർമ്മിപ്പിക്കുമെന്ന് ഭയന്നാവാം,
ഓർമ്മകളെ ഞാൻ മറന്നത്‌..

കൈവശം വെറുമൊരു കടലാസ് മാത്രം..
മായ്ക്കുന്നു ഞാൻ വീണ്ടുമെഴുതുവാൻ മാത്രം..

Post a Comment

18 comments:

  1. മറന്നതെല്ലാം ഓർക്കുമെന്ന് ഭയന്നാവാം,
    ഞാനൊന്നും ഓർക്കാത്തത്..
    അങ്ങനെ വിചാരിക്കുമ്പോഴും ആരോ വാതിലില്‍ വന്നു മുട്ടി വിളിക്കുന്നു ..

    ReplyDelete
  2. ചൊല്ലുന്നു ഞാനുമീ കവിത
    വീണ്ടും വരുവാനൊരു കാരണമാക്കി

    ReplyDelete
  3. 'താന്കള്‍ കമന്റ് ഇടാത്തത് കൊണ്ടാവാം
    താങ്കളുടെ ബ്ലോഗില്‍ വായനക്കാര്‍ കമന്റാത്തത്'
    (ഇത്ര നല്ല പോസ്റ്റുകള്‍ ഉണ്ടായിട്ടു പോലും!)

    ReplyDelete
  4. മറന്നതെല്ലാം ഓർമ്മിപ്പിക്കുമെന്ന് ഭയന്നാവാം,
    ഓർമ്മകളെ ഞാൻ മറന്നത്‌..കൊള്ളാം ...

    ReplyDelete
  5. മറന്നതെല്ലാം ഓർമ്മിപ്പിക്കുമെന്ന് ഭയന്നാവാം,
    ഓർമ്മകളെ ഞാൻ മറന്നത്‌..

    മറന്നേ മതിയാകൂ.....

    ReplyDelete
  6. മായ്ക്കണം, കാലം പോവുമ്പോള്‍ പഴയതെല്ലാം മായ്ക്കേണ്ടി വരും

    "കൈവശം വെറുമൊരു കടലാസ് മാത്രം..
    മായ്ക്കുന്നു ഞാൻ വീണ്ടുമെഴുതുവാൻ മാത്രം.."

    ReplyDelete
  7. എന്തുമെഴുതാന്‍ കഴിയുമോ
    കൈവശം കടലാസുണ്ടെങ്കിലും?
    വായിക്കാന്‍ ഇഷ്ട പ്പെടാത്ത തിനാലാ വാം
    വായിക്കപ്പെടാത്തതും !

    ReplyDelete
  8. "കൈവശം വെറുമൊരു കടലാസ് മാത്രം..
    മായ്ക്കുന്നു ഞാൻ വീണ്ടുമെഴുതുവാൻ മാത്രം.."

    പക്ഷേ, എത്ര മായ്ച്ചിട്ടും പഴയതു കുറച്ച് ബാക്കി നില്‍‌ക്കുന്നു.

    ReplyDelete
  9. ഇവിടത്തെ ഒരു മലയാളം പത്രം വായിച്ചു
    അതില്‍ (നാട്ടിലെ മാഗസിനുകലുമായി ഒത്തു നോക്കുമ്പോള്‍ ) നന്നായി എന്ന് പറയാവുന്ന ഒരേയൊരു സാദനം സാബുവിന്റെ ചെറുകഥ മാത്രം :)
    സാബുവിന് ഫ്രീ ടൈമില്‍ അതിന്റെ പ്രസാടകരുമായി ബന്ടപ്പെട്ടു പത്രത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് കൂട്ടാന്‍ ഒന്ന് ശ്രമിച്ചു കൂടെ..???
    സസ്നേഹം

    ReplyDelete
  10. ഇസ്മയില്‍ ഇക്കാന്റെ കമന്റ്‌ കണ്ടു ചിരിച്ചു.(പുള്ളിയോട് ഞങ്ങള്‍ നീഹാര ബിന്ദുക്കളെ പറ്റി പറയുകയുണ്ടായി).
    ഇങ്ങനെ നല്ല നല്ല സൃഷ്ടികള്‍ ആരും കാണാതെ പോവുന്നത് വായനക്കാരുടെ നഷ്ടമാണ്....
    നീഹാര ബിന്ദുക്കളുടെ ഡൈ ഹാര്‍ഡ് ഫാന്‍സ്‌ അസോസിയേഷന്‍-നു വേണ്ടി
    ഹാപ്പി ബാച്ചിലേഴ്സ്

    എന്നോട് പ്രേമം തോന്നാതിരിക്കുവാനാവാം,
    നീയെന്നെ ഓർക്കാത്തത്.. ചോദിച്ചു നോക്കട്ടെ അങ്ങനെ ആണോ എന്ന്? സാധ്യത ഇല്ലാതില്ല. :(

    ReplyDelete
  11. നല്ല വരികള്‍, എനിക്കു ശരിക്കും ഇഷ്ടായി...

    ReplyDelete
  12. ശരിക്കുമിഷ്ടമായ് വരികൾ..

    വരണ്ട് പോയ വഴി കാണാതിരിക്കുവാനാവാം,
    പുഴ തിരിഞ്ഞൊഴുകാത്തത്..

    അവസാനഭാഗമായിരിക്കണം എന്നാശിച്ചു പോയ് ഈ വരികൾ.
    വരണ്ട് പോയ വഴി കാണാതിരിക്കുവാനാവാം,
    പുഴ തിരിഞ്ഞൊഴുകാത്തത്..

    ReplyDelete
  13. "കൈവശം വെറുമൊരു കടലാസ് മാത്രം..
    മായ്ക്കുന്നു ഞാൻ വീണ്ടുമെഴുതുവാൻ മാത്രം.."

    കടലാസ് മാത്രം പോരല്ലൊ മാഷെ,മാക്കാൻ ഒരു ഡബ്ബറും എഴുതാൻ ഒരു എഴുത്താണിയും കൂടി വേണമല്ലൊ...?!

    ആശംസകൾ....

    ReplyDelete
  14. മറന്നതെല്ലാം ഓർമ്മിപ്പിക്കുമെന്ന് ഭയന്നാവാം,
    ഓർമ്മകളെ ഞാൻ മറന്നത്‌..


    നന്നായിരിക്കുന്നല്ലോ....

    ReplyDelete
  15. ഓരോ വാക്കിനും ഒരായിരം അര്‍ഥങ്ങള്‍...

    ReplyDelete
  16. അര്‍ത്ഥപൂര്‍ണമായ വരികള്‍.

    ReplyDelete
  17. hi sabu..
    nalla kavithakal...
    njan vayichu thudangunnathe ullooo...

    ReplyDelete
  18. മഴവില്ല് പോലെ ഒരു കവിത..
    ഓരോ വരികള്‍ക്കും നൂറു നൂറു നിറങ്ങള്‍...
    നൂറു നൂറു ഭാവങ്ങളുള്ള മഴപോലെ
    പെയ്തു തോരാതെ ഒരു കവിത...

    ReplyDelete