ഇനി പുറത്തേക്ക്.
പുറത്ത് തീയെന്നറിഞ്ഞ്,
തിരികെ വന്നപ്പോൾ കണ്ടത്,
ഹൃദയം പൊട്ടി മരിച്ചു കിടക്കും അമ്മക്കിളിയെയാണ്.
ചിറകുകൾക്കിടയിലെ ചൂട്, ഒരു മോഹം മാത്രമായി.
കിളി ദൂരേക്ക് പറന്നു.
ഒരു കൂടൊരുക്കി മുട്ടയ്ക്ക് കാവലിരിക്കുമ്പോൾ,
മനസ്സിലൊരു കോണിൽ.
തന്റെ അന്ത്യവും ഹൃദയം പൊട്ടിയാവും
എന്ന തോന്നൽ വളർന്നു വരുന്നതറിഞ്ഞു..
എങ്കിലും മുട്ടയ്ക്ക് ചൂട് പകർന്നു കൊണ്ടേയിരുന്നു..
ചിറകിനടിയിലെ ചൂട് നൽകാൻ
മറ്റാരുമുണ്ടാവില്ലെന്നറിഞ്ഞതു കൊണ്ടാവാം..
അല്ലെങ്കിൽ..ആ ചിറകിനടിയിൽ താൻ
തന്നെയെന്നറിഞ്ഞതു കൊണ്ടാവാം..
11,843
വളരെ നന്നായിട്ടുണ്ട്. കവിതകളെപ്പറ്റി കൂടുതല്‍ അറിയില്ല. എന്നാലും >>>>
ReplyDeleteഹൃദയം പൊട്ടി മരിച്ചു കിടക്കും അമ്മക്കിളിയെ ആണ്<<<<<< എന്ന വരിയില്‍ 'ആണ്' എന്ന പടം അധികമാണോ എന്ന് തോന്നി. എന്‍റെ അറിവ് പരിമിതമാണേ
ചിറകിനടിയിലെ ചൂട് നൽകാൻ
ReplyDeleteമറ്റാരുമുണ്ടാവില്ലെന്നറിഞ്ഞതു കൊണ്ടാവാം..
അല്ലെങ്കിൽ..ആ ചിറകിനടിയിൽ താൻ
തന്നെയെന്നറിഞ്ഞതു കൊണ്ടാവാം..
തിരിച്ചറിവുകള്‍ പലപ്പോഴും വേദന നല്‍കുന്നു.
ReplyDeleteചിറകിനടിയിലെ ചൂട് നൽകാൻ
ReplyDeleteമറ്റാരുമുണ്ടാവില്ലെന്നറിഞ്ഞതു കൊണ്ടാവാം..
ഇതാണ് തിരിച്ചറിവ്...
തിരിച്ചറിവുകള്‍ നമ്മള്‍ അമ്മക്കിളിയില്‍നിന്നും പറന്നകലുമ്പോള്‍ ഉണ്ടാവില്ല, കുഞ്ഞികിളികള്‍ നമ്മളില്‍നിന്നും പറന്നകലുമ്പോഴേ ഉണ്ടാവൂ... നന്നയിരിക്കുന്നു സാബു ചേട്ടാ...
ReplyDeleteതനിയാവര്‍ത്തനം
ReplyDeleteപുനർജന്മത്തിന്റെ വേദന
ReplyDeleteചിറകുകൾക്കിടയിലെ ചൂട്, ഒരു മോഹം മാത്രമായി....
ReplyDeleteഒരിക്കല്‍ ഉപേക്ഷിച്ചു പോയവര്‍ പലരും തിരിച്ചു കിട്ടാന്‍ കൊതിക്കുന്നത്...
പിന്നെയും ആവര്‍ത്തിക്കപ്പെടുന്നത്