Please use Firefox Browser for a good reading experience

Monday, 29 November 2010

അറിയുന്നതെപ്പോൾ ?

നീ നിന്നെ അറിയുന്നതെപ്പോൾ?

നീ കേട്ടതെല്ലാം നീ പറഞ്ഞതെന്നറിയുമ്പോൾ ?
നീ ഇഷ്ടപ്പെടേണ്ടി വന്നതെല്ലാം നീ വെറുത്തതെന്നറിയുമ്പോൾ?
നീ ഓർക്കുന്നതെല്ലാം നീ മറക്കാൻ ശ്രമിക്കുന്നതെന്നറിയുമ്പോൾ?

നിനക്ക്‌ കിട്ടിയതെല്ലാം നീ കൊടുത്തതെന്നറിയുമ്പോൾ?
നിനക്ക്‌ പിറന്നവൻ നീ തന്നെയാണെന്നറിയുമ്പോൾ?
അതോ, നിന്നെ നീ ഇതുവരെ അറിഞ്ഞില്ലെന്നറിയുമ്പോൾ?..

Post a Comment

1 comment:

  1. നീ നിന്നെ അറിയുന്നതെപ്പോൾ?

    ans: നിന്നെ നീ ഇതുവരെ അറിഞ്ഞില്ലെന്നറിയുമ്പോൾ

    ഒരു ഉത്തരമല്ല... നൂറായിരം ഉത്തരങ്ങള്‍...
    എന്നിട്ടും അറിയാന്‍ ബാക്കി...
    great..

    ReplyDelete