കടും ചായക്കൂട്ടുകൾ വാരി പൂശിയ കൈവരികളും..
കൂട്ടുകാരികളുടെ മുഖത്ത് തേച്ച ചായങ്ങളും..
രണ്ടും ഒരു പോലെയാണെനിക്കു തോന്നിയത്!
എത്ര സുന്ദരമാണ് ജീവിതം!
എത്ര പേരാണെന്നെ കാണാൻ വരുന്നത്!
അമ്മയ്ക്കും സന്തോഷം മാത്രം.
ഉടുക്കാൻ തിളങ്ങുന്ന വസ്ത്രങ്ങളും,
ഉണ്ണാൻ വേണ്ടെത്ര ഭക്ഷണവും.
വരുന്നവർക്ക് എന്തിഷ്ടമാണെന്നെ!
അവർക്ക് സന്തോഷം, എനിക്കും.
തെരുവിൽ ചിലർ ഭിക്ഷയെടുക്കുന്നതു കണ്ടു.
ചിലർക്ക് എപ്പോഴും വിഷാദം മാത്രം.
ദൈവം എത്ര ക്രൂരനാണ്..
ഞാൻ ഭാഗ്യവതി തന്നെ!
എല്ലാമെന്റെ ഭാഗ്യമെന്നാണമ്മ പറയുന്നത്.
അതു സത്യമാവണം..
എന്നും, ഇതു പോലെ..സന്തോഷവതിയായി..
11,688
കഷ്ടം ...നാളെ എല്ലാവരുടേം ഇഷ്ടം പോകുമെന്നുള്ളത് അവളറിയുന്നില്ലോ
ReplyDeleteആ "ഭാഗ്യവതി"യെ ഓര്‍ത്ത് വേദനിക്കുന്നു..
ReplyDelete