വാക്കായി, വരികളായി,
എന്റെ തണുത്ത കടലാസിൽ പതിഞ്ഞു കിടന്നു.
അതിലെന്റെ ശബ്ദവും, മൗനവും,
എന്റെ പ്രണയവും, വിരഹവും,
വിജയവും പരാജയവും,
സത്യവും അസത്യവും..
മരിക്കാനനുവദിക്കാത്ത ഓർമ്മകൾ..
മറക്കാൻ ഞാൻ കൊതിക്കുന്നതും..
കുടിയിരുത്താൻ ചില സ്വപ്നങ്ങളും..
ആ വരികൾക്കിടയിൽ ഞാൻ മലർന്ന് കിടക്കും
അവസാനമൊരു കുത്തിലെന്റെ
വരികൾ വന്നു നിൽക്കും വരെ..
ഒരു കുത്തു മുതൽ മറ്റൊരു കുത്തു വരെ..
അത്രയേ ഉള്ളൂ..
ഞാനും, നീയും..എല്ലാം..
.ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
ReplyDeleteപെഡുലമാണ് ജീവിതം.
nice
ReplyDeleteആ ഒരു കുത്ത് വളരെ മനോഹരമാണ് സാബു ചേട്ടാ...
ReplyDelete:)
ReplyDeleteകവിയെ ആരോ പിന്നീന്നും മുന്നീന്നും കുത്തിയെന്ന് തോന്നുന്നു!!
അതെന്തായാലും, മനോഹരമായ കവിതയ്ക്ക് ആശംസകള്‍.
അനേകം കുത്തുകൾ ഇതിനിടക്ക് വേണമെന്നുമാത്രം!
ReplyDeleteആ ഒരു കുത്തിനെ നീഹാര ബിന്ദു എന്ന് വിളിക്കാമോ? വിളിച്ചാല്‍ ഒരു കുത്തങ്ങു തരും ഞാന്‍
ReplyDelete