മനുഷ്യനെ പേടിച്ചിട്ടോ, മൃഗങ്ങളേ പേടിച്ചിട്ടോ അല്ല
മേഘങ്ങൾക്കിടയിലിരുന്ന് താഴെ, പച്ച തുരുത്തുകൾ കാണാൻ..
ഇഴഞ്ഞൊഴുകും പുഴയുടെ കുസൃതികളും,
പതഞ്ഞൊഴുകും അരുവിയുടെ ലാസ്യവും,
കൈകോർത്തു നടക്കും പ്രേമങ്ങളും,
കൈപിടിച്ചോടും ബാല്യങ്ങളും..
കൈ കൂപ്പി ചിലരെന്നെ വിളിക്കും
വിളിക്കേൾക്കാൻ ഞാൻ കാതോർത്തിരിക്കും.
അവർക്ക് മറുപടിയായി..
അവരെ പുണർന്ന്,
അവരെ കുതിർത്ത്,
അവർക്കൊരുന്മാദമായി ഞാൻ പെയ്തിറങ്ങും..
അവർ ചിരിക്കുമ്പോൾ,
അവർ നൃത്തം ചെയ്യുമ്പോൾ,
ഞാൻ ഞാനല്ലാതായി,
അലിഞ്ഞൊരരുവിയായി..
അകലേക്ക് ഒഴുകിയകലും.
അതാണെന്റെ നിയോഗം.
അപ്പോഴേക്കും മറ്റൊരാൾ മേഘങ്ങൾക്കിടയിൽ കൂട് കെട്ടിയിട്ടുണ്ടാവും..
വിളി കേൾക്കാൻ കാതോർത്ത് കാത്തിരിപ്പുണ്ടാവും..
11,745
അപ്പോഴേക്കും മറ്റൊരാൾ മേഘങ്ങൾക്കിടയിൽ കൂട് കെട്ടിയിട്ടുണ്ടാവും..
ReplyDeleteവിളി കേൾക്കാൻ കാതോർത്ത് കാത്തിരിപ്പുണ്ടാവും..
അപ്പോഴേക്കും മറ്റൊരാൾ മേഘങ്ങൾക്കിടയിൽ കൂട് കെട്ടിയിട്ടുണ്ടാവും..
ReplyDeleteവിളി കേൾക്കാൻ കാതോർത്ത് കാത്തിരിപ്പുണ്ടാവും.
സാബുവെ
ReplyDeleteഎന്ത് ലൌലിയായ ഒരു കവിത
valare arthapoornnam, manassinte adithattilekku pettennu kadannu chellunna rachana.... abhinandanangal.....
ReplyDeletevery nice..... sabu ettaaaaa.........
ReplyDeleteമനോഹരം! വാക്കുകളിലൂടെ മഴ പെയ്യിച്ച സാബു കൈകള്‍ കൊണ്ട് മഴപെയ്യിപ്പിക്കുന്ന ഈ അല്‍ഭുതവിദ്യ ഒന്നു കണ്ടു നോക്കൂ.
ReplyDeleteഅലിഞ്ഞൊരരുവിയായി..
ReplyDeleteഅകലേക്ക് ഒഴുകിയകലും.
അതാണെന്റെ നിയോഗം.
എനിയ്ക്കേറ്റവും കൂടുതലിഷ്ടപ്പെട്ട കവിത..ഞാനീകവിതയില്‍ കൂടി സഞ്ചരിച്ചു..വീണ്ടും വന്നു ഇതുവായിക്കാന്‍
ReplyDeleteകൈ കൂപ്പി ചിലരെന്നെ വിളിക്കും
വിളിക്കേൾക്കാൻ ഞാൻ കാതോർത്തിരിക്കും
കൈ കൂപ്പി ചിലരെന്നെ വിളിക്കും
ReplyDeleteവിളിക്കേൾക്കാൻ ഞാൻ കാതോർത്തിരിക്കും.
ഓരോരുത്തർക്കും ഓരൊ നിയോഗങ്ങൾ ....
ReplyDeleteവീണു പോലിയുവാന്‍ വിധിക്കപ്പെടുമ്പോള്‍ .....
ReplyDelete