Please use Firefox Browser for a good reading experience

Friday, 12 November 2010

അറിയാതെ..

മായ്ക്കുവാനെടുത്ത കാര്യമറിയാതെ
മഷിത്തണ്ട് കുടിച്ചു കൊണ്ടിരുന്നു..

കടലിൽ ചെന്നു കടലാകുമെന്നറിയാതെ,
പുഴയൊഴുകികൊണ്ടിരുന്നു..

പിരിയുമെന്നറിയാതെ
പ്രണയിച്ചും,
കരയിക്കുമെന്നറിയാതെ,
ചിരിച്ചും,
പകലെന്നറിയാതെ,
കിനാവ് കണ്ടും,
മറന്നു പോയതറിയാതെ
ഓർക്കാൻ ശ്രമിച്ചും,
വീണ്ടും ജനിക്കുമെന്നറിയാതെ,
ജീവിച്ചും..

ആവർത്തിക്കുന്നുവെന്നറിയാതെ,
പുതുതെന്ന് നിനച്ച്..

അറിഞ്ഞില്ല ഞാനൊന്നും..ഒന്നും..

Post a Comment

5 comments:

  1. മരിക്കുമെന്നോര്‍ക്കാതെ ജീവിച്ചും...

    ReplyDelete
  2. അറിഞ്ഞില്ല ഞാനൊന്നും..ഒന്നും..
    ശരിയാണ് ഒന്നും അറിയാതെ..അറിയാതെ..അങ്ങിനെ....

    ReplyDelete
  3. അതൊന്നും അറിയാതിരിക്കുകയാണ് നന്ന്, നന്നായി വരികൾ!

    ReplyDelete
  4. ഇനി ഇതൊക്കെ അറിഞ്ഞിട്ടിപ്പോ എന്താ കാര്യം? അതിലും നല്ലത് ഒന്നും അറിയാതിരിക്കയാണ്‌. എന്നിട്ട് ഓരോ നിമിഷവും അങ്ങിനെ ആസ്വദിക്കുക.

    ReplyDelete