എന്റെ ചെവിയ്ക്കുള്ളിലായിരുന്നു..
തലയ്ക്കുള്ളിലാണവ വന്നു വീണത്.
അവിടെ കിടന്ന് ചൂട് പിടിച്ചവ,
മുള പൊട്ടി, കിളിർത്ത് പൊങ്ങി.
ചുവന്ന നിറത്തിലുള്ള ചെടികൾ നിറയെ
ചെറിയ പുഴുക്കളായിരുന്നു..
ചെറിയ, കറുത്ത പുഴുക്കൾ..
അവയ്ക്കായിരം തലകളുണ്ടായിരുന്നു..
എന്റെ കണ്ണുകളുടെ ഞരമ്പുകൾ..
അവിടായിരുന്നു ആദ്യമവ കൂടു കൂട്ടിയത്.
എന്റെ കാഴ്ച്ചയുടെ നിറം..
എപ്പോഴാണത് ചുവന്നു വന്നത്?
എന്റെ തലച്ചോറിലെ ഞരമ്പുകൾ..
അതായിരുന്നു അവ ഭക്ഷണമാക്കിയത്.
എന്റെ ചിന്തകളെ, ചെറിയ ആ പുഴുക്കൾ..
അവ നിയന്ത്രിച്ചു തുടങ്ങിയത് ഞാനറിഞ്ഞില്ല..
മിടിച്ചു കൊണ്ടിരുന്ന എന്റെ കുഞ്ഞു ഹൃദയം..
അതായിരുന്നു അവയുടെ അടുത്ത ലക്ഷ്യം.
അവരിൽ ചിലരെന്റെ ഹൃദയ ധമനികൾ..
അതു തുളച്ചകത്ത് കയറിയിരുന്നു..
ചുവന്ന പനീർപ്പൂവ്..അതായിരുന്നെന്റെ ഹൃദയം!
ഇപ്പോഴതൊരു, കറുത്ത കല്ലു മാത്രം!
ഞാൻ ശ്രദ്ധിച്ചു..
എനിക്കു ചുറ്റുമുള്ളവർ..
അവരുടെയും കണ്ണുകൾ ചുവന്നിരിക്കുന്നു..
എന്റെ ചെവിയ്ക്കുള്ളിൽ വിത്തെറിഞ്ഞവർ..
അവർ അകലെ വിത്തെറിഞ്ഞ് നടന്നു പോകുന്നത്,
ഞാനെന്റെ ചുവന്ന കണ്ണുകൾ കൊണ്ട് കണ്ടു..
സാബു ഈ കവിതയുടെ അര്‍ത്ഥം ഒരുപാടു വ്യാപ്തിയുള്ളതാണ്. വിശദീകരിയ്ക്കുക
ReplyDeleteകൊള്ളാം നല്ല വരികള്‍ നന്ദി..
ReplyDeleteഅര്‍ത്ഥവ്യാപ്തിയേറെയുണ്ടെന്ന് എനിക്കും തോന്നുന്നു.
ReplyDeleteഒന്നുകൂടി കവിതയിലെ വരികള്‍ ഏകോപിപ്പിക്കേണ്ടതുള്ളത് പോലെ.
തിരക്ക് പിടിച്ച് പ്രസിദ്ധീകരിച്ച പോലെയുണ്ട്.
എന്റെ ചെവിയ്ക്കുള്ളിൽ വിത്തെറിഞ്ഞവർ..
ReplyDeleteഅവർ അകലെ വിത്തെറിഞ്ഞ് നടന്നു പോകുന്നത്,
ഞാനെന്റെ ചുവന്ന കണ്ണുകൾ കൊണ്ട് കണ്ടു..
അവസാനമെങ്കിലും കാണാന്‍ കഴിയട്ടെ.
എന്റെ ചിന്തകളെ, ചെറിയ ആ പുഴുക്കൾ..
ReplyDeleteഅവ നിയന്ത്രിച്ചു തുടങ്ങിയത് ഞാനറിഞ്ഞില്ല..
super kavitha,
ReplyDeleteഇവിടെ വന്നാൽ
കാണാം
Photo by Sabu
അതെ, ചെവികളിൽ കൂടിയവർ വിത്തെറിയും, പിന്നെ അവിടിരുന്ന് വളർന്ന് സുബോധങ്ങളെ കാർന്നു തിന്നും, പിന്നീട് ഹൃദയം കല്ലാക്കും.
ReplyDeleteപിന്നീട് സ്വയം ചെയ്യുന്നതെന്തെന്ന് തിരിച്ചറിയില്ല.
പടുകുഴിയിൽ നിന്നും പിന്നെ മോചനമില്ല.
വീണ്ടും അവർ വിത്തെറിഞ്ഞുകൊണ്ടേയിരിക്കും.
ഒരു തീവ്രവാദി പിറക്കുന്നത് ശരിയായി വരച്ചുകാട്ടിയിരിക്കുന്നു.