Please use Firefox Browser for a good reading experience

Friday, 19 November 2010

കൽമണ്ഡപത്തിലെ തൂണുകൾ

കടപ്പുറത്തെ കൽമണ്ഡപത്തിൽ,
നവദമ്പതികൾ മറഞ്ഞു നിന്ന് ചുംബിച്ചു.

ഇണ നഷ്ടപ്പെട്ട വെളുത്ത മുടിയുള്ളവർ,
മണ്ഡപത്തിലെ തൂണുകളെ തടവി കൊണ്ടിരിക്കും.
വർഷങ്ങൾക്കു മുൻപ് പറയാനാകാത്തത്,
ഇണയുടെ ചുണ്ടിൽ പകർത്തിയതവരോർക്കുന്നുണ്ടാകും..

വരണ്ട്, വീണ്ടു കീറിയ ചുണ്ടുകൾ
അവർ തടവി കൊണ്ടിരിക്കും.
വർഷങ്ങൾക്ക് മുൻപ് പറയാനോർത്തത്,
ഇണയുടെ കാതിൽ പറഞ്ഞതവരോർക്കുന്നുണ്ടാകും..

കൽത്തൂണുകൾ..
അവർക്കായിരം ചുംബനകഥകൾ പറയാനുണ്ടാകും..
തമ്മിൽ ചുംബിക്കാനാകാതെ,
പരസ്പരം നോക്കിയിരിക്കുവാൻ വിധിക്കപ്പെട്ടവർ..
അവരുടെ നിശ്ശബ്ദനെടുവീർപ്പുകൾ
മണ്ഡപത്തിൽ നിറഞ്ഞു നിൽപ്പുണ്ടാവും..
അവർക്കൊരാശ്വാസമായി മാറും,
ചുളിവ് വീണ, വിറ പൂണ്ട വിരലുകൾ..

Post a Comment

12 comments:

  1. ഒറ്റക്കാകുമ്പോഴാണ്‌ നഷ്ടപ്പെടലുകളുടെ ആഴം നമുക്ക് മനസിലാകുക. ഒറ്റപ്പെടുന്നവരുടെ വേദന ഒരു നൊമ്പരമായി ഈ കവിതയില്‍ നിറഞ്ഞു നില്‍‌ക്കുന്നു.

    ReplyDelete
  2. ഏകാന്ത മനസ്സില്‍ ആണ് കഴിഞ്ഞുപോയ ഓരോ നൊമ്പരപെടുതുന്നതും മറക്കുവാന്‍ ആഗ്രഹിക്കുന്നതുമായ ഓര്‍മ്മകള്‍ വന്നു കയറുന്നു.

    ReplyDelete
  3. വർഷങ്ങൾക്കു മുൻപ് പറയാനാകാത്തത്,
    ഇണയുടെ ചുണ്ടിൽ പകർത്തിയതവരോർക്കുന്നുണ്ടാകും..



    തമ്മിൽ ചുംബിക്കാനാകാതെ,
    പരസ്പരം നോക്കിയിരിക്കുവാൻ വിധിക്കപ്പെട്ടവർ.

    നല്ല ഭാവന

    ReplyDelete
  4. നഷ്ടപെട്ട സമയത്തെ ഓര്‍ത്തു ... നഷ്ടമായ നല്ല നിമിഷങ്ങളെ ഓര്‍ത്തു കഴിയുന്ന ചിലര്‍...
    അവരുടെ വേദന, ആ നിമിഷങ്ങള്‍ സ്വന്തമാക്കിയ ചിലരുടെ സുന്ദര നിമിഷങ്ങലേക്കാള്‍ വലുതാണ്‌...

    ReplyDelete
  5. അവരുടെ നിശ്ശബ്ദനെടുവീർപ്പുകൾ
    മണ്ഡപത്തിൽ നിറഞ്ഞു നിൽപ്പുണ്ടാവും..

    ReplyDelete
  6. കല്‍ തൂണുകള്‍ക്കും കഥ പറയാന്‍ ഉണ്ടാവും അല്ലേ, ഒരുപാട് കഥകള്‍.
    വായാടി പറഞ്ഞതിനോട് യോജിക്കുന്നു.

    ReplyDelete
  7. ആരും ഒരിക്കലും തനിച്ചാകുന്നില്ല.
    ഏകാന്തത എപ്പോഴും കൂട്ടിനുണ്ടാകും

    ReplyDelete
  8. എല്ലാത്തിനും സാക്ഷിയായി ആ കല്‍ തൂണുകള്‍: നാമും ചിലപ്പോള്‍ അത് പോലെ അല്ലെ

    ReplyDelete
  9. first time here..........
    good lines ..
    kalthoonukal,paavangal!
    to witness love,and not to experience....
    good sentiment ....
    will come again.

    ReplyDelete
  10. ചില വരികൾ വളരെ മനോഹരം! അഭിനന്ദനങ്ങൾ.

    ReplyDelete