Please use Firefox Browser for a good reading experience

Sunday, 21 November 2010

ഞാനുണ്ടെ!

വീണ്ടും മോനു വേണ്ടിയെഴുതിയ ഒരു പാട്ട്..

അരുവിക്കപ്പുറം കരയുണ്ടെ.
കരകൾക്കപ്പുറം വീടുണ്ടെ.
വീടുകൾക്കിടയിൽ മതിലുണ്ടെ.
മതിലിനരികിലൊരു മരമുണ്ടെ.
മരത്തിൽ നിറയെ കായുണ്ടെ.
കായ കഴിക്കാൻ കിളിയുണ്ടെ.
കിളിക്ക് കൊച്ചൊരു കൂടുണ്ടെ.
കൂട്ടിനകത്തൊരു കുഞ്ഞുണ്ടെ.
കുഞ്ഞിനു കൂട്ടായ് അമ്മയുണ്ടെ.
അമ്മയ്ക്ക് രണ്ടു ചിറകുണ്ടെ.
ചിറകിനു അടിയിൽ ഞാനുണ്ടെ!

Post a Comment

13 comments:

  1. കൊള്ളാം മാഷേ.

    ReplyDelete
  2. sweet... kunjungalkku ishttaavum... paadi nadakkaanum kollam...

    ReplyDelete
  3. ഉം നന്നായിട്ടുണ്ട്

    ReplyDelete
  4. നന്നായി മാഷേ

    ReplyDelete
  5. കുഞ്ഞുമോൾക്ക് പാടാൻ പറ്റിയ നല്ല പാട്ട്.

    ReplyDelete
  6. Sabu, Valarey nannayirikkunnu. Enikku valrey valarey ishttapetooo. Avasanam kootinadiyil njaanude ennna ending kidilam

    ReplyDelete
  7. sorry sabu chirakinadil njaaanundu ennezhuthiyathu kidilam ennanu udesichathu. iniyum iniyum ezhtuthoo

    ReplyDelete
  8. ആധുനിക കിളിപ്പാട്ടാണ്ണ്ണല്ലോ...

    ReplyDelete
  9. നല്ല കവിത എന്‍റെ മക്കള്‍ക്ക്‌ പാടി കൊടുത്തു അവര്‍ക്കിഷ്ട്ടായി എനിക്കും നല്ല വരികള്‍ .

    ReplyDelete
  10. sabu
    കൊള്ളാം വളരെ മനോഹരം
    പണ്ട് പാടിയ
    കാക്കേ കാക്കേ കൂടെവിടെ ഓര്ത്തുപോയി

    ReplyDelete
  11. സാബുവെ ഇന്നൊന്നും പോസ്റ്റു ചെയ്തില്ലെ?
    ഇവിടെ എന്നും വരുന്നത് ഒരു ശീലമായി

    ReplyDelete