Please use Firefox Browser for a good reading experience

Wednesday, 10 November 2010

നീല പൂവിന്റെ ഓർമ്മയ്ക്ക്

അവളറിയാതെയാണയാൾ ഇഷ്ടപ്പെട്ടത്
ആരുമറിയാതെ അവൾ അയാളെയും.

ഇരുവരും കാത്തു വെച്ചു,
അറിയുമ്പോൾ പറയാനൊരു വാക്ക്.
പക്ഷെ, പറയാതെയവരെങ്ങോ അകന്നു പോയി.

അയാൾ,
ഒഴുക്കിൽപ്പെട്ടൊഴുകിയടിഞ്ഞത്,
ദൂരെ, വടക്കൊരു ദ്വീപിലായിരുന്നു.

അവൾ,
ഒഴുകിപ്പോയത് നീല പൂക്കളുടെ താഴ്വരയിലും.

ഒരു നാൾ ആ താഴ്വരയിൽ,
നീല പൂക്കൾ കാണാനയാളെത്തി.

പൂക്കൾക്കിടയിൽ അവളെ കണ്ടു,
പൂവെന്നു മാത്രം നിനച്ചു.

രാവിലൊരു സ്വപ്നത്തിൽ,
അവൾ വന്നു അവനരികിൽ
‘പറയാൻ മറന്നുവോ ആ പഴയ വാക്ക്?’
ഉണർന്ന അയാൾ കണ്ടത്,
അരികിലൊരു നീല നിറമുള്ള പൂവ് മാത്രം.

ആ അയാൾ..അയാൾ ഞാനായിരുന്നു.

Post a Comment

14 comments:

  1. നീല പൂക്കൾ മനോഹരമായി ഒഴുകുന്നു.

    ഇപ്പോൾ അവിടെ 11 മണി. ഉറങ്ങാൻ പോകുന്നതിനു മുൻപ് കവിത എഴുത്തായിരിക്കും? നന്നായി. ശുഭരാത്രി,,,

    ReplyDelete
  2. അവിടെ നീ ഉറങ്ങുമ്പോള്‍
    ഇവിടെ നിന്‍ വാക്കുകള്‍
    ഉറങ്ങാതിരിക്കുന്നു !

    ReplyDelete
  3. ആ പറയാ‍ന്ന് മറന്ന വാക്ക് പൂവ്വാ‍യി പിറന്നു..

    ReplyDelete
  4. പറയാന്‍ മറന്ന വാക്ക് മനസ്സിന്റെ നീറ്റലാണ്‌.

    ReplyDelete
  5. പറയേണ്ടത്‌ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ പലതും പ്രതീക്ഷിക്കാം . പറഞ്ഞില്ലെന്നുവേണ്ട

    ReplyDelete
  6. വരികളോട് ഇഷ്ടം തോന്നി,
    ആശംസകള്‍

    ReplyDelete
  7. ഒഴുക്കില്‍ ഒറ്റക്കായിപ്പോയ നീലപ്പൂവിന്..
    പറയാന്‍ മറന്നു പോയ വാക്കിന്...
    പിന്നെ അയാള്‍ക്ക്‌...

    "പറയാതെ പോയ വാക്കുകള്‍ എല്ലാം
    ഒരു കടലായി കരയെ പുണരുന്ന നാള്‍ വരും..
    പ്രണയത്തിന്‍റെ നീല പുഷ്പങ്ങള്‍-
    വിരിയുന്ന പുതിയ നാള്‍ വരും... "
    അന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍...
    പറഞ്ഞിരുന്നെങ്കില്‍...

    നല്ല കവിത........

    ReplyDelete
  8. നന്നായി എഴുതി. ആശംസകൾ

    ReplyDelete
  9. സംഭവം പിടി കിട്ടി .. പക്ഷെ ഇനി ആ പൂ മറക്കുന്നതല്ലേ പുത്തി :)

    ReplyDelete
  10. ഈ പാട്ടാണ്മനസ്സിൽ ഓടിയെത്തിയത്. ഞാ‍നും ആ ആയാൾ ആയിട്ടുണ്ട്. :-(

    ReplyDelete
  11. അവശ കാമുകനാണല്ലേ..പ്രണയിനിയുടെ കുഴിമാടത്തിലാണോ ചെന്ന് പെട്ടത്..?
    നീല പൂക്കള്‍ക്ക് നല്ല ചന്തം..!

    ReplyDelete
  12. നീല കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയില്‍ കാമുകിയെ കാണുന്ന കാമുകഹൃദയം..പറയുവാനാശിച്ചു പറയാതിരുന്നത് കാലവും പ്രണയവും ആര്‍ക്കു വേണ്ടിയും കാക്കിലെന്നത് ഓരോര്‍മ്മപ്പെടുത്തലായി... നൈസ്... :-))

    ReplyDelete