കാലിടറി നടന്നു പോയൊരു രാത്രിയിൽ,
മറഞ്ഞു നിന്ന ചുവന്ന പൂവൊന്ന്
സീല്ക്കാരം ചേർത്ത് വിളിച്ചതു കേട്ട്,
ഞരമ്പുകളിൽ ലഹരി നിറഞ്ഞതു കൊണ്ടോ,
ചുണ്ടുകളിൽ രതി നിറഞ്ഞതു കൊണ്ടോ,
നിലയുറയ്ക്കാതെ ചെന്നു ഞാനവളെ ചുംബിച്ചു..
തുടുത്ത ചുണ്ടിൽ കിനിഞ്ഞ രക്ത ബിന്ദുക്കളിൽ,
എന്റെ പ്രേമം തിരിച്ചറിഞ്ഞതു കൊണ്ടാവാം,
അവളെന്നെ ചേർത്തമർത്തി ചുംബനത്തിലാഴ്ത്തിയത്.
മുങ്ങിത്താഴുമ്പോൾ കടലിൽ അലിഞ്ഞു ചേർന്ന,
ഒരു മഞ്ഞുത്തുള്ളിയായി മാറി കഴിഞ്ഞിരുന്നു ഞാൻ..
..
നിലാവ് വഴി മാറി അകന്നപ്പോൾ,
എല്ലാം സ്വപ്നമല്ലായിരുന്നു എന്നറിയാതെ ഞാൻ..
നഗരത്തിലെപ്പൂക്കള്‍ ജീവിക്കാന്‍ തേടുന്ന വഴികള്‍.കശക്കിയെറിഞ്ഞ
ReplyDeleteജീവിതങ്ങള്‍
ആ അറിയായ്‌മയിലും ആസ്വാദനമുണ്ട്
ReplyDelete:-)
കവിത നന്നായി.
ReplyDeleteപ്രേമമായിട്ടായിരിക്കില്ല.
ചുവന്ന റിബൺ സമ്മാനമായി നല്കാനായിരിക്കും.
നഗരം നൽകുന്ന കിനാവുകൾ
ReplyDeleteഎല്ലാം സ്വപ്നമല്ലായിരുന്നു എന്നറിയാതെ ഞാൻ..
ReplyDeleteസ്വപ്നം മാത്രമായിരുന്നു എന്നകിലും അതിലും ഒരു തിരിച്ചറിവിനെ കാണുന്നുണ്ട്
:) ഇം..!
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteഅവള്‍ തല്ലി കൊഴിച്ച ആ സ്വപ്നത്തിന്റെ
ReplyDeleteഇതളുകളില്‍ ആരുടെയോ കാലടിപ്പാടുകള്‍
എല്ലാം സ്വപ്നമല്ലായിരുന്നു.........
ReplyDelete