Please use Firefox Browser for a good reading experience

Wednesday, 17 November 2010

ബുദ്ധന്റെ ചിരി

ബോധോദയം ഉണ്ടാവാനല്ല അയാൾ
വൃക്ഷത്തിന്റെ ചുവട്ടിലിരുന്നത്.
കൊഴിഞ്ഞ ഇലകളും താനും..
എന്തു വ്യത്യാസം?
പെട്ടെന്നു വന്ന ഒരു കുരുവി,
അതിലൊന്ന് കൊക്കിലാക്കി പറന്നപ്പോൾ,
പച്ചിലകൾ ഒരു നിമിഷം നിശ്ശബ്ദമായി.
ഉള്ളിൽ കലപില കൂട്ടിയിരുന്ന ചിന്തകളും.
തിരിച്ചറിവിന്റെ മൂഹൂർത്തത്തിൽ,
പച്ചിലകൾ കാറ്റിനൊപ്പം ഉറക്കെ ചിരിച്ചു.
ബോധത്തിന്റെ ഉറവ പുറപ്പെട്ടതറിഞ്ഞയാൾ
എഴുന്നേറ്റ് നടന്നകലുമ്പോൾ,
ഒരു ചിരി ചുണ്ടിൽ ചേർത്തു വെച്ചിരുന്നു.
ബുദ്ധന്റെ ചിരി..

Post a Comment

7 comments:

  1. ഒരു ചിരി ചുണ്ടിൽ ചേർത്തു വെച്ചിരുന്നു.
    ബുദ്ധന്റെ ചിരി..
    നന്മയുടെ അഹിംസയുടെ ചിരി.

    ReplyDelete
  2. കൊഴിഞ്ഞ ഇലകൾ കൊഴിഞ്ഞു;…ഇനി… അയാൾ കൊഴിയേണ്ടവൻ,ഇതുവരെ കൊഴിഞ്ഞിട്ടില്ലാത്തവൻ.എങ്കിലും,
    ബുദ്ധൻ എന്നും ചിരിച്ച് കൊണ്ടെയിരിക്കുന്നു…….
    ചിരിക്കാൻ മറന്നവരെ നോക്കി.

    ReplyDelete
  3. ബുദ്ധന്റെ ചിരി അവസാനിക്കാതിരിക്കട്ടെ..
    എല്ലാ ആശംസകളും....

    ReplyDelete
  4. ബുദ്ധന്‍ പണ്ട് ഹിറോഷിമയിലും ചിരിച്ചു

    ReplyDelete
  5. ഇന്ത്യയുടെ പണ്ടത്തെ ബുദ്ധന്റെ ചിരി എന്തിനായിരുന്നു എന്ന് അരിയില്ലേ ഭായ്

    ReplyDelete
  6. buddhan ippozhum chirikkunnuvallo.

    ReplyDelete
  7. പച്ചിലയുടെ, പൂർണതയുടെ, അമരതയുടെ ചിരി

    ReplyDelete