വാഹനങ്ങൾക്കു മുന്നിലൂടെ..
ഭീകരമായ ശബ്ദത്തോടെ പാഞ്ഞു പോകും,
തീവണ്ടിയുടെത് മാത്രമായ പാളങ്ങളിലൂടെ..
പതിനാലു നിലയുള്ള കെട്ടിടത്തിന്റെ,
മുകളിലത്തെ നിലയിൽ നിന്നും ചാടിയും..
കടൽപ്പാലത്തിനു മുകളിൽ നിന്നും,
ഏറ്റവും ആഴമുള്ള ഭാഗത്തേക്ക് കുതിച്ചും..
കാട്ടുത്തീയാളി കത്തുന്നതിനിടയിലൂടെ..
ഇടിഞ്ഞു വീഴും ചുവരുകൾക്കിടയിലൂടെ..
ആയിരം വെടിയുണ്ടകൾക്കിടയിലൂടെ..
‘കണ്ടില്ലെ, എനിക്കൊന്നും സംഭവിക്കില്ല!’
ഞാനിതു പറയുമ്പോൾ, ഒന്നും കേൾക്കാത്ത പോൽ
അലക്ഷ്യമായി അകലേക്ക് നോക്കിയവളിരുന്നു..
ചുമരിൽ, ദീപം കത്തിച്ചു വെച്ച ചിത്രം..
അതെന്റേതാണെന്നറിയാൻ ഞാൻ വൈകി..
കൊള്ളാം ഒത്തിരി അര്‍ത്ഥങ്ങള്‍
ReplyDeleteഅതു കൊള്ളാം
ReplyDeleteഇഹലോകം വെടിഞ്ഞിട്ടും കൂട്ടിനെത്തിയ ആത്മാവ് അല്ലേ...
ReplyDelete