Please use Firefox Browser for a good reading experience

Tuesday 14 June 2011

മീൻഗുളികകളുടെ പ്രാധാന്യം

രാവിലെ എഴുന്നേൽക്കാനേ തോന്നിയില്ല. എന്നാൽ ഇളം നീല നിറമുള്ള കർട്ടനും തുളച്ച് വെളിച്ചം മെത്തയിൽ വന്നു വീണപ്പോൾ, ഒരു ചെറിയ തോന്നൽ നിരങ്ങി വന്നു പറഞ്ഞു, ‘ഇന്നത്തെ ദിവസം വ്യത്യസ്തമാകുവാൻ പോകുന്നു’. എവിടെ ഞാൻ ഉണർത്താൻ ചട്ടം കെട്ടിയ ടൈംപീസ്?. എഴുന്നേറ്റ് നോക്കുമ്പോളറിഞ്ഞു, പാവം, അതു നിലച്ചിരിക്കുന്നു. കുറ്റം എന്റേതു തന്നെ. ഇന്നലെ ഇഴഞ്ഞു നീങ്ങിയപ്പോൾ തന്നെ സംശയിക്കണമായിരുന്നു. ഇനി ഓട്ടോ തന്നെ ശരണം. ‘ബിന്ദു’ പോയിട്ടുണ്ടാവും.

പടികളിറങ്ങി, വേഗത്തിൽ പോകുന്ന വഴി വഴിവക്കിൽ കുറുകുന്ന പ്രാവുകളെ കണ്ടു. വെളുത്ത, മിനുമിനുപ്പുള്ള പ്രാവുകൾ. വെളുത്ത പ്രാവുകളെ കാണുന്ന ദിവസം ശുഭ ദിവസമായിരിക്കും. അതാണെന്റെ അനുഭവം. ഓട്ടോ സ്റ്റാൻഡിൽ ചെന്നു വിലപേശുന്നത് ഒരു വലിയ പ്രശ്നം പിടിച്ച പരിപാടിയാണ്‌. എങ്കിലും അതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമെന്റെ മുന്നിലില്ല. അൻപത് രൂപയിലാണ്‌ തുടങ്ങിയത്. ഒടുവിൽ നാൽപ്പത്തിയഞ്ച് വരെയെത്തിച്ചു. അതും പതിനഞ്ചു മിനിറ്റോളം തർക്കിച്ച ശേഷം. എങ്കിലും കുഴപ്പമില്ല. എന്റെ വിജയമാണ്‌. അഞ്ചു രൂപയാണെങ്കിൽ കൂടിയും. എന്നാൽ യാത്ര തുടങ്ങി അൽപ നേരം കഴിഞ്ഞപ്പോൾ, എന്റെ ധാരണയെല്ലാം തെറ്റായിരുന്നു എന്നു തോന്നി. റിക്ഷാഡ്രൈവറുടെ ഡ്രൈവിംഗ് പാടവം കണ്ട് ഞാൻ അയാളെ മനസ്സാ അഭിനന്ദിച്ചു. അഭിനന്ദിച്ചു എന്നല്ല, അഭിനന്ദിച്ചു പോയി എന്നു തന്നെ പറയണം. റോഡ് സ്വന്തമാക്കിയതു പോലുള്ള ഭാവം ഇടയ്ക്ക് അയാൾ ഇടം വലം തിരിഞ്ഞു നോക്കുമ്പോൾ ആ മുഖത്തുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു. അയാളോട് തർക്കിച്ച് സമയം വൃഥാ കളയേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഇയാളിത്ര വൈദഗ്ദ്ധ്യം കൈവശമുള്ളയാളെന്ന് ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ അയാളുമായി ഒരു തർക്കത്തിനു മുതിരില്ലായിരുന്നു. മനസ്സിൽ അയാളോട് കുറച്ച് ബഹുമാനം പോലും തോന്നി തുടങ്ങിയെന്ന് പറയാനെനിക്ക് മടിയില്ല്ല.

ഇപ്പോൾ ഞാനൊരു ഗതാഗത കുരുക്കിൽ പെട്ടിരിക്കുന്നു. ചില സമയം തോന്നും ഓഫീസിൽ മുറുകി കിടക്കുന്ന ടാഗുകൾ വേർപിരിച്ച് എടുക്കുന്നത് ഇതിലും എളുപ്പമാണെന്ന്. ഇതഴിച്ച്, വീണ്ടും യാത്ര സുഗമമാക്കി തരുന്ന ട്രാഫിക് പോലീസുകാർ - അവരും മിടുക്കന്മാർ തന്നെ. എന്താണിത്? എത്ര പെട്ടെന്നാണ്‌ ഞാൻ എല്ലാപേരെയും ബഹുമാനിക്കാൻ തുടങ്ങിയത്! ഞാൻ വാച്ചിൽ നോക്കി. ഇപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു. ഫയലുകൾ എന്നെയും കാത്ത് മേശപ്പുറത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും. അതിലും മുഷിച്ചിലാണ്‌ ട്രാഫിക്കിൽ ഇങ്ങനെ കുരുങ്ങി കിടക്കുന്നത്. ഞാൻ വീണ്ടും വാച്ചിൽ നോക്കി. എനിക്കറിയാം ഏതാനും സെക്കൻഡുകൾ മുൻപാണ്‌ ഞാൻ വാച്ച് നോക്കിയതെന്ന്. എങ്കിലും എന്റെ അക്ഷമ, ഈ തിരക്കിൽ, ഈ ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുമ്പോൾ പ്രകടിപ്പിച്ചേ മതിയാവൂ. എന്റെ അസഹ്യത, സമയത്ത് എത്തിച്ചേരാനുള്ള വീർപ്പുമുട്ടൽ, ചെയ്തു തീർക്കാനുള്ള ജോലിയോടുള്ള ആത്മാർത്ഥത, ഞാൻ ഒരു തിരക്കു പിടിച്ച മനുഷ്യനാണെന്ന് നാലുപേരോട് പറയാതെ വിളിച്ചു പറയാനുള്ള വ്യഗ്രത - അതിനെല്ലാമുള്ള ഒരു സൂത്രമാണിത്. പക്ഷെ ഇതാരും എന്നെ പഠിപ്പിച്ചതല്ല. ഞാൻ ചുറ്റുപാടും നോക്കി സ്വയം പഠിച്ചതാണ്‌.

വെയിലും പൊടിയുമാണ്‌ പുറത്ത്. റിക്ഷയ്ക്കുള്ളിൽ സുരക്ഷിതനായി ഞാനിരുന്നു. പെട്ടെന്നാണ്‌ ഒരു മിന്നായം പോലെ ആ രൂപം ഞാൻ കണ്ടത്. ആ രൂപം റോഡിനപ്പുറം ഒരു പോസ്റ്റിന്റെ മറവിൽ നില്ക്കുകയായിരുന്നോ ഇത്രയും നേരം?. അയാൾക്ക് താടിയുണ്ട്. താടിയെന്നു വെച്ചാൽ അത്ര വലിയ താടിയൊന്നുമല്ല. കുറച്ച് കഷണ്ടി കയറിയിരിക്കുന്നു. അയാളുടെ ഷർട്ട് തീർത്തും മുഷിഞ്ഞതെന്ന് പറയാനാവില്ല. ഷർട്ടിന്റെ ആദ്യത്തെ ഒന്നോ, രണ്ടോ ബട്ടൻസുകൾ അയാൾ ഇട്ടിരുന്നില്ല. അതു കൊണ്ടാണ്‌ കോളർ പിന്നിലേക്ക് വലിച്ച് വെച്ചിരിക്കുന്നത്. ചൂട് - അതാണ്‌ കാരണം. ഞാൻ ആ രൂപത്തിനെ നോക്കാൻ കാരണം അതൊന്നുമായിരുന്നില്ല, ആ മുഖം..അതു എവിടെയോ കണ്ട, കണ്ട് മറന്ന മുഖമാണെന്ന് തോന്നിപ്പിച്ചത് കൊണ്ടാണ്‌. ഒരു മിന്നൽ പോലെ ആ പേര്‌ എനിക്കു കിട്ടി. അതു തൗസീഫ് ആണ്‌!. തൊട്ടടുത്ത നിമിഷം മറ്റൊരു ചിന്ത വന്ന് മുൻപ് വന്ന ചിന്തയെ മറി കടന്ന് മുന്നിൽ നിന്നു. കോളേജിൽ വർഷങ്ങൾക്ക് മുൻപ് പഠിച്ച തൗസീഫ് തന്നെയാണെന്നെങ്ങനെ പറയും?. ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ശബരീനാഥല്ലെ പറഞ്ഞത് തൗസീഫ് ഗൾഫിലാണെന്ന്. ചിലപ്പോൾ അയാൾ തിരിച്ചു വന്നിട്ടുണ്ടാവും. ആ കഷണ്ടിയാണ്‌ എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നത്. ഗൾഫിൽ പോയവർ നാട്ടിൽ തിരിച്ചു വരുമ്പോൾ കൂടെ കൊണ്ടു വരുന്നതിൽ ഒന്ന് അതാവും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
 ചിലപ്പോൾ..അതു തൗസീഫ് തന്നെയാകാം. പക്ഷെ..അയാളുടെ നടത്തം. അതത്രയ്ക്ക് സുഖമുള്ളതായി തോന്നിയില്ല. അയാൾ ആടിയാടിയാണ്‌ നടക്കുന്നത്. എന്റെ കൂടെ പഠിച്ച തൗസീഫ് ഒരിക്കലും ഇങ്ങനെ നടക്കില്ല. അല്ലെങ്കിൽ തന്നെ, ഒരു ഗൾഫ്കാരൻ എന്തിനിങ്ങനെ നടക്കണം?. ഞാൻ എന്റെ തന്നെ ചിന്തകളെ വെല്ലുവിളിച്ചു. എന്നാൽ എന്റെ സ്വന്തം ചിന്തകൾ ആ വെല്ലുവിളി സന്തോഷപൂർവ്വം ഏറ്റെടുക്കുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല.
‘ഇതു തൗസീഫ് തന്നെ!. സൂക്ഷിച്ചു നോക്കിയാൽ അയാൾ ധരിച്ചിരിക്കുന്ന ഷർട്ട് ഇവിടെയൊന്നും വാങ്ങുവാൻ കിട്ടുന്നതല്ലയെന്ന് മനസ്സിലാക്കുവാൻ കഴിയും. ഗൾഫിലല്ലെ അടുത്തകാലത്ത് എന്തോ പ്രശ്നങ്ങൾ ഉണ്ടായെന്ന് കേട്ടത്? എന്തോ മാന്ദ്യമോ മറ്റോ..? തൗസീഫിനും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടാവും. അയാൾ തിരിച്ചു വന്നിട്ടുണ്ടാവും’

‘എങ്കിൽ തന്നെ അയാളെന്തിനു ഇങ്ങനെ, ഈ ഘോര വെയിലിൽ ഇറങ്ങി നടക്കണം?’ എന്റെ ചോദ്യമതായിരുന്നു. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇങ്ങനെയാവണം!. ബുദ്ധിപൂർവ്വമായ ചോദ്യങ്ങൾ ചോദിക്കാനുള്ള എന്റെ കഴിവിനെ ഞാൻ തന്നെ അഭിനന്ദിച്ചു.

ഓ! അയാൾ നടന്നു റോഡിലേക്കിറങ്ങുവാനുള്ള ഭാവത്തിലാണ്‌. റോഡിൽ മത്സരം നടക്കുകയാണ്‌. ദിവസവും റോഡിൽ മറ്റു വാഹനങ്ങളെ പിന്നിലാക്കി മുൻപിലെത്താനുള്ള വ്യഗ്രതയാണ്‌ എല്ലാവർക്കും. എവിടെയും ജയിക്കണം, എങ്ങനേയും ജയിക്കണം. അതാണ്‌ ലക്ഷ്യം. അതിനു അപരിചിതരുമായുള്ള മത്സരത്തിനേക്കാൾ അനുയോജ്യമായി മറ്റൊന്നുമില്ല. ഞാൻ, തൗസീഫ് എന്ന എന്റെ മറുചിന്ത അവകാശപ്പെട്ടയാളെ തന്നെ നോക്കിയിരുന്നു. പെട്ടെന്നാണ്‌ അയാൾ റോഡിലേക്കിറങ്ങി ചെന്നത്. ഓ! ഇയാളിതെന്താണീ കാണിക്കുന്നത്? അതു പറഞ്ഞു തീർന്നില്ല, ഒരു ടെമ്പോ വന്ന് അയാളെ ഇടിച്ചു തെറിപ്പിച്ചു. അയാൾ വായുവിലൂടെ ഉയർന്ന് പോകുന്നത് കണ്ടു. വാഹനങ്ങൾക്കിടയിലെവിടെയോ ആണ്‌ ചെന്നു വീണത്‌. ശബ്ദങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.
ബ്രേക്കുകളുടെ,
നിലവിളികളുടെ,
അസഭ്യ വാക്കുകളുടെ..
പിന്നിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചിട്ടുണ്ടാവും. ഒരു ബൈക്കുകാരൻ, ബ്രേക്ക് പിടിക്കുന്നതിൽ പരാജയപ്പെട്ട്, നിയന്ത്രണം വിട്ട്, പാഞ്ഞു വന്ന് ഒരു പ്രൈവറ്റ് ബസ്സിന്റെ പിന്നിൽ ചെന്നിടിച്ചു. അയാൾ മത്സരത്തിനു പുറത്തായിരിക്കുന്നു.
ഞാൻ പുറത്തേക്ക് തല നീട്ടി തൗസീഫിനെ നോക്കുവാൻ ശ്രമിച്ചു. ആളുകൾ വന്നു കൂടുന്നു. ഒന്നും കാണുവാൻ കഴിയുന്നില്ല. ഇറങ്ങി ചെല്ലണമോ വേണ്ടയോ?. അതായിരുന്നു ആദ്യത്തെ ചിന്ത.
എന്റെ വാഹനത്തിനു മുൻപിലെ കുരുക്ക് അഴിഞ്ഞിരിക്കുന്നു. ഏതോ മിടുക്കനായ പോലീസുകാരൻ ആ കൃത്യം സമർത്ഥമായി നിർവ്വഹിച്ചിരിക്കുന്നു. ചത്തു കിടന്ന വാഹനങ്ങൾക്ക് ജീവൻ വെച്ചു. വാഹനങ്ങൾക്കും, അതിനുള്ളിൽ വീർപ്പു മുട്ടിയിരിക്കുന്ന മനുഷ്യർക്കും ഉത്സാഹം വന്നിരിക്കുന്നു. എന്റെ വിദഗ്ദനായ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. ഇനി മത്സരമാണ്‌.

‘അപ്പോൾ തൗസീഫിനെ കാണണ്ടെ?. അയാൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്നന്വേക്ഷിക്കണ്ടെ?. എന്തെങ്കിലും സഹായം?’. എന്റെ എതിരാളി ചിന്തകൾ എന്നെ വിടാൻ ഭാവമില്ല.

‘ഇല്ല, അതെനിക്കറിയാവുന്ന തൗസീഫ് അല്ല. അയാൾ എന്റെ നഗരത്തിൽ വന്നിട്ടു കൂടിയില്ല്ല. അയാൾ ഈന്തപ്പനകളുടെ നാട്ടിൽ ശീതികരിച്ച ഏതോ മുറിയിൽ വിശ്രമിക്കുകയാണ്‌. മാത്രവുമല്ല, ഞാനിന്ന് രാവിലെ വെളുത്ത പ്രാവുകളെ കണ്ടതുമാണ്‌. ഇന്നു ഒരു ശുഭദിനമാകാതെ തരമില്ല. ഇപ്പോൾ തന്നെ ഞാൻ ഓഫീസിൽ എത്താൻ താമസിച്ചു പോയിരിക്കുന്നു. ഇനി ഓട്ടോ നിർത്തി, ഈ തിരക്കിനിടയിലൂടെ നടന്ന്, അതു തൗസീഫ് ആണോ അല്ലയോ എന്ന് വെറും ഒരു സംശയത്തിന്റെ പേരിൽ പോയി നോക്കുന്നത് ബുദ്ധിശൂന്യതയാണ്‌’.
ഞാനെന്റെ ചിന്തകളെ മുറുകെ പിടിച്ചു. എന്തു കൊണ്ടെന്നറിയില്ല്ല, എന്റെ മറുചിന്തകൾ ഇപ്പോഴൊന്നും പറയുന്നില്ല. എങ്ങനെ പറയും? എന്റെ ബുദ്ധിപൂർവ്വമായ വാദങ്ങൾ അവർ സമ്മതിച്ചു തന്നിരിക്കുന്നു. അത്ര തന്നെ!. എന്റെ ചിന്തകളുടെ ദൃഢത..ഒരു വിജയിയുടെ മുഖഭാവം എനിക്കു കൈവന്നോ എന്നു സംശയം തോന്നി പോയി.

ഇതൊന്നും കാണാതെ ഓഫീസിൽ പോയാൽ എത്ര നന്നായിരുന്നു. ഞാൻ എന്റെ ഡ്രൈവറോട് തർക്കിച്ച് നിന്ന് സമയം കളഞ്ഞത് കൊണ്ടാണിതൊക്കെ ..അല്ലെങ്കിൽ ഞാൻ എത്രയോ നേരത്തെ പോകുമായിരുന്നു. കുരുക്കിൽ പെട്ട് വെയിലിൽ മുഷിഞ്ഞ് ഇരിക്കേണ്ടി വരില്ലായിരുന്നു. വെറും അഞ്ചു രൂപ മാത്രമാണ്‌ ലാഭമുണ്ടായത്. അല്ല, അതല്ലെ പ്രശ്നം. പ്രശ്നം അതിനു മുൻപേ തുടങ്ങിയിട്ടുണ്ട്. ഞാൻ ഓർമ്മകളുടെ വിരൽ പിടിച്ച് സമയത്തിലൂടെ പിന്നിലേക്ക് സഞ്ചരിച്ചു. എന്റെ ടൈംപീസ്! ചതിച്ചത് അവനാണ്‌!.
പക്ഷെ..ഇന്നലെ അവൻ തളർന്ന് അവശനായി ഓടുന്നത് ഞാൻ കണ്ടതാണല്ലൊ?
മാറ്റിയിടാൻ ബാറ്ററി ഇല്ലാതെ പോയതല്ലെ?
അതു കടയിൽ പോയപ്പോൾ ഓർക്കാത്തത് കൊണ്ടല്ലെ?
അപ്പോൾ, എന്റെ ഓർമ്മക്കുറവാണ്‌ ഇതിനെല്ലാം കാരണം. അതിനൊരു പ്രതിവിധി ഞാൻ കണ്ടെത്തി. മീൻഗുളികകൾ!
ഒമേഗ 3 എന്ന ഒരു അത്ഭുതം അതിലുണ്ടത്രെ. അവനാണത്രെ ഓർമ്മകളുടെ ഞരമ്പുകൾക്ക് ശക്തി പകരുന്നവൻ. മീൻഗുളികകൾക്ക് ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു. മീൻഗുളികകൾ വാങ്ങി കഴിക്കാതെ തരമില്ല എന്നായിരിക്കുന്നു. ഇന്നു വൈകുന്നേരമാകട്ടെ, തിരികെ വരുന്ന വഴി മീൻഗുളികകളും, ബാറ്ററിയും വാങ്ങണം. ഞാൻ നിശ്ചയിച്ചു. ഇനി ഇതു പോലെ സംഭവിക്കരുത്. ഞാൻ മുൻപിലേക്ക് നോക്കി. മത്സരം നല്ല രീതിൽ നടക്കുന്നു. ഇപ്പോൾ രണ്ടാം സ്ഥാനത്താണ്‌. ഓഫീസിൽ എത്തും മുൻപ് എന്റെ വാഹനം ഒന്നാമതെത്തിയിരിക്കും. എനിക്കുറപ്പാണ്‌. ഞാൻ കമ്പിയിൽ പിടിച്ച് ഉത്സാഹത്തോടെ മുൻപിലേക്ക് നോക്കിയിരുന്നു.

Post a Comment

47 comments:

  1. എന്തായാലും എനിക്കും വാങ്ങണം മീന്‍ ഗുളിക.... ഭയങ്കര ഓര്‍മ്മപ്പിശകാന്നെ..!

    ReplyDelete
  2. മീൻ ഗുളികകൾക്ക് എന്തെല്ലാം ഗുണങ്ങളാണ്!

    ReplyDelete
  3. ഈ 'മീനെ'ങ്കിലും എതിരില്‍ നീന്തി മറു കര കണ്ടെങ്കില്‍..????

    ReplyDelete
  4. “സന്തോഷ് ബ്രഹ്മി” പോരേ?

    (സാബുവിന്റെ കവിതകളേക്കാള്‍ കഥകള്‍ക്കാണ് ഓജസ്സും തേജസ്സും)

    ReplyDelete
  5. മീൻ ഗുളികൾ വിൽക്കാനുണ്ട്. സമീപിക്കുക.

    ReplyDelete
  6. കൊള്ളാം സാബൂ.. . കഥ ഇഷ്ടപ്പെട്ടു.. പലതും കണ്ടില്ലെന്നു നടിക്കാനുള്ള നമ്മുടെ വ്യഗ്രത മനോഹരമായി അവതരിപ്പിച്ചു..

    ReplyDelete
  7. അത് തൌസീഫായിരിക്കില്ല...അയാള്‍ സാബുവിന്റെ സുഹൃത്തും ആയിരിക്കില്ല....അല്ലെങ്കില്‍ തന്നെ തുസീഫിന്റെ കൂട്ടുകാരന്റെ കുറ്റബോധം എനിക്ക് തീരെ വരേണ്ടതില്ല...അല്ല അത് തുസീഫായിരിക്കുമോ, ദൈവമേ..നാശം ..വെറുതെ ഒരു ബ്ലോഗില്‍ പരത്തുന്ന ഞാനെന്തിനു ഇതെല്ലം ഓര്‍ക്കണം...എന്നാലും അത്.....നാശം...എന്റെ റോള്‍ ഇവിടെ ഈ എഴ്ത് നല്ല ഭാഷ ആണെന്ന് പറയുക...അത് ചെയ്‌താല്‍ എനിക്കും മറാല്ലോ......നന്നായി സാബു...എന്നാലും..ആ ...

    ReplyDelete
  8. കൊള്ളാം കഥ ഇഷ്ടപ്പെട്ടു

    ReplyDelete
  9. മനുഷ്യരുടെ സ്വാര്‍ത്ഥതയെ നന്നായി അവതരിപ്പിച്ചു.
    സാബുവിന്‍റെ നല്ല ഒരു കഥ കൂടി വായിച്ച സന്തോഷം....

    ReplyDelete
  10. അവനവനിലേക്ക്‌ തന്നെ ചുരുങ്ങുന്ന മനുഷ്യന്റെ ലോകം വരച്ചു കാട്ടിയ കഥ വളരെ നന്നായി സാബൂ...
    സാബുവിന്റെ കഥകള്‍ വളരെ ചടുലവും അതേ സമയം സുതാര്യവുമാണ്.

    ReplyDelete
  11. സാബുവേ, കഥ കലക്കി. പിന്നെ ഈ ഒമേഗ ത്രീ ഉണ്ടല്ലോ, അത് നമ്മുടെ നാട്ടില്‍ കിട്ടുന്ന മത്തിയില്‍(ചാള) ധാരാളം ഉണ്ട്. കുറെ ഗുളിക കഴിച്ചു കഴിഞ്ഞാണ് ഞാനും ഇത് മനസ്സിലാക്കിയത്.

    ReplyDelete
  12. കഥ ഇഷ്ടപ്പെട്ടു സാബുചേട്ടാ.. ചെറുപ്പത്തില്‍ ഞാനും ഈ മീന്‍ ഗുളിക കുറെ കഴിച്ചിട്ടുണ്ട്..

    ReplyDelete
  13. ഇവിടെ ഇപ്പോള്‍ ഒമേഗ 3
    ഗുളിക വാങ്ങാന്‍ കിട്ടും...
    ആശംസകള്‍...

    ReplyDelete
  14. സാബുവിന്റെ ഒരു നല്ല കഥ കൂടി വായിച്ചു
    എനിക്കും കുറച്ചു മീന്‍ ഗുളിക വാങ്ങണം

    ReplyDelete
  15. ന്യൂസീലാണ്ടില്‍ ഒക്കെ മീന്‍ ഗുളികകള്‍ ഇപ്പോഴും കിട്ടുന്നുണ്ടോ സാബൂ ... ഏതായാലും കഥ കുറിക്ക്‌ കൊണ്ടു....അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  16. വായിച്ചു, കമന്റിടാൻ, മറന്നു പോകാതിരിക്കാൻ ഒരു മീൻഗുളിക വായിലേക്കിട്ടു…

    ReplyDelete
  17. കൊള്ളാം... നന്നായിട്ടുണ്ട്
    കഥ ഇഷ്ട്ടപ്പെട്ടു ...

    ReplyDelete
  18. കഥ വളരെ ഇഷ്ടായി .
    ആശംസകള്‍

    ReplyDelete
  19. എല്ലാവരും അവനവന്റെ കാര്യം മാത്രം നോക്കുവാന്‍ ശീലിച്ചിരിക്കുന്നു.ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്ന്‍ തലയിട്ട് സ്വയം കുഴപ്പത്തിലാവാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല.കഥ നന്നായിരുന്നു.വെറുതേ "വായിച്ചു" എന്നു മാത്രം അഭിപ്രായം പറയാന്‍ പറ്റിയ ഒന്നല്ലിത്.
    കഥകളുടെ വലിപ്പം ഒന്നു കുറയ്ക്കുമെങ്കില്‍ നന്നായിരിക്കും എന്നെനിക്കൊരഭിപ്രായമുണ്ട്...

    ReplyDelete
  20. തലക്കെട്ടും, കഥയെ മീന്‍ഗുളികയുമായി ബന്ദിപ്പിച്ചതും വളരെ നന്നായി. നല്ല കഥ, ഇഷ്ടായി. ആശംസകള്‍.

    ReplyDelete
  21. മീൻ ഗുളിക ന്ന് കണ്ടപ്പോൾ വിജാരിച്ച് ഒന്ന് വാങ്ങി കഴിക്കാമെന്ന്, നല്ല കഥ , അഭിനനനം, , ഇനിയും എഴുതുക, ഹ്രസ്വമായിരുന്നെങ്കിൽ നന്നായിരുന്നു

    ReplyDelete
  22. സാബുവിന്റെ കഥ എപ്പോഴും ഒരു ബ്രാന്റെഡ് ഐറ്റമാണ്.
    ആശയത്തിലെവ്യത്യസ്ഥത കൊണ്ടും ആഖ്യാനം കൊണ്ടും എപ്പോഴും വേറിട്ടുനില്‍ക്കുന്നു.

    പതിവു ഡയലോഗ് പറയാതെ തരമില്ല-
    നല്ല കഥ..! (അല്പം നീളം കുറക്കാന്‍ ശ്രമിക്കുമല്ലോ)
    ഒത്തിരിയിഷ്ട്ടപ്പെട്ടു.
    ആശംസകള്‍..!!

    ReplyDelete
  23. അല്ലെങ്കിലും നമ്മളൊക്കെ അവസരത്തിനൊത്ത് നിറം മാറുന്നു..അത് തൌസീഫാണെന്ന് തോന്നിയിട്ടും അല്ലെന്നു മനസ്സിനെ ഉറപ്പിക്കുകയാണ്.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ മാത്രം മനസ്സിലാവും... നല്ല കാമ്പുള്ള കഥ സാബു..

    ReplyDelete
  24. മീന്‍ ഗുളിക വാങ്ങി കഴിക്കണമെന്ന് എപ്പോഴും കരുതും. പക്ഷെ മറന്നു പോവും!

    ReplyDelete
  25. "ഇതെല്ലാം എന്നെ ആരും പ്ടിപിച്ചതല്ല ഞാന്‍ പഠിച്ചതാണ് "
    ഓരോ അനുഭവവും ഓരോ ഗുരുനാഥന്‍ ആണ് അല്ലെ

    നല്ല കഥ ഞമ്മക്കും വേണം കുറച്ചു മീന്‍ ഗുളിക

    ReplyDelete
  26. ആഖ്യാനരീതി വളരെയധികം ഇഷ്ടപ്പെട്ടു.ചില ജീവിതയാഥാര്‍ത്യങ്ങള്‍ പറയാതെ ചൂണ്ടിക്കാണിച്ചു.വളരെ നല്ല രചന.

    ReplyDelete
  27. കൊള്ളാം..നല്ല കഥ.
    മീന്‍ ഗുളികകള്‍ക്ക് ഇക്കാലത്ത്‌ ധാരാളം ആവശ്യം വരും.

    ReplyDelete
  28. കൊള്ളാം...കൊള്ളാം....മീന്‍ ഗുളിക...



    സംശയം ഒന്നേയുള്ളൂ.
    "മീന്‍" ഗുളിക കഴിക്കുമോ?

    ReplyDelete
  29. ഞാനും ഒരു പ്രവാസിയാണ്
    മീന്‍ഗുളിക വേണമെങ്കില്‍ എത്തിച്ചു തരാം

    www.sunammi.blogspot.com

    ReplyDelete
  30. കൊള്ളാം സാബൂ.. . കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  31. കഥ കൊള്ളാം. ആശംസകള്‍.

    ReplyDelete
  32. നന്നായിട്ടുണ്ട്

    ReplyDelete
  33. സാബുവെ ബ്രഹ്മിയാണ് ഇവിടെയൊക്കെ പ്രയോഗിക്കുന്നത്. കഥ കൊള്ളാം.

    ReplyDelete
  34. ചിന്തക്ക് ഭാവുകങ്ങൾ

    ReplyDelete
  35. കഥ നന്നായിട്ടുണ്ട്.

    മലയാളത്തില്‍ ഇംഗ്ലീഷ് പദവിന്യാസത്തെപ്പറ്റി എവിടെയോ ഒരു കമന്റ് വായിച്ചു, അതൊഴിവാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാം ഇവിടെയും! ഒഴിവാക്കാന്‍ കഴിഞ്ഞെങ്കില്‍ത്തന്നെ എഴുത്ത് വിരസമാകുന്നത് ട്രാഫിക് ബ്ലോക്കിനെ ഗതാഗതക്കുരുക്കാക്കുന്നിടത്ത് (അതുപോലുള്ളിടത്ത്) കാണാം

    [അല്ല, അതല്ല (?)]

    ReplyDelete
  36. ഹഹ മീന്‍ ഗുളിക കഥ കലക്കി

    ReplyDelete
  37. ഞാനും ഇതുവരെ മീൻ‌ഗുളികകൾ ഒന്നും കഴിച്ചിട്ടില്ല...
    വാങ്ങി കഴിക്കണം...!
    ആശംസകൾ...

    ReplyDelete
  38. മീൻഗുളികകളില്ലെങ്കിലും ഈ കഥ നന്നാകുമായിരുന്നു എന്ന് തോന്നുന്നില്ലേ??

    ReplyDelete
  39. കഥ നന്നായി. കഥകൾ എഴുതുവാൻ സാബുവിന് കൂടുതൽ കഴിവുണ്ടേ.....അതുകൊണ്ട് ഇനീം ഇനീം നല്ല നല്ല കഥകളുമായി വരു.

    ReplyDelete
  40. നല്ല കഥ. മീനെണ്ണ ഗുളിക വായനക്കാരെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടോ എന്നൊരു സംശയം.

    ReplyDelete
  41. ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ ഭായ്
    http://sites.google.com/site/bilathi/vaarandhyam

    ReplyDelete
  42. മീന്‍ ഗുളിക കഴിച്ചിട്ട് പൂച്ചയുടെ മുന്‍പില്‍ കൂടി നടന്നാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ??? ... :)

    ReplyDelete