കണ്ണുകൾ ചൂഴ്‌ന്നെടുക്കപ്പെട്ടെങ്കിലും,
ഞാൻ കണ്ടു കൊണ്ടിരുന്നു..
കാതുകളിലീയമൊഴിക്കപ്പെട്ടെങ്കിലും,
ഞാൻ കേട്ടു കൊണ്ടിരുന്നു..
ഉരുക്കുകൈകളാൽ വായ മൂടപ്പെട്ടെങ്കിലും,
എന്റെ ശബ്ദം നിങ്ങൾ കേട്ടു കൊണ്ടിരുന്നു..
അഗ്നിയിലേക്കെന്നെ എറിയുകയും,
നിലയില്ലാ കയത്തിൽ കല്ലു കെട്ടി താഴ്ത്തുകയും ചെയ്തു..
ഞാൻ ചാരനിറമുള്ള ചാമ്പലാവുകയോ,
ശ്വാസം തേടി പിടഞ്ഞ്, നിശ്ചലമാവുകയോ ചെയ്തില്ല..
ഞാൻ കാണുകയും, കേൾക്കുകയും, ശബ്ദിക്കുകയും
ചെയ്തു കൊണ്ടിരിക്കുന്നു..
ശബ്ദമില്ലാത്തവർക്കായി..
കാഴ്ച്ചയില്ലാത്തവർക്കായി..
നാവുകളില്ലാത്തവർക്കായി..
നൂറ്റാണ്ടുകളായി..
എന്റെ ശബ്ദത്തിനു മരണമില്ലെന്നു ഞാൻ നിങ്ങളോട് പറയട്ടെ!
ഗദ്യകവിതയുടെ കുഞ്ഞു രൂപമാണോ ‘ഗവിത’. എന്തായാലും ഗവിത ഇഷ്ടമായി.
ReplyDeleteഗവിത കൊള്ളാം...
ReplyDeleteഈ ശബ്ദം മറ്റുശബ്ദങ്ങളേക്കാൾ വേറിട്ട ഒരു ശബ്ദമാണല്ലോ സാബു
ReplyDeleteശരിയാണ് നൂറ്റാണ്ടുകളായി ഈ ശബ്ദത്തിനു മരണമില്ല.
ReplyDeleteവേറിട്ടൊരു ശബ്ദം.എന്തൊരു മുഴക്കം.
ReplyDeleteഅതെ. എത്രയോ യുഗങ്ങളായി മരിയ്ക്കാത്ത ഒരു ശബ്ദമാണത്! എങ്ങനെ അടിച്ചൊതുക്കിയാലും ആ ശബ്ദത്തെ പ്രണയിയ്ക്കുന്നവരും എല്ലാ യുഗങ്ങളിലും ബാക്കിയുണ്ടാകുന്നു. അവർ അതിനെ തേടി ചെല്ലുകയും ആ ശബ്ദം പിന്നെയും പിന്നെയും കേൾപ്പിയ്ക്കുകയും ചെയ്യുന്നു.........
ReplyDeleteനല്ല ആശയം നല്ല വരികള്‍
ReplyDeleteഎന്നുമെക്കാലവും ഇതു ലോകത്തും ആ ശബ്ദത്തിന് ഒരേ ഭാഷ തന്നെയായിരുന്നു.
ReplyDelete