Please use Firefox Browser for a good reading experience

Monday, 12 December 2011

കൈയക്ഷരങ്ങൾ

കൈയക്ഷരങ്ങളെനിക്കിഷ്ടമാണ്‌. അതു കൊണ്ട്‌ ഞാൻ അക്ഷരങ്ങളെ മറ്റുള്ളവർ ഇഷ്ടപ്പെടുന്നതിലുമധികം ഇഷ്ടപ്പെടുന്നു. കൈയക്ഷരം നോക്കി ഒരാളുടെ സ്വഭാവം, മനോഭാവം എന്നിവയൊക്കെ എനിക്ക്‌ പറയാൻ കഴിയും. ഒരു പരിധി വരെ മറ്റൊരാളുടെ ചിന്തകൾ വായിക്കാൻ കഴിയുമെന്നു സാരം. അക്ഷരങ്ങളുടെ വളവുകൾ, വലിപ്പം, ചെരിവുകൾ, വരകളുടെ നീളം, അക്ഷരങ്ങളും വാക്കുകളും തമ്മിലുള്ള അകലം എന്നു വേണ്ട, പലതും സസൂക്ഷ്മം നിരീക്ഷിച്ചാൽ മാത്രമെ അതൊക്കെ സാധിക്കൂ. അതൊരു ശാസ്ത്രമാണെന്ന് വാദിക്കാൻ ഞാനൊരു ശാസ്ത്രജ്ഞനല്ലല്ലോ. പക്ഷെ അതിലെന്തൊ ഒരു സത്യമുണ്ട്‌.

അക്ഷരങ്ങളോടുള്ള ഇഷ്ടം താമസിയാതെ എന്നെ വരകളോട്‌ അടുപ്പിച്ചു. ഞാനൊരു ചിത്രകരനാവുമായിരുന്നു എന്നാൽ ഒരു ഫോട്ടോഗ്രാഫറായി മാറിയത്‌ എന്റെ സ്വന്തം ഇഷ്ടം കൊണ്ടാണ്‌. ആ ദിവസം ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്‌. അക്ഷരങ്ങളെ ഓർക്കുന്നതു പോലെ മുഖങ്ങളെയും ഞാൻ ഓർക്കുന്നു. അതു കൊണ്ട്‌ ആ പെൺമുഖവും ഞാൻ നന്നായി ഓർക്കുന്നു. ഒരു പാസ്പോർട്ട്‌ ഫോട്ടോ - അതായിരുന്നു അവളുടെ ആവശ്യം. അവൾ വലിയ കണ്ണാടി വെച്ച ഭാഗത്തേക്ക്‌ മുടിയൊതുക്കാനായി പോയപ്പോഴാണ്‌ അവളുടെ പുസ്തകങ്ങൾ ഞാനെടുത്ത്‌ നോക്കിയത്‌. ആ പെൺകുട്ടിയുടെ ചിന്തകളെ വായിച്ചെടുക്കാൻ എനിക്കു വേണ്ടിവന്നത്‌ നിമിഷങ്ങൾ മാത്രം. മനസ്സിലാക്കിയത്‌ വൃഥാ മനസ്സിൽ വെച്ചിട്ടെന്താണ്‌?. അതു ഞാൻ ശരിയാണൊ എന്നൊത്തു നോക്കാറുണ്ട്‌. സംസാരം ഒരു വലിയ വള്ളി പോലെയാണ്‌. അതിൽ പിടിച്ച്‌ കയറി പോവുകയോ, താഴെ തന്നെ നിൽക്കുകയോ ചെയ്യാം. ഞാൻ കയറി പോയി. അവൾക്കെന്നോട്‌ പ്രേമം തോന്നിയത്‌ എന്റെ തെറ്റോ കുറ്റമോ അല്ലല്ലോ. പിന്നീട്‌ പലപ്പോഴും അവൾ എന്റെ കടയിൽ വന്നു. ചിലപ്പോൾ കൂട്ടുകാരികളോടൊപ്പം. ചിലപ്പോൾ ഒറ്റയ്ക്കും. എന്റെ കട പവിത്രമായ തൊഴിലിടമാണ്‌. അതു കൊണ്ട്‌ തന്നെയാണ്‌ കാറ്റാടി മരങ്ങൾ നിൽക്കുന്നിടത്തേക്ക്‌ അവളോട്‌ വരാൻ പറഞ്ഞത്‌. അവിടെ നിന്നും നോക്കിയാൽ താഴെ കടൽത്തിരകൾ വന്നടിക്കുന്നത്‌ കാണാം. ചിലർ അവിടെ നിന്നും ചാടി മറ്റു ചിലരുടെ ഓർമ്മകളിലേക്ക്‌ കയറി പോയിട്ടുണ്ട്‌. ഓർമ്മകളിലേക്ക്‌ പോകുന്നതെന്തും മറവിലേക്കുള്ള യാത്രയിലാണ്‌. അതു കൊണ്ട്‌ അവരൊക്കെ ഇപ്പോഴെവിടെയെന്നു ഞാൻ പറയേണ്ടതില്ല. പോയവർ പോകട്ടെ. ബലഹീനമായ മനസ്സുകൾ. എനിക്കവരെ പുച്ഛമാണ്‌.

തൊടുമ്പോൾ അവൾ ആദ്യം നാണിച്ചെന്നു തോന്നുന്നു. നാണം മറന്ന കാലം മാത്രമേ ഇപ്പോളോർമ്മയിൽ നിൽക്കുന്നുള്ളൂ. അതു കൊണ്ട്‌ പഴയതൊന്നും ഞാനോ അവളോ ഓർത്തു വെച്ചില്ല. ഒരു നാൾ സംഭവിച്ച ഒരു ചെറിയ അബദ്ധം - അതൊരു വലിയ വാർത്തയായി എന്റെ ചെവിയിലേക്കവളെറിഞ്ഞു. എനിക്ക്‌ കേൾക്കാനിഷ്ടമില്ലാത്ത വാർത്തയാണത്‌. മുൻപൊരിക്കൽ ഇതു പോലെയൊരു വാർത്ത്‌ കേട്ടത്‌ കൊണ്ടാണ്‌ ഞാനിവിടെ വന്നു പുതിയ കടയുമായി ജീവിതം പുനരാരംഭിച്ചത്‌. അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങൾക്കൊക്കെ എന്തിന്റെ കുഴപ്പമാണ്‌? മനസ്സമാധാനം തരില്ലെന്നു വെച്ചാൽ? ഈ പ്രാവശ്യം കൂടും കുടുക്കയുമെടുത്ത്‌ പോവാൻ എനിക്ക്‌ മനസ്സിലായിരുന്നു (കുറച്ചധികം അമർഷമുണ്ടെന്നു വെച്ചോള്ളൂ). അവളെ അങ്ങനെയാണ്‌ കാറ്റാടി മരങ്ങൾക്കിടയിലേക്ക്‌ ക്ഷണിച്ചത്‌. പുസ്തകസഞ്ചി ഒരു മരച്ചുവട്ടിൽ വെച്ച്‌ അവൾ കരച്ചിലാരംഭിച്ചു. പെണ്ണുങ്ങളുടെ കരച്ചിലു കാണുന്നതേ അലർജിയാണ്‌. കരച്ചിലുകളാരംഭിക്കുന്നത്‌ കഴുത്തിൽ നിന്നല്ലേ? അതു കൊണ്ട്‌ ഞാൻ അവിടെ ഒന്നമർത്തി പിടിച്ചു. കുറച്ച്‌ നേരത്തിനകം കരച്ചിലു നിന്നു. പക്ഷെ അവളെയങ്ങനെ അവിടെ തനിച്ചാക്കിയിട്ട്‌ പോകാൻ മനസ്സു വന്നില്ല. ഞാൻ അവളെ തിരകളലയടിക്കുന്നിടത്തേക്ക്‌ യാത്രയയച്ചു. അവളുടെ പേന കൊണ്ട്‌ തന്നെ അവളുടെ കൈയക്ഷരത്തിൽ ഒരു കുറിപ്പ്‌ - അതു വളരെ നിസ്സാരമാണ്‌ (ശ്രമിച്ചാൽ നിങ്ങൾക്കും സാധിക്കാവുന്നതേയുള്ളൂ..പക്ഷെ ശ്രമിക്കണം). അതെഴുതി അവളുടെ പുസ്തകത്തിനിടയിൽ വെച്ചു. അവളെ മറവിലേക്ക്‌ പറത്തി വിട്ടതിൽ ഒരു മനസ്താപവും തോന്നുന്നില്ല. പകരം വളരെയധികം ആശ്വാസം തോന്നുന്നുണ്ട്‌. ചെവിക്കല്ലുടഞ്ഞു പോകുന്ന കരച്ചിലിൽ നിന്നൊരു മോചനം.

ഏതാണ്ടിപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. അവളുടെ ഒരു കൂട്ടുകാരി എന്റെ കടയിൽ വന്നിരിക്കുകയാണ്‌. ഇവൾക്ക്‌ എന്റേയും, ഓർമ്മയിലേക്കോടി പോയ ഇവളുടെ കൂട്ടുകാരിയുടേയും കഥ അറിയാമോ എന്നു സംശയമില്ലാതില്ല. ഇവളും ഒരു പാസ്പ്പോർട്ട്‌ ഫോട്ടോയ്ക്കാണ്‌ വന്നിരിക്കുന്നത്‌. എനിക്കവളുടെ കൈയക്ഷരങ്ങൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അതേക്കുറിച്ച്‌ രണ്ടു വാക്ക്‌ പറയാനും. ഇപ്പോഴവളുടെ കണ്ണുകൾക്ക്‌ ഒരു തിളക്കം കാണുന്നുണ്ട്‌. എന്നാലും പേടിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കവളുടെ കൈയക്ഷരങ്ങൾ മനപാഠമായി കഴിഞ്ഞിരിക്കുന്നു. വീണ്ടും ഒരു കുറിപ്പ്‌ എഴുതേണ്ടി വരുമോ?..ആർക്കറിയാം? ചിലപ്പോൾ വേണ്ടി വരുമായിരിക്കും..

Post a Comment

52 comments:

  1. എക്സലന്റ് !!! കൊട് കൈ...

    ReplyDelete
  2. സമകാലിക യാഥാര്‍ത്ഥ്യം ..എത്ര എഴുതിയാലും തീരാത്ത ഈ കഥകള്‍ ...

    ReplyDelete
  3. ഗുഡ് വണ്‍ ...
    ഒഴുക്കും ഉണ്ട് .... എന്റെ കാഴ്ച്ചയില്‍ .... അവളെ കൊല്ലേണ്ടിയിരുന്നില്ല :(

    ReplyDelete
  4. ഉം.. കൊള്ളാം... നന്നായിട്ടുണ്ട്...

    ReplyDelete
  5. പ്രത്യേകതയുണ്ട്.....

    ReplyDelete
  6. എഴുത്തിന്‍റെ സ്റ്റൈല്‍ കഥയെ രക്ഷിച്ചു. " മുരുകന്‍റെ" ഹാങ്ങ്‌ ഓവര്‍ ഇപ്പോഴും തലയില്‍ കിടക്കുന്നു. ഗംഭീര തുടക്കമായിരുന്നു.

    ReplyDelete
  7. കഥ ഇഷ്ടായി... എല്ലാം പറയാതെ പറഞ്ഞ ഈ ശൈലിക്കൊരു പുതുമയുണ്ട്..

    ReplyDelete
  8. ഇത് വളരെ നന്നായി സാബൂ. സാബു പുതിയ കഥനരീതികള്‍ പരീക്ഷിക്കുന്നുണ്ട്. അത് സന്തോഷം. വ്യത്യസ്ത വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള ആര്‍ജ്ജവത്തിനും ഹാറ്റ്സ് ഓഫ്.

    ReplyDelete
  9. കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നല്ലോ! വളരെ നന്നായി.

    ReplyDelete
  10. പ്രമേയം നന്നായി. കഥ എനിക്കിഷ്ട്ടപ്പെട്ടില്ല സാബു.
    എന്തോ ഒരു ആദിമധ്യാന്തമില്ലായ്മ...

    ReplyDelete
  11. Sabu excellent style with limited
    words.good work. keep it up.

    i felt one sentence 'out of sequence' from
    story where you suggest readers to try out
    copying hand writing...that deviate the mode of story to something else.

    all the best Sabu.thaks for this.
    (Malayalam font kittunnilla..sorry)

    ReplyDelete
  12. കഥയേക്കാള്‍ അത് പറഞ്ഞ രീതിയാണ് പ്രശംസനീയം..

    ReplyDelete
  13. കൊല്ലുന്ന (കഥാകൃത്ത്‌) കാമുകണ്റ്റെ കയ്യക്ഷരങ്ങള്‍ ബ്ളോഗില്‍ കാണാനാവില്ലല്ലോ.
    ഉണ്ടായിരുന്നെങ്കില്‍ ഒന്നു വിശകലനം ചെയ്യാമായിരുന്നു...
    ചുമ്മാ ഒരു രസത്തിന്‌

    ReplyDelete
  14. ഭാഗ്യം ഞാന്‍ എഴുതുന്നത്‌ വായിക്കാന്‍ കഴിയുന്നില്ലാല്ലോ ല്ലേ ?...കഥ പറഞ്ഞ രീതി ഇഷ്ടായി ...

    ReplyDelete
  15. സാബുവിന്റെ ഓരോ കഥയും ഓരോ അനുഭവമാണ്

    ReplyDelete
  16. സാബുവിന്റെ ഓരോ കഥയും ഓരോ അനുഭവമാണ്

    ReplyDelete
  17. ഭയങ്കരാ‍ാ‍ാ‍ാ....

    നല്ല സ്റ്റൈലായിട്ടുണ്ട് കഥാകഥനരീതി.
    ഒരു പേപ്പറിൽ പേരും അഡ്രസ്സും എഴുതി ഒന്നയച്ചു തരുമോ? വേറൊന്നിനുമല്ല, ഒരു കില്ലറുടെ കയ്യക്ഷരം എങ്ങനെയായിരിക്കും എന്ന് ഒന്നറിഞ്ഞു വയ്ക്കാനാ....

    ReplyDelete
  18. എല്ലാ കഥകളില്‍ നിന്നും , കൈയക്ഷരം പോലെ ഞാന്‍ മനസ്സിലാക്കിയത് എന്താ എന്ന് പറയട്ടെ...??
    അവസാനം ഇപ്പോഴും വായനകാരന്റെ യുക്തി പോലെ ചിന്തിക്കാന്‍ അവസരം കൊടുക്കും....ഇതാണ് സാബു കഥകളുടെ പ്രത്യേകത....
    Good one.....

    ReplyDelete
  19. വളരെ കമനീയമായി പറഞ്ഞു ഈ കഥ..സാബുവിന്റെ കയ്യൊപ്പ് നന്നായി പതിഞ്ഞ കഥ..ആശംസകള്‍..

    ReplyDelete
  20. നാലു ഖണ്ഠികയില്‍ തീര്‍ത്ത നാല്‍പ്പത് താളുകള്‍..!
    പതിവുശൈലിയില്‍നിന്നു വ്യത്യസ്ഥമായിത്തോന്നി.
    ഒത്തിരി ഇഷ്ട്ടായി സാബൂ..

    @ കൊച്ചുമോളേ.. അടങ്ങിയിരി..!ബെര്‍തെ..മറ്റുള്ളോരേക്കൊണ്ട് ”കുറിപ്പ്” എഴുതിക്കല്ലേ..!!

    ReplyDelete
  21. സിമ്പിൾ & ഗ്രേറ്റ്..!

    ReplyDelete
  22. അക്ഷരത്തെ സ്നേഹിക്കുന്നവർക്കെ നല്ല കഥകൾ എഴുതാനാകു. ഒരു വലിയ ആശംസ.

    ReplyDelete
  23. കൊള്ളാം.വ്യത്യ്സ്ഥമായി അവതരിപ്പിച്ചു

    ReplyDelete
  24. അക്ഷരങ്ങള്‍ തന്നെ എല്ലാം.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  25. വൈവിധ്യത്തോടെത്തന്നെ ആഖ്യാനവും അവതരണവും.കഥ പറഞ്ഞതിലെ വ്യത്യസ്തത തന്നെ ഒരു കഥയായി മാറിയ കാഴ്ച്ച.
    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  26. കൈയക്ഷരങ്ങൾ, സുന്ദരമായ കൈയക്ഷരം തന്നെ,

    ReplyDelete
  27. കാച്ചിക്കുറുക്കി കഥ പറഞ്ഞ രീതി കൊള്ളാം..ഇഷ്ടപ്പെട്ടു.

    ReplyDelete
  28. എഴുതേണ്ടി വരുമോ? ഒരു പെണ്ണിന്റെ ജീവിതത്തിന് അത്ര വിലയല്ലേ ഉള്ളൂ...

    ReplyDelete
  29. പെണ്ണിനെ കണ്ടാൽ അത് ഒരു കാര്യത്തിനു മാത്രേ കൊള്ളുകയ്യുള്ളുവെന്ന് വിശ്വസിക്കുന്ന നായകനേയും,ആണിനെ ഒന്നു പരിചയപ്പെട്ടാൽ ഉടനെ കിടന്നു കൊടുക്കുന്ന പെണ്ണിനോടും കഥയിലാണെങ്കിൽ പോലും പുഛമാണ്. മടിശീലയൂടെ കനം നോക്കി പ്രേമിക്കുന്ന അവർ ഈ കാലഘട്ടത്തിന്റെ സന്തതികളെന്ന് ദൈനംദിനാ വാർത്തകൾ സൂചിപ്പിക്കുന്നുണ്ടെങ്കിൽ പോലും....

    കഥ അവതരിപ്പിച്ച രീതി കുറച്ചു വ്യത്യസ്തത തോന്നി.
    നന്നായിരിക്കുന്നു സാബു
    ആശംസകൾ...

    ReplyDelete
  30. അഹം സിനിമയില്‍ മോഹന്‍ലാല്‍ ഒരു പെണ്ണിനെ കടപ്പുറത്ത് വച്ച് കൊല്ലുന്നത് ഓര്‍മവന്നു ,,

    ReplyDelete
  31. വളരെ നന്നായി.

    ReplyDelete
  32. കഥ പറഞ്ഞ ശൈലി .....ഒരു പാടിഷ്ടമായി ....ഒതുക്കി പറഞ്ഞ കഥ ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  33. കഥ കൊള്ളാം സാബൂ....
    പക്ഷെ കയ്യക്ഷരം പകര്‍ത്തുന്ന ഈ വിദ്യ സാബു പറഞ്ഞു കൊടുക്കരുതായിരുന്നു.
    ഇനിയും കൂടുതല്‍ പേര്‍ കയ്യക്ഷരം പകര്‍ത്തും ....

    ReplyDelete
  34. പുതുമയുള്ള അവതരണരീതി.

    ReplyDelete
  35. കൊള്ളാം... നല്ല എഴുത്ത്... നല്ല വായനാ സുഖം

    ReplyDelete
  36. ഒരു വല്യ ശല്യം അങ്ങട്ടോഴിവാക്കി, അല്ലെ.പരീക്ഷിക്കാവുന്നതാണ് എന്ന് പറഞ്ഞെതെന്താ? കത്തെഴുതിയ സംഭവമല്ലേ? അവളെ ഒഴിവാക്കിയ രീതിയല്ലല്ലോ? സമഭവം, അല്ല കഥ വായിച്ചങ്ങനെ പോയി. നിങ്ങളുടെ എല്ലാ കഥകളും പോലെ വായനാ ക്ഷമതയുണ്ട്.

    ReplyDelete
  37. ഈ കൈയക്ഷരങ്ങളില്‍ നിന്നും പഠിച്ചെടുക്കുന്നത് എങ്ങനെ വശപ്പെടുത്താം എന്നതിനുള്ള തന്ത്രമാണോ..?
    എങ്കില്‍, എല്ലാ പേര്‍ക്കുമുള്ള ബലഹീനത ഒന്ന് തന്നെയോ..? ആയിരിക്കില്ല, വ്യത്യസ്തമായ ശീലങ്ങളും ഇഷ്ടങ്ങളും തന്നെയായിരിക്കും. തീര്‍ച്ച. അപ്പോള്‍, ഈ അക്ഷര സ്നേഹി ഒരു തികഞ്ഞ തന്ത്രജ്ഞന്‍ തന്നെ.!
    ഇക്കൂട്ടങ്ങളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് തോന്നുന്നു. അല്ലെ.. ഇവരുടെ സാന്നിധ്യത്തിന് ഒരു കുറവുമില്ലന്നെ..!

    ശരിക്കും, ഒരു ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെ ഓരോന്നും മനസ്സിലൂടെ കടന്നു പോവുകയും, 'കഥ' പറഞ്ഞ രീതി ഒരത്ഭുതമായി വായനക്കാരനില്‍ ആശ്ചര്യ ചിന്ഹം അവശേഷിപ്പിക്കുകയും ചെയ്യുന്നു...
    സാബുവേട്ടാ.. അല്പം താമസിച്ചിട്ടാണ് ഇങ്ങേത്തിയത്. കുറച്ചു നേരത്തെ വരാന്‍ ശ്രമിക്കണമായിരുന്നു. അപ്പോള്‍, അടുത്തതിലേക്ക്...!

    ReplyDelete
  38. പരത്തിപ്പറയാതെ നവീനമായ രീതിയിൽ അവതരപ്പിച്ചിരിക്കുന്നൂ...

    ReplyDelete
  39. ഈ കഥയും ഇഷ്ടമായി...

    ReplyDelete
  40. അരുത് കാട്ടാളാ ,അവളുടെ കയ്യക്ഷരത്തെയെങ്കിലും വെറുതെ വിട്ടേക്കൂ ,ബ്ലോഗില്‍ നിരന്തര സാന്നിധ്യം ആകട്ടെ സാബു ,പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു ,,നല്ല കയ്യക്ഷരത്തില്‍ വരട്ടെ അടുത്ത കഥ ,,

    ReplyDelete
  41. ഓരോ കഥയും നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍ ..............

    സസ്നേഹം 

    വക്കം ജി ശ്രീകുമാര്‍

    ReplyDelete
  42. കഥയേക്കാള്‍ ഇഷ്ടാമായത് അത് പറയാന്‍ ഉപയോഗിച്ച രീതിയാണ് ,,സാബു ഇതും നന്നായി !!

    ReplyDelete
  43. നല്ല വിവരണം.

    ReplyDelete
  44. സാബു ഏട്ടാ, നിങ്ങള്‍ കൊള്ളാം. . ഞാനും ഇതേ പോലുള്ള സാധനം എഴുതി നോക്കിയിട്ടുണ്ട്. . . പ്രമേയം ഇതല്ല ഏന്നു മാത്രം. . .

    ””അവന്‍ മന്ദഹസിച്ചു അവളും”””

    ഫുള്‍ സ്റ്റോപ്പുകള്‍ ഇടക്കിടാന്‍ വിട്ടു പോയതാണോ?, അതോ അങ്ങിനെ തന്നെ ആണോ. . രണ്ടു വാചകങ്ങള്‍ തമ്മില്‍ ഇടയ്ക്കു ബന്ധമില്ലാത്ത പോലെ. . പിന്നെ ഫുള്‍ സ്റ്റോപ്പ്‌ നമ്മള്‍ ഇട്ടിട്ടു വായിച്ചാല്‍ മനസ്സിലാവും. . .

    ReplyDelete
  45. അവതരണ ശൈലി എനിക്കിഷ്ട്ടമായി ,തീര്‍ച്ചയായും എഴുത്തില്‍ സ്വന്തമായ ഒരു മാതൃക ഉണ്ടാകിയെടുത്തിട്ടുണ്ട് ,

    ഭാവുകങ്ങളോടെ ....

    ReplyDelete
  46. കഥ വായിച്ച എല്ലാപേർക്കും നന്ദി.

    അഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയ Sreejith EC, ആചാര്യൻ, Yunus.cool, Khaadu, പ്രയാൺ, മനോജ്‌ കെ ഭാസ്കർ, പൊട്ടൻ, ഇലഞ്ഞിപൂക്കൾ, Africal mallu, മനോരാജ്‌, പഥികൻ, Nassar Ambazhekel, സേതുലക്ഷ്മി, എന്റെ ലോകം, Jefu Jailaf, ജീ.ആർ.കവിയൂർ,സുരേഷ്‌ കീഴില്ലം, കൊച്ചുമോൾ, മുകിൽ, റോസപൂക്കൾ, ഗീത,നവീൻ, ഷാനവാസ്‌, പ്രഭൻ കൃഷ്ണൻ,കുമാരൻ, sm sadique, മുനീർ തുതപ്പുഴയോരം, കുന്നൈക്കാടൻ, പട്ടേപ്പാടം റാംജി, മിനി ടീച്ചർ, സീയെല്ലെസ്‌ ബുക്സ്‌, വേണുഗോപാൽ, ഷുക്കൂർ,വീ കെ,രമേശ്‌ അരൂർ,അനുരാഗ്‌, ഒരു കുഞ്ഞുമയിൽപീലി, ഷാജി നായരമ്പലം, മിനി എം ബി, Mohiyudheen, Arif Zain,നാമൂസ്‌,ബിലാത്തിപട്ടണം, അലി, സിയാഫ്‌, extremely sick, വക്കം ജി ശ്രീകുമാർ, ഫൈസൽ ബാബു, അഷ്‌റഫ്‌, സിവിൽ എഞ്ചിനീയർ, സുനിൽ വെട്ടം എന്നിവരോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete